മൂന്നര കോടിയുടെ പിഴ കിട്ടിയത് ഈ പ്രശസ്ത യൂട്യൂബറിന്, ലംബോർഗിനിയും പോയി പിഴയും കിട്ടി

യൂട്യൂബറുകൾക്കിടയിൽ വളരെ പ്രശ്സതനാണ് അനുരാഗ് ദോബാൽ. ബിഗ് ബോസ് സീസൺ 17 -ലൂടെയാണ് ഇദ്ദേഹം ആളുകൾക്കിടയിൽ പെട്ടെന്ന് സുപരിചിതനായത്. യുകെ07 റൈഡർ എന്നറിയപ്പെടുന്ന അനുരാഗ് ദോഭൽ ഒരു ലംബോർഗിനി ഹുറാക്കാൻ സ്വന്തമായിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഒരു പോസ്റ്റിലൂടെ വീണ്ടും ജനശ്രദ്ധ നേടുകയാണ്. തൻ്റെ സൂപ്പർകാർ ചെന്നൈയിൽ പോലീസ് പിടിച്ചെടുത്തെന്നും കാർ പിടിച്ചെടുക്കുക മാത്രമല്ല, 3.5 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു എന്നാണ് വീഡിയോയിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കാൻ മറക്കരുതേ.

ഐപിഎൽ ചിത്രീകരണത്തിനായി അനുരാഗ് തൻ്റെ ലംബോർഗിനി ചെന്നൈയിലേക്ക് കൊണ്ടുവന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അഭിനയിക്കുന്ന ഒരു പ്രത്യേക സെഗ്‌മെൻ്റ് ഷൂട്ട് ചെയ്യാനാണ് അദ്ദേഹം പോയത്. ഈ സെഗ്‌മെൻ്റിൽ അനുരാഗാണ് ലംബോർഗിനി ഓടിക്കുന്നത്. ചെന്നൈയിലെ ഷൂട്ടിംഗ് പൂർത്തിയാക്കി മറ്റ് ജോലികൾക്കായി മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം അനുരാഗ് പദ്ധതി ഇട്ടിരുന്നതെങ്കിലും ദില്ലിയിൽ എത്തേണ്ട ആവശ്യം വന്നു.

വാഹനം ഓടിച്ചു പോകാതെ ഒരു ലോറിയിൽ കയറ്റി അയ്ക്കുകയായിരുന്നു. ഇത്തരത്തിൽ വിലകൂടിയ കാർ കൊണ്ടുപോകുന്നത് വളരെ ചെലവേറിയതാണെന്നും ഓരോ തവണയും 2 മുതൽ 2.5 ലക്ഷം രൂപ വരെ ചിലവഴിക്കേണ്ടി വരുമെന്നും അനുരാഗ് വീഡിയോയിൽ പറയുന്നുണ്ട്. കാർ ട്രക്കിൽ കയറ്റുന്ന ക്ലിപ്പ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ വാഹനം കയറ്റിയ ലോറിയുടെ രേഖകൾ വ്യക്തമായിരുന്നില്ല എന്ന കാരണത്താൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർ ട്രക്ക് പിടിച്ചെടുത്തു.

എന്നാൽ ട്രക്ക് പിടിച്ചെടുത്തതിനൊപ്പം അനുരാഗിൻ്റെ ലംബോർഗിനിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കാറിൻ്റെ എല്ലാ രേഖകളും അപ്റ്റുഡേറ്റ് ആണെന്നും എന്ത് കാരണം കൊണ്ടാണ് വാഹനം വിട്ടു തരാത്തത് എന്ന് മനസിലാകുന്നില്ല എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. തൻ്റെ കാർ ട്രക്കിൽ കയറ്റുന്ന ഒരു ക്ലിപ്പ് പോലും അദ്ദേഹം പങ്കുവച്ചു.

വീഡിയോയിൽ മൂന്നര കോടി രൂപ പിഴ ലഭിച്ച കാര്യം അദ്ദേഹം പറയുന്നുണ്ട്. എന്നാൽ കാറിൻ്റെ രേഖകൾ എല്ലാം കൃത്യമായത് കൊണ്ട് തന്നെ ഇത്രയും വലിയ തുക പിഴയായി ലഭിക്കാൻ സാധ്യതയില്ല. ട്രക്കിന് ഉദ്യോഗസ്ഥർ പിഴയിട്ട കാര്യമായിരിക്കാം അനുരാഗ് സൂചിപ്പിക്കുന്നത്. ഇത്രയും വിലയുളള വാഹനം കയറ്റി അയക്കുമ്പോൾ നമ്മുടെ വാഹനത്തിൻ്റെ മാത്രമല്ല ട്രക്കിൻ്റെ രേഖകളും കൃത്യമാണെന്ന് തിരക്കണം എന്നാണ് ഈ ഒരു സംഭവത്തോടെ മനസിലാക്കേണ്ടത്.

അദ്ദേഹത്തിൻ്റെ വാഹനത്തെ കുറിച്ചുളള വിശദാംശങ്ങൾ നോക്കുകയാണെങ്കിൽ ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് മോഡലാണിത്. ലംബോയുടെ ഈ സ്പോർട്‌സ് കാറിന് ഏകദേശം നാലരക്കോടിയോളം രൂപ വിലയുണ്ട്. ഗല്ലാർഡോയുടെ പിൻഗാമിയായാണ് ഹുറാക്കൻ രൂപമെടുത്തിരിക്കുന്നത്. 100 കിലോമീറ്ററിന് 11.9 ലിറ്റർ ഇന്ധന ഉപഭോഗമാണ് വാഹനത്തിനുള്ളതെന്നാണ് കമ്പനി പറയുന്നത്.

5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ഈ സൂപ്പർ കാറിന്റെ ഹൃദയം. ഇത് പരമാവധി 572 bhp കരുത്തിൽ 540 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രം മതിയാവുന്ന ലംബോർഗിനി ഹുറാക്കൻ LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് പരമാവധി 320 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുന്നത്. പാഡിൽ ഷിഫ്റ്റുകൾ, സ്പോർട്ട് മോഡുകൾ തുടങ്ങിയ സംവിധാനങ്ങളും ഈ സൂപ്പർ കാറിന്റെ പ്രത്യേകതകളാണ്.

രണ്ട് സീറ്റർ മോഡലായ ലംബോർഗിനി ഹുറാക്കന്റെ വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4459 mm നീളം 1924 mm വീതി, 1165 mm ഉയരം 2620 mm വീൽബേസ് എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ലംബോർഗിനിയുടെ നിരയിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി എന്ന പേരിൽ വിപണിയിലെത്തുന്ന മോഡൽ ഏറ്റവും വേഗമുള്ള സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ്.

വളരെ പരിമിതമായ അളവില്‍ നിര്‍മിച്ച ലംബോര്‍ഗിനി ഹുറാകാന്‍ സ്റ്റെറാറ്റോ ആദ്യമായി ഇന്ത്യയിലെത്തിച്ചിരുന്നു. ലോകത്താകെ 1,499 ഹുറാകാന്‍ സ്റ്റെറാറ്റോ കാറുകള്‍ മാത്രമേ ലംബോര്‍ഗിനി ഉല്‍പ്പാദിപ്പിക്കൂകയൂള്ളൂ. ഇതില്‍ വെറും 15 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യക്കായി നീക്കിവെച്ചത്. ഈ കാര്‍ നിരത്തിലെത്തുമ്പേഴേക്കും ഏകദേശം 5.30 കോടി രൂപ പൊടിയും.

More from DriveSpark

Article Published On: Sunday, March 31, 2024, 17:00 [IST]
English summary
Anurag dhopal famous youtuber got seized his lamborghini video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X