മകന് ബെന്‍സ് സമ്മാനിച്ചതിന്റെ ചൂടാറുന്നതിന് മുമ്പേ ഭാര്യക്ക് സര്‍പ്രൈസായി മെയ്ബാക്ക് നല്‍കി സ്‌റ്റോക്ക് ഭീമന്‍
ജര്‍മന്‍ കാര്‍ ബ്രാന്‍ഡ് ആയ മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര കാര്‍ വിഭാഗമാണ് മെയ്ബാക്ക്. റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടിയാണ് ആഡംബരത്തിന്റെ പരകോടിയായ മെയ്ബാക്ക് അള്‍ട്രാ ലക്ഷ്വറി കാറുകള്‍. വളരെ ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതും ശക്തമായ എഞ്ചിനുകള്‍ സജ്ജീകരിച്ചിരിക്കുന്നതുമായതിനാലും മെയ്ബാക്ക് കാറുകളുടെ വില സാധാരണ മെര്‍സിഡീസ് മോഡലുകളെ അപേക്ഷിച്ച് അല്‍പ്പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ മെര്‍സിഡീസ്-മെയ്ബാക്ക് വാങ്ങുന്നവരുടെ എണ്ണം മെര്‍സിഡീസ്-ബെന്‍സ് വാങ്ങുന്നവരെ അപേക്ഷിച്ച് അല്‍പ്പം കുറവായിരിക്കും. ഇന്ത്യയിലെ അതിസമ്പന്നരുടെയും കോടീശ്വരന്‍മാരായ സെലിബ്രിറ്റികളുടെയും ഗരാജില്‍ മെയ്ബാക്ക് കാറുകള്‍ കാണാന്‍ പറ്റും.
ഇപ്പോള്‍ സ്വന്തം മകന് 1.88 കോടി രൂപയുടെ മെര്‍സിഡീസ് കാര്‍ വാങ്ങിക്കൊടുത്ത് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പേ ഭാര്യക്ക് മെയ്ബാക്ക് വാങ്ങിക്കൊടുത്തിരിക്കുകയാണ് രാജ്യത്തെ പ്രമുഖനായ ഒരു ബിസിനസുകാരന്‍. ഭാര്യക്ക് സര്‍പ്രൈസ് സമ്മാനമായാണ് ഈ മെര്‍സിഡീസ്-മെയ്ബാക്ക് നല്‍കിയത്. ആ ബിസിനസുകാരന്‍ ആരാണെന്നും അദ്ദേഹം ഭാര്യക്ക് സമ്മാനിച്ചത് ഏത് മെയ്ബാക്ക് മോഡല്‍ ആണ് എന്നീ കാര്യങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന ആളുകളുടെ എണ്ണം അടുത്ത കാലത്തായി കൂടിക്കൊണ്ടിരിക്കുകയാണ്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവരെ സഹായിക്കാനായി നിരവധി സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളും പ്രവര്‍ത്തിച്ച് വരുന്നു. അത്തരത്തില്‍ രാജ്യത്തെ മുന്‍ നിര സ്‌റ്റോക്ക് ബ്രോക്കിംഗ് കമ്പനിയാണ് ഏഞ്ചല്‍ വണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ കാണുന്നവര്‍ ഏഞ്ചല്‍ വണിന്റെ പരസ്യം സ്ഥിരമായി കണ്ടിട്ടുണ്ടാകും. ഐപിഎല്ലിന്റെ പ്രധാന പ്രായോജകരില്‍ ഒന്നാണ് ഏഞ്ചല്‍ വണ്‍.
ഏകദേശം 24,000 കോടി രൂപയാണ് ഏഞ്ചല്‍ വണിന്റെ വിപണി മൂല്യം കണക്കാക്കപ്പെടുന്നത്. ഈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ദിനേശ് തക്കര്‍. വെറും 12-ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ദിനേഷ് തക്കര്‍ സ്വന്തം കഴിവും ഇച്ഛാശക്തിയും കൊണ്ട് ഇന്ന് ഫിനാന്‍ഷ്യല്‍ ഇന്‍ഡസ്ട്രിയിലെ പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദിനേഷ് മകന്‍ വിജയ് തക്കറിന് മെര്‍സിഡീസ്-AMG GLE 53 വാങ്ങി നല്‍കിയത്.

അതിന്റെ ചൂടാറുന്നതിന് മുമ്പേ ഭാര്യ ഹേമ തക്കറിന് സര്‍പ്രൈസായി മെര്‍സിഡീസ്-മെയ്ബാക്ക് S 680 എന്ന അള്‍ട്രാ ലക്ഷ്വറി കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് അദ്ദേഹം. മുംബൈയിലെ ഷോറൂമിലെത്തിയാണ് ദിനേഷും ഹേമയും വിലകൂടിയ മെയ്ബാക്ക് S680 കാറിന്റെ ഡെലിവറിയെടുത്തത്. പുത്തന്‍ കാറിന്റെ ഡെലിവറി വീഡിയോ ദിനേശ് തക്കര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രിയതമന്റെ സര്‍പ്രൈസ് സമ്മാനത്തെ കുറിച്ച് ഹേമ താക്കറും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിട്ടുണ്ട്. ദിനേശ് തക്കര്‍ തന്റെ ഭാര്യക്ക് വേണ്ടി 'വെര്‍ഡെ സില്‍വര്‍' നിറത്തിലുള്ള പുതിയ മെയ്ബാക്ക് S 680 ആണ് വാങ്ങി നല്‍കിയത്. ഈ സില്‍വര്‍ കളറിലുള്ള ഒരു മെര്‍സിഡീസ്-മെയ്ബാക്ക് S 680 ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് ചിലപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ വെര്‍ഡെ സില്‍വര്‍ മെയ്ബാക്ക് S 680 ഇതായിരിക്കാം.

ഈ മെയ്ബാക്ക് കാറിന്റെ ഇന്റീരിയര്‍ 'മാക്കിയാറ്റോ ബീജ്' ലെതറിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇത് കാറിന്റെ എക്‌സ്റ്റീരിയറുമായി നന്നായി ഇണങ്ങിച്ചേരുന്നു. മറ്റ് മെര്‍സിഡീസ്-മെയ്ബാക്ക് കാറുകളെപ്പോലെ ഈ അള്‍ട്ര ലക്ഷ്വറി സെഡാനിലും ആഡംബര സൗകര്യങ്ങള്‍ക്ക് ഒരു കുറവുമില്ല. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഈ മെയ്ബാക്ക് കാറില്‍ മടക്കാവുന്ന ടേബിളുകളും ഷാംപെയ്ന്‍ ഹോള്‍ഡറുകളുമെല്ലാം നല്‍കിയിട്ടുണ്ട്. S680-യുടെ അകത്ത് ഡിസ്പ്ലേകളിലും സെന്‍ട്രല്‍ ടച്ച്സ്‌ക്രീനിലും മെയ്ബാക്ക്-സ്പെക്ക് ഗ്രാഫിക്സും UI-യും ഉണ്ട്.
പവര്‍ഡ് റിയര്‍ സീറ്റുകള്‍, അവയെ വേര്‍തിരിക്കുന്ന ഫുള്‍-ലെങ്ത് ഫ്‌ലോര്‍ കണ്‍സോള്‍, ഇന്‍ഡിവിജ്വല്‍ ക്ലൈമറ്റ് സോണ്‍, പവര്‍ഡ് ഫ്രണ്ട്, റിയര്‍ സീറ്റുകള്‍, ഹീറ്റഡ്‌വെന്റിലേറ്റഡ് സീറ്റുകള്‍, സീറ്റ് മസാജ് ഫംഗ്ഷന്‍, ചൗഫര്‍ പാക്കേജ്, പനോരമിക് സണ്‍റൂഫ്, ജെസ്റ്റര്‍ കണ്‍ട്രോളുള്ള പവര്‍ ക്ലോസ് റിയര്‍ ഡോറുകള്‍, റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകള്‍, 1,750W ബര്‍മസ്റ്റര്‍ 4D സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഹാന്‍ഡ്സ്-ഫ്രീ പാര്‍ക്കിംഗ് എന്നിങ്ങനെ വിശാലമായ ഫീച്ചര്‍ പട്ടികയാണ് കാറിനുള്ളത്.

അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, എവാസിവ് സ്റ്റിയറിംഗ് അസിസ്റ്റ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ് തുടങ്ങിയ ലെവല്‍ 2 ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകളും സെഡാനിലുണ്ട്. രണ്ട് വേരിയന്റുകളിലും 13 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്.6.0 ലിറ്റര്‍ V12 എഞ്ചിനാണ് കരുത്ത് മെയ്ബാക്ക് S 680 4Matic മോഡലിന് കരുത്തേകുന്നത്. 612 bhp പവറും 900 Nm ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു.
ഓള്‍-വീല്‍ ഡ്രൈവും (AWD) വാഗ്ദാനം ചെയ്യുന്ന മെയ്ബാക്ക് S 680 ജര്‍മന്‍ കമ്പനി 2022-ലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. S 580, S 680 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം. S 580 ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമ്പോള്‍ S680 പൂര്‍ണമായി ഇറക്കുമതി ചെയ്യുന്നു.
S 580 മെയ്ബാക്കിന്റെ വില 2.77 കോടി രൂപയാണ് (എക്‌സ്-ഷോറൂം, ഇന്ത്യ). അതേസമയം S 680-യുടെ എക്‌സ്-ഷോറൂം വില 3.48 കോടിയാണ്. ഹേമ തക്കറിന്റെ കാറിന്റെ പെയിന്റിനായി മാത്രം ദിനേഷ് തക്കര്‍ ഒരു സംഖ്യ പൊടിച്ചിട്ടുണ്ടാകും. ഏതായാലും ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ദിനേഷ് 4 മുതല്‍ 5 കോടി വരെ മുടക്കിയിട്ടുണ്ടാകും.


Click it and Unblock the Notifications








