ബോക്‌സ് ഓഫീസിൽ കോടികള്‍ വാരി 'അനിമല്‍'; രണ്‍ബീറിന്റെയും സഹതാരങ്ങളുടെയും കാറുകള്‍ കാണാം

ബോളിവുഡിലെ യങ് സൂപ്പര്‍ സ്റ്റാര്‍ രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് അനിമല്‍. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലായി ഡിസംബര്‍ ഒന്നിനാണ് (വെളളി) ചിത്രം റിലീസ് ചെയ്തത്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ഹിറ്റ് ചലത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗ ഒരുക്കിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരരാണി രശമിക മന്ദാനയാണ് നായിക.

ആദ്യം ദിനം ബോക്‌സ്ഓഫീസില്‍ നിന്ന് 54.75 കോടി രൂപയാണ് ചിത്രം വാരിയത്. ബോളിവുഡിലെ ഏറ്റവും മികച്ച ഓപണര്‍ പട്ടികയില്‍ ജവാനും പത്താനും പിന്നില്‍ മൂന്നാമതെത്തിയിരിക്കുകയാണ് അനിമല്‍. രണ്‍ബീറിനും രശ്മികക്കും പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, ശക്തി കപൂര്‍ എന്ന് തുടങ്ങി വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിക്കുന്നുണ്ട്. അനിമല്‍ സിനിമയിലെ താരങ്ങളുടെ മികച്ച 5 വാഹനങ്ങളാണ് നമ്മള്‍ ഇനി കാണാന്‍ പോകുന്നത്.

ranbir kapoor range rover

രണ്‍ബീര്‍ കപൂര്‍: ആഡംബര കാറുകളോട് എന്നും പ്രിയം കാത്തുസൂക്ഷിക്കുന്ന രണ്‍ബീര്‍ കപൂര്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ ആവര്‍ത്തനം സ്വന്തമാക്കിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ, സുഖസൗകര്യങ്ങള്‍, ആഡംബര അനുഭവം ലഭ്യമാക്കുന്നതിനാവശ്യമായ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ എന്നിവ കാറില്‍ ഒരുക്കുന്നു. വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടോപ്പ് സ്പെക്ക് വേരിയന്റില്‍ 423 bhp പവറും 750 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ശക്തമായ 4.4-ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ ആണ് തുടിപ്പേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നു. 6.1 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാന്‍ ഇതിനാകും. 4.17 കോടി രൂപയാണ് റേഞ്ച് റോവറിന്റെ എക്സ്ഷോറൂം വില. ചില്ലറ കസ്റ്റമൈസേഷന്‍ വരുത്തി കാര്‍ നിരത്തിലെത്തിക്കാന്‍ 5 കോടി രൂപയിലധികം മുടക്കേണ്ടതായി വരും.

anil kapoor mercedes maybach s580

അനില്‍ കപൂര്‍: ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ബോളിവുഡ് താരമാണ് അനില്‍ കപൂര്‍. അടുത്തിടെ അനില്‍ കപൂര്‍ മെര്‍സിഡീസ് മെയ്ബാക്ക് S580 സ്വന്തം ഗരാജിലെത്തിച്ചിരുന്നു. ശക്തമായ 4.0 ലിറ്റര്‍ V8 എഞ്ചിന്‍ ആണ് ഈ ആഡംബര സെഡാന്റെ ശക്തി. 503 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഇത് ട്യൂണ്‍ ചെയ്തിരിക്കുന്നത്.

9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു. മെര്‍സിഡീസിന്റെ മുഖമുദ്രയായ 4MATIC ഡ്രൈവ്ട്രെയിനിലൂടെ നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നു. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ S580-ന് വെറും 4.8 സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ 250 കി.മീ. ആണ് സെഡാന്റെ പരമാവധി വേഗത. 2.70 കോടി രൂപയാണ് മെര്‍സിഡീസ് മോഡലിന്റെ പ്രാരംഭ എക്സ്ഷോറൂം വില.

bobby deol porsche

ബോബി ഡിയോള്‍: ഒരുകാലത്ത് ഇന്ത്യന്‍ യുവതയുടെ ഹരമായിരുന്ന താരമാണ് ബോബി ഡിയോള്‍. ഏറെനാളായി സിനിമ രംഗത്ത് അത്ര സജീവമല്ലാത്ത ബോബി ഡിയോളിന്റെ വമ്പന്‍ തിരിച്ചുവരവാണ് അനിമല്‍ അടയാളപ്പെടുത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ബോബി ഡിയോള്‍ അവതരിപ്പിക്കുന്നത്. ബോബി ഡിയോളിന്റെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡ് പോര്‍ഷയാണ്. അടുത്തിടെ ബോബി ഒരു പോര്‍ഷെ കരേര വാങ്ങിയിരുന്നു. 4.0-ലിറ്റര്‍ 6-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആണ് ഇതിന് കരുത്തേകുന്നത്.

518 bhp പവറും 465 Nm പീക്ക് പവറും ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8-സ്പീഡ് DCT ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ. വേഗത തൊടാന്‍ ഈ കാറിന് സാധിക്കും. മണിക്കൂറില്‍ 296 കി.മീ ആണ് പരമാവധി വേഗത. 3.85 കോടി രൂപയാണ് പോര്‍ഷ കരേരയു െറേഞ്ച് ടോപ്പിംഗ് വേരിയന്റിന്റെ വില.

rashmika mandannas range rover

രശ്മിക മന്ദാന: പുഷ്പ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ നായിക വേഷത്തിലൂടെ പാന്‍ ഇന്ത്യ റീച്ച് കിട്ടിയ നടിയാണ് രശമിക മന്ദാന. ഇപ്പോള്‍ രണ്‍ബീര്‍ കപൂറിന്റെ നായിക വേഷത്തോടെ ബോളിവുഡിലെത്തിയിരിക്കുകയാണ്. അനിമലില്‍ രണ്‍ബീര്‍ കപൂറിന്റെ ഭാര്യയുടെ വേഷമാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. അടുത്തിടെ രശ്മിക ഒരു റേഞ്ച് റോവര്‍ വോഗ് സ്വന്തമാക്കിയിരുന്നു. വൈവിധ്യമാര്‍ന്ന വേരിയന്റ് ഓപ്ഷനുകളില്‍ വോഗ് വാങ്ങാന്‍ സാധിക്കും.

4.4-ലിറ്റര്‍ 8-സിലിണ്ടര്‍ എഞ്ചിന്‍ ആണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. 335 bhp പവറും 740 Nm പീക്ക് പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്. ഇത് നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നു. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ ആഡംബര എസ്‌യുവി വെറും 5 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുന്നു. 1.60 കോടി രൂപയാണ് ഇന്ത്യയില്‍ ഈ എസ്‌യുവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

shakti kapoor mercedes benz gls

ശക്തി കപൂര്‍: ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ വില്ലന്‍മാരില്‍ ഒരാളായ ശക്തി കപൂറും അനിമലില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മറ്റ് പല ബോളിവുഡ് താരങ്ങളെയും പോലെ ശക്തി കപൂറിനും ഡസന്‍ കണക്കിന് വാഹനങ്ങള്‍ സ്വന്തമായുണ്ട്. എന്നിരുന്നാലും മെര്‍സിഡീസ് ബെന്‍സ് GLS 350d കാറിലാണ് അദ്ദേഹത്തെ കൂടുതലായും കാണാറുള്ളത്. ശക്തമായ 3.0-ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഈ മെര്‍സിഡീസ് മോഡലിന്റെ ഹൃദയം.

255 bhp പവറും 620 Nm പീക്ക് പവറും ടോര്‍ക്കും സൃഷ്ടിക്കുന്ന ഈ എഞ്ചിന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനോടൊപ്പമാണ് വരുന്നത്. ഇത് നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നു. ഈ മെര്‍സിഡീസ് മോഡല്‍ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നില്ല. നിര്‍ത്തലാക്കുന്ന വേളയില്‍ ഏകദേശം ഒരു കോടി രൂപയായിരുന്നു വില.

More from DriveSpark

Article Published On: Sunday, December 3, 2023, 11:10 [IST]
English summary
Animal movie star cast cars from ranbir kapoor to shakti kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X