ഓവര്‍ടേക്ക് ചെയ്തവനെ വെടിവെക്കുന്ന പോളണ്ടുകാരന്‍
പൊതുനിരത്തില്‍ എന്തെല്ലാം ചെയ്യാം? നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരങ്ങളുണ്ട്. മൂത്രമൊഴിക്കാം എന്നതാണ് ആദ്യത്തെ ഉത്തരം. പാന്‍ മുറുക്കിത്തുപ്പാം, അത്യാവശ്യങ്കില്‍ തൂറാം, വണ്ടിക്ക് കുറുകെ ചാടാം, ആരെയും തെറിവിളിക്കാം അങ്ങനെയങ്ങനെ വലിയ സാധ്യതകളുണ്ട്. ഇവിടെ നമുക്ക് പോളണ്ടിനെക്കുറിച്ച് ഒരല്‍പം സംസാരിക്കാം.
പോളണ്ടിലെ റോഡുകളിലും ജീവിതനൈരാശ്യം ബാധിച്ചയാളുകള്‍ വണ്ടിയും കൊണ്ട് നിരത്തുകളിലേക്ക് ഇറങ്ങാറുണ്ട്. അവര്‍ മറ്റ് ഡ്രൈവര്‍മാരെ ഭ്രാന്ത് പിടിപ്പിക്കാന്‍ ശ്രമിക്കുന്നു. വീട്ടില്‍ നിന്ന് ഭ്രാന്ത് പിടിച്ച് തന്റെ ടൊയോട്ട കാറും കൊണ്ട് പുറത്തിറങ്ങിയ ഒരു ഡ്രൈവറെ വേറൊരു ഡ്രൈവര്‍ പിന്നെയും ഭ്രാന്ത് പിടിപ്പിക്കുന്നു. അദ്ദേഹം തന്റെ അവസാനത്തെ ആയുധം പുറത്തെടുക്കുന്നു.


Click it and Unblock the Notifications








