നഷ്ടപ്പെട്ടതെല്ലാം വെട്ടിപ്പിടിച്ച് അനിൽ അംബാനി! ഇവിയിൽ നിന്ന് എസ് ക്ലാസ് ബെൻസിലേക്ക്

അംബാനി കുടുംബത്തിലെ എല്ലാവരും സമ്പന്നരാണ് എന്നാണല്ലോ എല്ലാവരുടേയും ധാരണ. എന്നാൽ സമ്പനന്നതയിൽ നിൽക്കുമ്പോഴും കടക്കെണിയിൽ പെട്ട് വലയേണ്ടി വന്ന അംബാനി സഹോദരൻമാരിലെ അനിൽ അംബാനിയുടെ അവസ്ഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ. അദ്ദേഹം ഇപ്പോൾ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ വ്യക്തമാകുന്നത്. അതിൻ്റെ തെളിവായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. കുറച്ച് നാളുകൾക്ക് മുൻപ് അദ്ദേഹം ഒരു അയോണിക് 5 -ൽ യാത്ര ചെയ്യുന്നത് കണ്ടിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു എസ് ക്ലാസ് ബെൻസ് ആണ് ഓടിച്ചുകൊണ്ട് പോകുന്നത്.

ഒരു സ്വകാര്യ വിമാനത്താവളത്തിൽ നിന്ന് അനിൽ അംബാനിയും ഭാര്യയും പുറത്തേക്ക് നടന്നു വരുന്നതാണ് വീഡിയോയിൽ കാണുന്നത്. പുത്തൻ മെർസിഡീസ് ബെൻസ് എസ് ക്ലാസ് 450 വാഹനത്തിൽ രണ്ട് പേരും കയറുകയും അനിൽ അംബാനി തന്നെയാണ് വാഹനം ഓടിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic കാര്‍ നിലവില്‍ 1.86 കോടി രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് എക്സ് ഷോറൂം വിലയാണ്. ഈ ആഡംബര കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 2.10 കോടി രൂപ പൊടിക്കണം.

മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic കാറിന് 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. പരമാവധി 362 bhp പവറും 500 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. ഈ കാറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, നാപ്പാ ലെതര്‍ ഉള്ള മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന കാര്‍ മോഡല്‍ തേടുന്നവര്‍ക്കുള്ള ഉത്തരമായി ഇത് മാറുന്നു.

അനിലിൻ്റെ ഗാരേജിലെ മറ്റൊരു വാഹനമാണ് ഹ്യുണ്ടായി അയോണിക് 5. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. തുടർന്ന് വിപണനത്തിനായി എത്തിയ ഇവിക്ക് ഇപ്പോൾ 46.05 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഇന്ത്യയിൽ 215 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന റിയർ-മൌണ്ടഡ് ഇലക്ട്രിക് മോട്ടോറുള്ള ഹ്യുണ്ടായി അയോണിക് 5 ഒരു റിയർ-വീൽ ഡ്രൈവ് വെഹിക്കിളായി മാത്രമാണ് വിൽക്കപ്പെടുന്നത്.

ഇലക്ട്രിക് വാഹനത്തിൻ്റെ 72.6kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ ഏകദേശം 631 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുമെന്നാണ് കണക്കുകൾ. അതായത് അയോണിക് കാറിന് കിലോമീറ്ററിന് വെറും 75 പൈസയാണ് റണ്ണിംഗ് കോസ്റ്റ് വരുന്നത്.അയോണിക് 5 ഇവിയുടെ പ്രതിമാസ ചാർജിംഗ് ചെലവ് 1125 രൂപ മാത്രമാണ് വരികയെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. എന്നാൽ പെർഫോമൻസിന്റെ കാര്യത്തിൽ ആള് പുലിയാണ്. വേണ്ട കാര്യങ്ങൾക്ക് എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഇവി സഹായിക്കും.

18 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കാറിന് കഴിയും. കൂടാതെ, 100 കിലോമീറ്റർ റേഞ്ച് ലഭിക്കാൻ ഒരാൾക്ക് അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ മതിയാകുമെന്നതും നേട്ടമാണ്. ഇലക്‌ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള ലോകത്തിൻ്റെ വീക്ഷണത്തെ മാറ്റിമറിക്കുന്ന വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് ഇലക്‌ട്രിക് വെഹിക്കിൾ ഓഫ് ദ ഇയർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദി ഇയർ എന്നിങ്ങനെ 2022 ലെ വേൾഡ് കാർ അവാർഡുകൾ വാരിക്കൂട്ടാനും അയോണിക്കിന് സാധിച്ചിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 7, 2025, 19:00 [IST]
English summary
Anil ambani upgrades to mercedes benz s450 4matic video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X