അനൂപ് മേനോന്റെ നിയമലംഘനങ്ങള്‍

Posted By:

പ്രേം നസീറിന്റെ കാലത്തിനു ശേഷം ചോക്കലേറ്റുകളെ പരിഗണിക്കുന്ന പരിപാടി മലയാളികള്‍ നിറുത്തിയതാണ്. ചോക്കലേറ്റ് പ്രതിച്ഛായയില്‍ നിന്ന് വിടുതല്‍ കിട്ടാതിരുന്ന വിന്‍സെന്റും ശങ്കറുമെല്ലാം പോയവഴിപോലും നമ്മള്‍ മറന്നു. ഇടക്കാലത്ത് കുഞ്ചാക്കോ ബോബനെയും ഫഹദിനെയുമെല്ലാം നാട്ടുകാര്‍ അടിച്ച് ശരിപ്പെടുത്തി എടുക്കുകയായിരുന്നു. എന്നാല്‍ നല്ല ഒന്നാന്തരം ചോക്കലേറ്റ് മോന്തായം സ്വന്തമായുണ്ടായിട്ടും അത്തരമൊരു ചീത്തപ്പേര് കിട്ടാതിരുന്നതാണ് അനൂപ് മേനോന്റെ വിജയം. നിയമം പഠിച്ചിട്ടുണ്ട് അനൂപ്. നിയമങ്ങള്‍ തെറ്റിക്കാനും അദ്ദേഹത്തിനറിയാം.

അനൂപ് മേനോന്‍ ഈയിടെയാണ് ഒരു ജാഗ്വര്‍ എക്‌സ്എഫ് സെഡാന്‍ സ്വന്തമാക്കിയത്. വാഹനത്തിന്റെ വിശേഷങ്ങള്‍ താഴെ വായിക്കാം.

Anoop Menon's Jaguar XF Sedan

ഇതാണ് അനൂപിന്റെ ജാഗ്വര്‍ എക്‌സ്എഫ്. അദ്ദേഹം ഫേസ്ബുക്ക് ഫാന്‍പേജില്‍ പോസ്റ്റ് ചെയ്തതാണ്.

Anoop Menon's Jaguar XF Sedan

ബ്രിട്ടിഷ് റേസിംഗ് ഗ്രീന്‍ ആണ് വാഹനത്തിന്റെ നിറം എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അപ്‌ഡേറ്റില്‍ നിന്ന് മനസ്സിലാക്കാം.

Anoop Menon's Jaguar XF Sedan

ജാഗ്വര്‍ എക്‌സ്എഫിന്റെ വിലകള്‍ ബങ്കളുരു എക്‌സ്‌ഷോറും നിരക്ക് പ്രകാരം 45.94ല്‍ തുടങ്ങുന്നു. അവസാനിക്കുന്നത് 91.38-ലാണ്.

Anoop Menon's Jaguar XF Sedan

രണ്ട് പെട്രോള്‍ വേരിയന്റുകളും രണ്ട് ഡീസല്‍ വേരിയന്റുകളുമാണ് എക്‌സ്എഫിനുള്ളത്. 3 ലിറ്റര്‍ ശേഷിയുള്ളതും 2.2 ലിറ്റര്‍ ശേഷിയുള്ളതുമായ രണ്ട് ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍. 5 ലിറ്റര്‍ ശേഷി വീതമുള്ള രണ്ട് പെട്രോള്‍ എന്‍ജിന്‍ പതിപ്പുകളുമുണ്ട്.

Anoop Menon's Jaguar XF Sedan

5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പതിപ്പിന് 81.38 ലക്ഷമാണ് വില. 5 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ പതിപ്പിന് 58.57 ലക്ഷം രൂപ നല്‍കണം. 3 ലിറ്റര്‍ ഡീസല്‍ പതിപ്പിന് 58.58 ലക്ഷം രൂപ വിലയുണ്ട്. 2.2 ലിറ്റര്‍ ഡീസല്‍ പതിപ്പിനാകട്ടെ 45.94 ലക്ഷമാണ് വില.

Anoop Menon's Jaguar XF Sedan

5 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 385 കുതിരശക്തി പകരുന്നു. 5 ലിറ്ററിന്റെ മറ്റൊരു പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 6500 ആര്‍പിഎമ്മില്‍ 375 കുതിരശക്തിയാണ്. 2.2 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ 190 കുതിരകളുടെ കരുത്തും 3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 275 കുതിരശക്തിയും നല്‍കുന്നു.

Anoop Menon's Jaguar XF Sedan

6 സ്പീഡ് ഓട്ടോമാറ്റിക്കിലും 8 സ്പീഡ് ഓട്ടോമാറ്റിക്കിലും എക്‌സ്എഫ് ലഭിക്കും. റിയര്‍വീല്‍ ഡ്രൈവാണ് എല്ലാ മോഡലുകളും.

English summary
Malayalam actor Anoop Menon recently bought a Jaguar XF sedan.
Story first published: Monday, July 8, 2013, 17:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark