വോൾവോ സൂപ്പർ അല്ലേ മോനേ! 1 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി ആൻ്റണി പെരുമ്പാവൂർ

മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ അഭിനയ വിസ്മയമായ മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട വ്യക്തിയാണ് ആൻ്റണി പെരുമ്പാവൂർ. സാരഥിയായി കൂടെ നിന്ന് ഇന്ന് കാണുന്ന ലാലേട്ടനിലേക്കുളള യാത്രയിൽ താങ്ങും തണലുമായി നിന്ന് വളർച്ചയുടെ പാതകൾ കയറുകയും ചെയ്തു. ആശിർവാദ് പ്രൊഡക്ഷൻസിൻ്റെ ഉടമയിലേക്കെത്തി നിൽക്കുന്ന അദ്ദേഹത്തിൻ്റെ ലിസ്റ്റിൽ ഹിറ്റുകളാണ് കൂടുതലും. യാത്രകളിൽ കൂട്ടായി ആൻ്റണി പുതിയ ഒരു വാഹനം കൂടി ചേർത്തിരിക്കുകയാണ്. വോവോയുടെ മുഖം മിനുക്കി അവതരിപ്പിച്ച മോഡലാണ് ആൻ്റണി സ്വന്തമാക്കിയിരിക്കുന്നത്. 71.90 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.

പുതുക്കിയ ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ എന്നിവയൊക്കെയാണ് ആൻ്റണി സ്വന്തമാക്കിയ വാഹനത്തിലെ പ്രധാന മാറ്റങ്ങൾ. പുതിയ അലോയ് വീലുകൾ നൽകിയിരിക്കുന്നതും വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നു, പ്രധാന മാറ്റങ്ങൾ വാഹനത്തിൻ്റെ ഇൻ്റീരിയറിലാണ്. 11.2 ഇഞ്ച് പോർട്രെയിറ്റ്-ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, കൂടുതൽ സുരക്ഷയ്ക്കും സൗകര്യത്തിനുമായി 360 ഡിഗ്രി ക്യാമറയുള്ള വോൾവോയുടെ ഏറ്റവും പുതിയ അഡാസ് ഫീച്ചറും ഒപ്പമുണ്ട്.

antony perumbavoor buys volvo xc60

251 bhp കരുത്തിൽ പരമാവധി 360 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് വാഹനത്തിന്റെ ഹൃദയം. അത് കൊണ്ട് തന്നെ പെർഫോമൻസിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും ബ്രാൻഡ് വരുത്തിയിട്ടില്ല എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇനി ആശിർവാദ് സിനിമാസിൻ്റെ ഓഫീസിൻ്റെ മുന്നിൽ വോൾവോയുടെ ആഡംബരവും കാണാൻ സാധിക്കും.

ആൻ്റണി തൻ്റെ ചിത്രത്തിൽ അഭിനയിച്ചപ്പോഴൊക്കെ സിനിമ സൂപ്പർഹിറ്റാണ് എന്ന് ലാലേട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കിലുക്കം എന്ന ചിത്രത്തിൽ ഡ്രൈവറിൻ്റെ റോളാണ് അഭിനയിച്ചത്, പടം ഹിറ്റോട് ഹിറ്റ് തന്നെയായിരുന്നു. അവിടുന്നിങ്ങോട്ട് ലാലേട്ടൻ്റെ പടങ്ങളിൽ ആൻ്റണി അഭിനയിച്ചതൊക്കെ കാശ് വാരിയിട്ടുണ്ട്. നിർമാതാവിൻ്റെ റോളിൽ എത്തിയപ്പോഴും ഹിറ്റുകൾ സമ്മാനിക്കാൻ ആൻ്റണി മറന്നിട്ടില്ല.

antony perumbavoor buys volvo xc60

ഒരു നിർമ്മാതാവ് എന്ന നിലയിൽ, രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ , നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , ഒരു ഫിലിംഫെയർ അവാർഡ് സൗത്ത് എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും ആൻ്റണി പെരുമ്പാവൂർ സ്വന്തമാക്കിയിട്ടുണ്ട്. അവസാനം എംബുരാനിലെ റാവുത്തർ വരെ എത്തി നിൽക്കുകയാണ് അദ്ദേഹത്തിൻ്റെ ഉളളിലെ അഭിനയപ്രതിഭ.

വോൾവോയുടെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ പ്രിയപ്പെട്ട മോഡൽ ഇന്ത്യയിൽ നിന്നും ബ്രാൻഡ് നിർത്തലാക്കിയിരുന്നു. വോൾവോ നിരയിലെ ഒരേയൊരു സെഡാൻ മോഡലായ S90 ആയിരുന്നു കമ്പനി നിർത്തലാക്കിയത്. രൂപത്തിലും ഭാവത്തിലുമെല്ലാം ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാന്തരം ആഡംബര സെഡാനായിരുന്നു ഇത്. ആംഗുലർ ക്രോം സ്ലാറ്റുകളുള്ള വലിയ ഗ്രില്ലും ഹെഡ്‌ലാമ്പുകൾ, മാട്രിക്സ്-ഡിസൈൻ എൽഇഡി ഹെഡ്‌ലൈറ്റ്, സിഗ്നേച്ചർ തോർഹാമർ എൽഇഡി ഡിആർഎല്ലുകൾ എന്നിവയാണ് കാറിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളായി എടുത്ത് പറയാനാവുന്നത്.

സുരക്ഷ ഇപ്പോഴും മുൻ‌ഗണനയായി തുടരുന്നതിനാൽ വോൾവോയുടെ പൈലറ്റ് അസിസ്റ്റ് സിസ്റ്റം വാഗ്ദാനം വരെ S90 സെഡാനിലുണ്ടായിരുന്നു. ഇതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ സെന്ററിംഗ്, സ്ലോ മൂവിംഗ് ട്രാഫിക്കിൽ ഓട്ടോമേറ്റഡ് ബ്രേക്കിംഗ് എന്നീ ഫീച്ചറുകളാണ് കമ്പനി ഒരുക്കിയിരുന്നത്. യാത്രക്കാരുടെ സംരക്ഷണത്തിനായി റീഇൻഫോഴ്‌സ്‌ഡ് സേഫ്റ്റി കേജും ആക്റ്റീവ് സേഫ്റ്റി ഫീച്ചറുകളും വരെ വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നുണ്ടായിരുന്നു ബ്രാൻഡ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 1, 2025, 17:34 [IST]
English summary
Antony perumbavoor brings home new volvo xc60 viral images inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X