'ഇത് പപ്പയ്ക്കു വേണ്ടി അല്ല എനിക്കു വേണ്ടി'! 6 കോടിയുടെ ബെന്റലി സ്വന്തമാക്കി അനിമൽ താരം
ബോളിവുഡ് താരങ്ങളും ലക്ഷ്വറി കാറുകളും തമ്മിൽ വളരെ അഭേദ്യമായ ബന്ധമാണുള്ളത് എന്ന് നമുക്ക് ഏവർക്കും അറിയാം. താരങ്ങൾ തങ്ങളുടെ ലൈഫ്സ്റ്റൈലിന് ചേരുന്ന തരത്തിൽ പുത്തൻ മോഡലുകൾ കാലനുസൃതമായി തങ്ങളുടെ ഗ്യാരേജിൽ എത്തിക്കുന്നത് പതിവാണ്. ഒന്നിലധികം സൂപ്പർ ലക്ഷ്വറി കാറുകൾ സ്വന്തമായിട്ടുള്ള ഒട്ടനവധി താരങ്ങളുണ്ട്.
അത്തരത്തിൽ ഒരാളാണ് അനിമൽ എന്ന സൂപ്പർഹിറ്റ് സിനിമയിലെ നായകനും, ജനപ്രിയ ബോളിവുഡ് നടന്മാരിൽ ഒരാളുമായ രൺബീർ കപൂർ. കാറുകളെ വളരെ അധികം സ്നേഹിക്കുന്ന ഒരു വ്യക്തിത്വയാണ് താരം. തൻ്റെ ഗാരേജിൽ വിലകൂടിയ നിരവധി കാറുകളുടേയും എസ്‌യുവികളുടേയും ഒരു വൻ നിരയുണ്ട് എന്ന് നമുക്കറിയാം.

ഇപ്പോൾ ആറ് കോടി രൂപ വിലമതിക്കുന്ന പുതിയ ബെൻ്റ്‌ലി കോണ്ടിനെൻ്റൽ GT -യും അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈയിൽ രൺബീർ കപൂർ തൻ്റെ പുതിയ കാർ ഓടിക്കുന്ന രണ്ട് വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യ വീഡിയോയിൽ താരം വഴിയരികിൽ പ്രായമായ ഒരാൾക്ക് പണം നൽകുന്നത് കാണാം.
ക്യാമറാമാൻ വാഹനത്തിന് അടുത്തേക്ക് നീങ്ങുന്നതിന് മുമ്പ് തന്നെ രൺബീർ വാഹനം ഓടിച്ചുപോയി. ആദ്യ വീഡിയോയിൽ, ബെൻ്റ്ലി കോണ്ടിനെൻ്റൽ GT -യുടെ റിയർ പ്രൊഫൈൽ നമുക്ക് വ്യക്തമായി കാണാം. മറ്റൊരു വീഡിയോയിൽ, മുംബൈയിലെ ഇടുങ്ങിയ വഴികളിലൂടെ സൂപ്പർ താരം കാർ ഓടിക്കുന്നതും കാണാം.

കാർ ട്രാഫിക് സിഗ്നലിൽ കുടുങ്ങുകയുടെ, അദ്ദേഹം പതുക്കെ കാർ മുന്നോട്ട് ഓടിച്ച് ഇടത്തേക്ക് തിരിയുകയായിരുന്നു. കാർ ഓടിച്ചത് രൺബീർ തന്നെയാണ്, സ്റ്റിയറിംഗ് വീലിന് പിന്നിലുള്ള അദ്ദേഹത്തിൻ്റെ ഒരു ദൃശ്യം ഈ ക്ലിപ്പിൽ നമുക്ക് ലഭിക്കുന്നുണ്ട്. വീഡിയോയിൽ കാണുന്ന കാർ ബെൻ്റ്‌ലി കോണ്ടിനെൻ്റൽ GT ലക്ഷ്വറി കൂപ്പെ ഒരു ടു ഡോർ മോഡലാണ്.
ഈ ആഡംബര കാർ പെർഫോമൻസിൻ്റെയും സുഖസൗകര്യങ്ങളുടെയും വളരെ മികവുറ്റ സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. 5.22 കോടി രൂപ വിലയുള്ള കോണ്ടിനെൻ്റൽ GT -യുടെ V8 പതിപ്പാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒരു ബ്ലൂയിഷ് ഗ്രേ ഷെയ്ഡിലാണ് കാർ ഒരുക്കിയിരിക്കുന്നത്. ഇത് ഏറ്റവും പുതിയ തലമുറ കോണ്ടിനെൻ്റൽ GT മോഡലാണ്.
കൂടാതെ, ബെൻ്റ്ലി, നമുക്ക് അറിയാവുന്നതു പോലെ, തങ്ങളുടെ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്നതും യൂണിക്കുമായ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. കസ്റ്റമൈസേഷനുകൾ, വാഹനത്തിൻ്റെ വിലയും വർധിപ്പിക്കുന്നു. ഇനി പെർഫോമെൻസിന്റെ കാര്യത്തിൽ 542 bhp പവറും 770 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 4.0 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, കൂടാതെ നാല് വീലുകളിലേക്കും ഇത് പവർ അയയ്ക്കുന്നു.
4.0 ലിറ്റർ V8 യൂണിറ്റ് കൂടാതെ, കോണ്ടിനെൻ്റൽ GT -യ്‌ക്കൊപ്പം 6.0 ലിറ്റർ W12 എഞ്ചിൻ ഓപ്ഷനും ബെൻ്റ്ലി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പതിപ്പിനെ GT സ്പീഡ് എന്നാണ് കമ്പനി വിളിക്കുന്നത്. W12 എഞ്ചിൻ 650 bhp മാക്സ് പവറും 900 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

മുകളിൽ സൂചിപ്പിച്ചതുപോലെ, താരത്തിൻ്റെ ശേഖരത്തിൽ വിലകൂടിയതും വളരെ എക്സ്ക്ലൂസീവുമായ നിരവധി കാറുകളുണ്ട്. ലാൻഡ് റോവർ റേഞ്ച് റോവർ, മെർസിഡീസ് ബെൻസ് G63 AMG (മുൻ തലമുറ), ഔഡി A8 L W12, ഔഡി R8 (ഇപ്പോഴും ഉണ്ടോ എന്ന് വ്യക്തമല്ല) തുടങ്ങിയ കാറുകൾ രൺബീർ കപ്പൂറിനുണ്ട്. ഒരു മുൻ തലമുറ റേഞ്ച് റോവർ വോഗും അദ്ദേഹം സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications








