2 മാസത്തിനിടയിൽ മൂന്ന് കാറുകൾ! THAR ROXX സ്വന്തമാക്കിയ ഹോട്ട് ആങ്കർ ആരാണെന്ന് കണ്ടോ
മലയാള ടെലിവിഷൻ രംഗത്ത് ശ്രദ്ധേയമായ മുഖങ്ങളിൽ ഒരാളായി അവതാരക മീര വിഷ്ണു ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായ അവതരണശൈലിയാണ് മീരയെ വ്യത്യസ്തയാക്കുന്നത്. ന്യൂസ് ഷോകളായാലും എന്റർടെയ്ൻമെന്റ് പ്രോഗ്രാമുകളായാലും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവാണ് മീരയെ ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ആത്മവിശ്വാസവും ലളിതമായ അവതരണവുമാണ് മീരയുടെ ഗുണം. സോഷ്യൽ മീഡിയയിലും മീര ആക്ടീവാണ്. അവതാരക എന്നതിലുപരി താരം ഒരു വാഹനപ്രേമി കൂടിയാണ് കേട്ടോ. അടുത്തിടെ രണ്ട് വാഹനം ഒരുമിച്ച് സ്വന്തമാക്കുകയുണ്ടായി.ഇപ്പോഴിതാ തൻറെ ഗാരേജിലേക്ക് ഒരു ഓഫ്റോഡറിനെ എത്തിച്ചിരിക്കുകയാണ്. മീര തന്നെയാണ് സോഷ്യൽ മീഡിയ വഴി തൻ്റെ പുത്തൻ ഥാർ റോക്സ് വാങ്ങിയ സന്തോഷം പങ്കുവച്ചിരിക്കുന്നത്.
നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നത് നല്ലതാണ്, നിങ്ങളുടെ സ്വപ്നങ്ങളെ ഓടിക്കുമ്പോൾ അത് നല്ലതാണ് എന്നാണ് താരം ചിത്രത്തിന് അടികുറിപ്പ് നൽകിയിരിക്കുന്നത്. രണ്ട് മാസത്തിനുളളിൽ മൂന്ന് വാഹനങ്ങളാണ് മീര തൻ്റെ ഗാരേജിലേക്ക് എത്തിച്ചത്.അവതാരകർക്കിടയിൽ മികച്ച ഫാഷൻ സെൻസ്, സംസാരശൈലി, ആത്മവിശ്വാസം എന്നിവയെല്ലാം മീരയെ ഒരു സ്റ്റൈൽ ഐക്കണായി മാറ്റുന്നുണ്ട്.

താരം സ്വന്തമാക്കിയ റോക്സിൻ്റെ കൂടുതൽ വിശേഷങ്ങൾ കൂടി അറിഞ്ഞാലോ. TANGO RED എന്ന കളർ ഓപ്ഷനാണ് മീര തൻ്റെ ഓഫ്റോഡർ ചങ്ങാതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. റോക്സിൻ്റെ ടോപ്പ് എൻഡ് മോഡൽ അല്ല താരം തെരഞ്ഞെടുത്തിരിക്കുന്നത്. ഏത് വേരിയൻ്റാണ് എന്ന് വ്യക്തമല്ല. തിരുവനന്തപുരത്തെ SS മഹീന്ദ്ര ഷോറൂമിൽ നിന്നാണ് മീര വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. വീഡിയോയ്ക്കും ചിത്രങ്ങൾക്കും ആശംസകളുടെ പെരുമഴ തന്നെയാണ്.
റോഡ് പ്രസന്‍സിന്റെ കാര്യത്തിലും പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ഥാര്‍ റോക്‌സ് മുന്‍പന്തിയിലാണ്. 3-ഡോര്‍ താറില്‍ നിന്നും വ്യത്യസ്തമായി പ്രായോഗികമായുള്ള പരാതികള്‍ക്ക് അറുതി വരുത്തി 5 ഡോറുകളുമായാണ് ഥാര്‍ റോക്‌സ് 2024-ല്‍ വിപണിയിലെത്തിയത്. ഫാമിലി ഫ്രണ്ട്‌ലിയായി മാറിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി ഇപ്പോള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത് എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്.

അത്യാധുനിക സൗകര്യങ്ങളാല്‍ സമ്പന്നമാണ് ഥാര്‍ റോക്‌സിന്റെ ഇന്റീരിയര്‍. പനോരമിക് സണ്‍റൂഫ്, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവ ഇതിലുണ്ട്. പ്രീമിയം ലുക്ക് നല്‍കുന്ന വൈറ്റ് തീമിലുള്ള ഡാഷ്ബോര്‍ഡും വെന്റിലേറ്റഡ് സീറ്റുകളും യാത്രക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ സീറ്റിംഗ് ക്രമീകരണം.
ഥാര്‍ റോക്‌സിന്റെ പവർട്രെയിൻ വശങ്ങളിലേക്ക് നോക്കിയാല്‍, കരുത്തുറ്റ എഞ്ചിന്‍ ഓപ്ഷനുകളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ (mStallion) ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 2.2 ലിറ്റര്‍ എംഹോക്ക് (mHawk) ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഈ വാഹനത്തിനുണ്ട്.

ഓഫ്-റോഡിംഗിനും സിറ്റി ഡ്രൈവിംഗിനും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ മെക്കാനിക്കല്‍ സവിശേഷതകള്‍ ക്രമീകരിച്ചിരിക്കുന്നത്.സുരക്ഷയുടെ കാര്യത്തിലും ഥാര്‍ റോക്‌സ് വിട്ടുവീഴ്ച ചെയ്യുന്നില്ല. 6 എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവ വാഹനത്തിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








