കൊലവെറിപ്പാട്ടുകാരന്‍ അനിരുദ്ധിന്റെ ഫെരാരി ഡ്രൈവ്
ആന്‍ഡ്രിയ ജെരെമിയയെ ഉമ്മവെച്ചതോടെയാണ് അനിരുദ്ധ് രവിചന്ദറിനെ നമ്മളിലധികം പേരും അറിയാനിടയായത്. എന്നാല്‍ ഈ 'ചുംബനസമരം' മാത്രമല്ല അനിരുദ്ധിന്റെ കൈമുതല്‍. വൈ ദിസ് കൊലവെറി ഡീ എന്നു തുടങ്ങുന്ന ഗാനം ഹിറ്റായതോടെ അനിരുദ്ധിന് അന്തര്‍ദ്ദേശീയ പ്രസിദ്ധി തന്നെ കൈവരികയുണ്ടായി. ഈയിടെ പുറത്തിറങ്ങിയ കത്തിയിലെ പാട്ടുകളും കത്തിപ്പിടിച്ചിട്ടുണ്ട്.
പുതുതലമുറ സംഗീതകാരന്മാര്‍ സൂപ്പര്‍കാറുകളോട് വലിയ താല്‍പര്യം കാണിക്കാറുണ്ട്. അനിരുദ്ധും ഒട്ടും വ്യത്യസ്തനല്ല ഇക്കാര്യത്തില്‍. ഇദ്ദേഹം ഈയിടെ യുഎസ്സില്‍ ചെല്ലുകയും ഒരു ഫെരാരി കാലിഫോര്‍ണിയ ഓടിക്കുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ചിത്രങ്ങളിലൂടെ നീങ്ങുക.

യുഎസ്സില്‍ കാലിഫോര്‍ണിയയില്‍ നിന്ന് വേഗാസിലേക്കാണ് അനിരുദ്ധ് ഫെരാരി കാലിഫോര്‍ണിയ സൂപ്പര്‍കാറില്‍ സഞ്ചരിച്ചത്.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2.20 കോടി രൂപ വില വരുന്നതാണ് അനിരുദ്ധ് ഓടിച്ചുനടക്കുന്ന ഈ കാര്‍.

4297 സിസി പെട്രോള്‍ എന്‍ജിനാണ് ഫെരാരി കാലിഫോര്‍ണിയ കണ്‍വെര്‍ടിബിള്‍ മോഡലിലുള്ളത്. 453 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ കാര്‍.

എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത് 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.


Click it and Unblock the Notifications








