അനുഷ്കയുടെ 'റോഡ് പ്രസന്‍സ്' പരിശോധിക്കുന്നു!
അനുഷ്‌ക ശര്‍മയുടെ അച്ഛന്‍ പട്ടാളക്കാരനായിരുന്നു. സഹോദരനും പട്ടാളക്കാരനാണ്. ഇക്കാരണങ്ങളാല്‍ സല്‍മാന്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ് കാല്‍പനികര്‍ അനുഷ്‌കയെ തല്‍ക്കാലം വെറുതെ വിട്ടിരിക്കുകയാണെന്ന് കേള്‍ക്കുന്നു. രണ്ട് പട്ടാളക്കാര്‍ക്കിടയിലില്‍ വളരുകയും ആര്‍മി സ്‌കൂളില്‍ പഠിക്കുകയും ചെയ്തതുകൊണ്ടോ എന്തോ അനുഷ്‌ക വളരെ ലോലഹൃദയയും കലാകാരിയും ആയിത്തീര്‍ന്നു. എന്നുവെച്ച് ആരും പൊങ്കാലയിടാന്‍ നില്‍ക്കരുത് എന്നഭ്യർത്ഥിക്കുന്നു.
അനുരാഗ് കശ്യപിന്റെ പുതിയ സിനിമയായ ബോംബെ വെല്‍വെറ്റാണ് അടുത്തതായി പുറത്തിറങ്ങാനുള്ള അനുഷ്‌കയുടെ പടം. രണ്‍ബീര്‍ കപൂറാണ് നായകന്‍. ഈ തിരക്കിനിടെ അനുഷ്‌ക ഒരു റെയ്ഞ്ച് റോവര്‍ എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു. ബാന്ദ്രയിലും മറ്റും വാഹനവുമായി പുള്ളിക്കാരി കറങ്ങുന്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവ താഴെ കാണാം.

ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ എസ്‌യുവിയുടെ വില തുടങ്ങുന്നത് 1.1 കോടി രൂപയിലാണ്.

നാല് പതിപ്പുകളാണ് റെയ്ഞ്ച് റോവറിനുള്ളത്. എല്ലാ പതിപ്പുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വരുന്നു.

5 ലിറ്ററിന്റെ പെട്രോള്‍ സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിന്‍ ഘടിപ്പിച്ച വാഹനമാണ് ഇവയില്‍ ഏറ്റവും കരുത്തുറ്റത്. ഇതിന് വില 1.1 കോടി രൂപ. മറ്റ് മൂന്നെണ്ണം ഡീസലില്‍ വരുന്നു.

3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ പതിപ്പിന് വില 1.6 കോടി രൂപയാണ്. 4.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന് വില 1.8 കോടി രൂപയും. ഇതേ എന്‍ജിന്‍ പതിപ്പ് ഓട്ടോബയോഗ്രഫി എഡിഷനായി ലഭിക്കും. വില 1.9 കോടി രൂപ.

3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 335 കുതിരശക്തി പകരും. 4.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ശേഷി 3500 ആര്‍പിഎമ്മില്‍ 340 കുതിരശക്തിയാണ്. 5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പകരുക 6500 ആര്‍പിഎമ്മില്‍ 510 കുതിരകളുടെ കരുത്താണ്.

എല്ലാ വാഹനങ്ങളും ഓള്‍വീല്‍ ഡ്രൈവ് സന്നാഹത്തോടെയാണ് വരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്.

7 സീറ്ററാണ് ഈ എസ്‌യുവി

നിറങ്ങള്‍
ഫ്യൂജി വൈറ്റ്
സൈബീരിയന്‍ സില്‍വര്‍
ഇന്‍ഡസ് സില്‍വര്‍

നിറങ്ങള്‍
മര്‍മരീസ് ടീല്‍
നാര ബ്രോണ്‍സ്
കോസ്വേ ഗ്രേ
ഫിരെന്‍സ് റെഡ്

നിറങ്ങള്‍
ഐന്‍ട്രീ ഗ്രീന്‍
ബാള്‍ടിക് ബ്ലൂ
സാന്റോരിനി ബ്ലാക്
മരിയാന ബ്ലാക്

നിറങ്ങള്‍
ബരോസ്സ
ഇപനീമ സാന്‍ഡ്
ബരോലോ ബ്ലാക്
ഓര്‍ക്‌നീ ഗ്രേ

ഏറ്റവുമൊടുവില്‍ റെയ്ഞ്ച് റോവര്‍ നിരയില്‍ പുറത്തിറങ്ങിയത് പൂര്‍ണമായും അലൂമിനിയത്തില്‍ നിര്‍മിച്ച ബോഡിയുള്ള വാഹനമാണ്. ഭാരക്കുറവാണ് പ്രധാന സവിശേഷത.

ഭാരം കുറഞ്ഞതോടെ മറ്റ് സവിശേഷതകളിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇത് ലോകത്തിലെ ആദ്യത്തെ അലൂമിനിയം ബോഡിയുള്ള എസ്‌യുവിയാണെന്നാണ് അവകാശവാദം.

ഇന്ധനക്ഷമതയില്‍ കാര്യമായ മുന്നേറ്റമാണ് ഭാരം കുറഞ്ഞ അലൂമിനിയം ബോഡിയുള്ള എസ്‌യുവി നടത്തിയിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ ആഡംബര എസ്‌യുവിയായി അറുപതുകളില്‍ വിപണിയിലെത്തിയ ഈ വാഹനത്തിന്റെ ഡിസൈന്‍ നിരവധി പരിണാമ പ്രക്രിയകളിലൂടെ കടന്നുവന്നതാണ്.

ഇപ്പോള്‍ വിപണികളിലുള്ളത് നാലാം തലമുറ റെയ്ഞ്ച് റോവറാണ്.

അസാധ്യമായ റോഡ് പ്രസന്‍സാണ് വാഹനത്തിനുള്ളത്. ഹെഡ്‌ലാമ്പുകളും ടെയ്ല്‍ലൈറ്റുകളും റെയ്ഞ്ച് റോവര്‍ ഇവോക്കിന്റെ ശൈലിയെ ഓര്‍മിപ്പിക്കും. മികവുറ്റ സുരക്ഷാ സന്നാഹങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. അപകടങ്ങളില്‍ വാഹനത്തിന് വലിയ കേടുപാടുകള്‍ പറ്റാതിരിക്കുവാന്‍ സഹായിക്കും വിധത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications







