ഇനി പെട്രോൾ അടിച്ച് ക്യാഷ് കളയണ്ട...1 ലക്ഷം രൂപയുണ്ടെങ്കില്‍ ആക്ടിവ ഇലക്ട്രിക് ആക്കാം

ഇന്ത്യയിലെ സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ രാജാവ് ആരെന്ന ചോദ്യത്തിന് ഒറ്റ പേര് മാത്രമാകും ഉത്തരം. ഹോണ്ട ആക്ടിവ. പല നാട്ടിന്‍പുറങ്ങളിലും സ്്കൂട്ടറിന്റെ പര്യയമായി ആക്ടിവ ഇന്നും നിലകൊള്ളുന്നു. മറ്റേതെങ്കിലും ബ്രാന്‍ഡിന്റെ സ്‌കൂട്ടര്‍ വാങ്ങിയാലും പലരും ഇന്നും പറയുക ആക്ടിവ വാങ്ങി എന്നാണ്.

ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇന്നും വിശ്വസിച്ച് തെരഞ്ഞെടുക്കാവുന്ന ഒരു ചോയ്‌സ് എന്ന നിലയില്‍ ആക്ടിവ 6 തലമുറകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. അടുത്ത കാലത്തായി ടിവിഎസ് ജുപ്പിറ്റര്‍, സുസുക്കി ആക്‌സസ് എന്നീ മോഡലുകള്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ആക്ടിവയുടെ ജനപ്രീതിക്ക് വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് വില്‍പ്പന ചാര്‍ട്ടുകള്‍ നോക്കിയാല്‍ മനസ്സിലാകും. സ്‌കൂട്ടര്‍ സെഗ്മെന്റില്‍ 50 ശതമാനത്തിലധികം വിപണി വിഹിതവുമായി തിളങ്ങിയ കക്ഷിയാണ് ആക്ടിവ എന്നോര്‍ക്കണം.

ഇനി പെട്രോൾ അടിച്ച് ക്യാഷ് കളയണ്ട...1 ലക്ഷം രൂപയുണ്ടെങ്കില്‍ ആക്ടിവ ഇലക്ട്രിക് ആക്കാം

അടുത്ത വര്‍ഷം ജനുവരിയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിഇഒ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. പല കമ്പനികളും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുമ്പോള്‍ തങ്ങളുടെ ഇഷ്ട മോഡലിനെ ഇലക്ട്രിക് കുപ്പായത്തില്‍ കാണാന്‍ ഇനിയും കാത്തിരിക്കണമെന്ന വാര്‍ത്ത ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. എങ്കിലും നിലവിലുള്ള ആക്ടിവ ഇലക്ട്രിക് ആക്കി മാറ്റാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെല്ലോ എന്നാണ് അവര്‍ ചോദിക്കുന്നത്.

ആന്ധ്രപ്രദേശില്‍ ഇത്തരത്തില്‍ ആക്ടിവ ഇലക്ട്രിക് ആക്കിയ വാര്‍ത്ത നമുക്ക് നോക്കാം. നെല്ലൂര്‍ സ്വദേശിയാണ് ഐസിഇ ആക്ടിവ ഇവിയാക്കി മാറ്റിയത്. ഇയാള്‍ തെലുഗുവില്‍ Diy Tech.in എന്ന യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ഇയാള്‍ വളരെ വൃത്തിയായാണ് സ്‌കൂട്ടര്‍ മോഡിഫൈ ചെയ്തിരിക്കുന്നത്. എല്ലാ പരിഷ്‌ക്കരണങ്ങളും മനോഹരമായി ഒത്തുചേര്‍ന്നിരിക്കുന്നു. കുറച്ച് ഗ്രീന്‍ ഡെക്കലുകളും ഇവി സ്റ്റിക്കറുകളും മാറ്റി നിര്‍ത്തിയാല്‍ ഇത് മോഡിഫൈ ചെയ്ത് ഇവി ആക്കിയ ആക്ടിവയാണെന്ന് കണ്ടുപിടിക്കാന്‍ കുറച്ച് പ്രയാസമായിരിക്കും.

ഇനി പെട്രോൾ അടിച്ച് ക്യാഷ് കളയണ്ട...1 ലക്ഷം രൂപയുണ്ടെങ്കില്‍ ആക്ടിവ ഇലക്ട്രിക് ആക്കാം

ഇവിടെ യൂട്യൂബ് ചാനല്‍ ഉടമ പഴയ തലമുറ ഹോണ്ട ആക്ടിവയുടെ എഞ്ചിന്‍ മാറ്റി പകരം ഒരു ഇലക്ട്രിക് ബാറ്ററി സ്ഥാപിക്കുകയായിരുന്നു. പിന്‍ ചക്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഹബ് മോട്ടോര്‍ ഉപയോഗിച്ചാണ് പ്രൊപ്പല്‍ഷന്‍ കൈവരിക്കുന്നത്. ഈ മോട്ടോര്‍ 1 kW കണ്ടിന്യുവസ് പവറും 2 മുതല്‍ 2.5 kW വരെ പീക്ക് പവറും നല്‍കുന്നതായി ഇയാള്‍ പറയുന്നു. ബാറ്ററി പ്രിസ്മാറ്റിക് സെല്ലുകളുള്ള 72V 40A യൂണിറ്റാണ്. 2.88 kWh ആണ് ഈ ബാറ്ററിയുടെ ശേഷി.

ഈ സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്ററിലധികം റേഞ്ച് നല്‍കുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 55 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു സ്മാര്‍ട്ട് ബിഎംഎസും (ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം) ഫുള്‍ സൈന്‍ വേവ് സ്മാര്‍ട്ട് മോട്ടോര്‍ കണ്‍ട്രോളറും ഇതില്‍ ഒരുക്കിയിട്ടുണ്ട്. വൈബ്രേഷന്‍ അനുഭവപ്പെടാതിരിക്കാനാണ് സൈന്‍ വേവ് സ്മാര്‍ട് മോട്ടോര്‍ കണ്‍ട്രോളര്‍ നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് ബിഎംഎസിലെ 'സ്മാര്‍ട്ട്' വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിസ്‌പ്ലേ ചെയ്യാനായി സ്മാര്‍ട്‌ഫോണ്‍ കണക്ടിവിറ്റി സാധ്യമാക്കുന്നു.

ഇനി പെട്രോൾ അടിച്ച് ക്യാഷ് കളയണ്ട...1 ലക്ഷം രൂപയുണ്ടെങ്കില്‍ ആക്ടിവ ഇലക്ട്രിക് ആക്കാം

സ്വിച്ച് വഴി നിയന്ത്രിക്കാവുന്ന മൂന്ന് സ്പീഡുമായാണ് മോട്ടോര്‍ കണ്‍ട്രോളര്‍ വരുന്നത്. ഒരു പാര്‍ക്കിംഗ് മോഡ് സ്വിച്ചും ഇതിന് നല്‍കിയിട്ടുണ്ട്. ഈ രണ്ട് ഓപ്ഷനുകളുടെയും ഇന്‍ഡിക്കേറ്ററുകള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമന്റ് ക്ലസ്റ്ററില്‍ നല്‍കിയിരിക്കുന്നു. ഈ മോഡിഫൈഡ് ഇലക്ട്രിക് ആക്ടിവയില്‍ സ്റ്റോക്ക് ആക്ടിവയുടെ അനലോഗ് ഇന്‍സ്ട്രുമെന്റേഷന്‍ മാറ്റി ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്്റ്റര്‍ വെച്ച് മാറ്റിസ്ഥാപിച്ചിരിക്കുന്നു. മോട്ടോര്‍ ആര്‍പിഎം ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ നമുക്ക് ഈ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നോക്കിയാല്‍ കാണാം.

എഞ്ചിന്‍ സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ വേണ്ടാത്തതിനാല്‍ അത് ഹോണായി രൂപാന്തരം പ്രാപിച്ചു. സാധാരണ ആക്ടിവയുടെ എഞ്ചിന്‍ അതിന്റെ സ്വിംഗാര്‍മില്‍ ആണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുള്ള ഒരു പുതിയ സ്വിംഗാം ആവശ്യമാണ്. സാധാരണ ആക്ടിവയ്ക്ക് ഒരു വശത്ത് മോണോ-ഷോക്ക് സസ്‌പെന്‍ഷനാണ് നല്‍കുന്നത്. മോഡിഫൈഡ് ആക്ടിവ ഇലക്ട്രിക്കിന്റെ ബാറ്ററി കമ്പാര്‍ട്ട്മെന്റും ബൂട്ട് സ്പെയ്സും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചാര്‍ജിംഗ് പോയിന്റ് ഫുട്ബോര്‍ഡിന് സമീപം കാണാം.

സ്‌കൂട്ടര്‍ വാങ്ങാനെടുത്ത ചിലവുകള്‍ അടക്കം ആക്ടിവ ഇവിയാക്കി മാറ്റാന്‍ മൊത്തം 1 ലക്ഷം രൂപ ചിലവ് വന്നതായി യൂട്യൂബ് ചാനല്‍ ഉടമ പറയുന്നു. ബാറ്ററി ഹെല്‍ത്തിനായി ഫാസ്റ്റ് ചാര്‍ജിംഗിന് പകരം ഇ സ്‌കൂട്ടര്‍ രാത്രിയില്‍ ചാര്‍ജ് ചെയ്യുന്നതാണ് ഉത്തമമെന്നാണ് ഇദ്ദേഹം നിര്‍ദേശിക്കുന്നത്.

Most Read Articles

Malayalam
English summary
Andhra pradesh native converted ice activa into electric costs only 1 lakh rupees
Story first published: Tuesday, January 31, 2023, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X