സ്കൂട്ടിയില്‍ അനുഷ്ക വരുന്നു
എല്ലാ വാഹന നിര്‍മാതാക്കളും ബോളിവുഡ് താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും പിന്നാലെയാണ്. മോഹന്‍ലാലിനെയോ രജനീകാന്തിനെയോ അംബാസ്സഡറാക്കി വെച്ച് ഒരു മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് എന്നത് അചിന്ത്യം എന്നേ പറയാവൂ. ഇവരെയെല്ലാം വല്ല മുണ്ടിന്‍റെയോ സ്വര്‍ണക്കടയുടെയോ പരസ്യത്തിനുപയോഗിക്കാന്‍ കൊള്ളാം എന്നാണ് പൊതുവില്‍ രൂപപ്പെട്ടിട്ടുള്ള ധാരണ. തെന്നിന്ത്യന്‍ ബൈക്ക് നിര്‍മാതാവായ ടിവിഎസ്സും ഈ ട്രെന്‍ഡില്‍ നിന്ന് മാറി നില്‍ക്കുന്നില്ല.
ബോളിവുഡ് നടി അനുഷ്ക ശര്‍മയെയാണ് ടിവിഎസ് തങ്ങളുടെ സ്കൂട്ടിയാദി സ്കൂട്ടറുകളുടെ ബ്രാന്‍ഡ് അംബാസ്സഡറാക്കിയിട്ടുള്ളത്. തികച്ചും യോജിക്കുന്ന ഒരു തെരഞ്ഞെടുപ്പ് എന്നാരും സമ്മതിക്കും. യുവാക്കള്‍ക്കിടയില്‍ ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കാന്‍ അനുഷ്ക സ്കൂട്ടിയിലിരിക്കുന്നത് നന്നായിരിക്കുമെന്ന് ടിവിഎസ്സും കരുതുന്നു.

മഹീന്ദ്രയുടെ സ്കൂട്ടറുകളുടെ ബ്രാന്‍ഡ് അംബാസ്സഡര്‍ കരീന കപൂര്‍ ആണ്. ഇതേ വഴി പിന്തുടരുകയാണ് ടിവിഎസ്സും. ടീനേജുകാര്‍ക്കിടയില്‍ സ്കൂട്ടിക്ക് വന്‍ ആരാധകനിര തന്നെയുണ്ട്.
അനുഷ്ക ശര്‍മ ടിവിഎസ്സിന്‍റെ ആദ്യത്തെ ചോയ്സ് ആയിരുന്നെന്ന് കമ്പനി പ്രസിഡന്‍റ് എച്ച്എസ് ഗോയിന്ദി പറയുന്നു. ഇന്ത്യയിലെ ടീനേജ്‍കാരികളുടെ ഒരു ഐക്കണ്‍ തന്നെയാണ് അവര്‍. സ്വതന്ത്രവും വൈവിധ്യപൂര്‍ണവുമായ ലക്ഷ്യങ്ങളുള്ള ഒരു യുവ പെണ്‍തലമുറയെ അനുഷ്ക പ്രതിനിധീകരിക്കുന്നതായും ഗോയിന്ദി അറിയിച്ചു. ടിവി എസ് ബ്രാന്‍ഡിന് കൂടുതല്‍ മികച്ച ഉയരങ്ങള്‍ കണ്ടെത്തുന്നതിന് അനുഷ്ക സഹായിക്കും.
ടിവിഎസ് ബ്രാന്‍ഡ് അംബാസ്സഡര്‍ സ്ഥാനം കിട്ടിയതു സംബന്ധിച്ച് പ്രതികരിക്കവേ, "വീട്ടിലേക്ക് തിരിച്ചെത്തിയ" പ്രതീതി തനിക്കുണ്ടായതായി അനുഷ്ക വിശദീകരിച്ചു. ടിവിഎസ് സ്കൂട്ടി പോലൊരു ഇതിഹാസവുമായി റോട്ടിലിറങ്ങാന്‍ സന്തോഷമേയുള്ളൂ.


Click it and Unblock the Notifications








