ഒരിക്കൽ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ നടി! 1.50 കോടിയുടെ ഡിഫെന്‍ഡര്‍ വാങ്ങി OTT താരം
ബോളിവുഡിലെയും തെന്നിന്ത്യയിലെയും നിരവധി താരങ്ങളുടെ പ്രിയ വാഹനമാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അകാന്‍ഷ പുരി, ഭുവന്‍ ഭാം, തന്‍മയ് ഭട്ട് തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ ഈ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. ആഡംബരത്തിനൊപ്പം പരുക്കന്‍ ലുക്കും ഓഫ്-റോഡ് മികവുമാണ് സെലിബ്രിറ്റികളെ ഈ വാഹനത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. മലയാളികള്‍ക്കടക്കം സുപരിചിതയായ ഒരു ഒടിടി താരം ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ശ്രേണിയിലെ ഏറ്റവും ജനപ്രിയമായ 5 ഡോറുകളുള്ള ഡിഫെന്‍ഡര്‍ 110 മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ്. അത് ആരാണെന്ന് നോക്കാം.
ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110-ന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍, മികച്ച ഓഫ്-റോഡ് ശേഷിയും റോഡ് പ്രസന്‍സുമാണ് ഈ വാഹനത്തിന്റെ പ്രത്യേകത. 2.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

ഈ എസ്‌യുവിയിലെ 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 296 bhp പവറും കരുത്തും 650 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ, ലാന്‍ഡ് റോവറിന്റെ വിഖ്യാതമായ ഓള്‍-വീല്‍ ഡ്രൈവ് (AWD) സിസ്റ്റം ഏത് കഠിനമായ ഭൂപ്രകൃതിയിലും മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.
ഡിഫെന്‍ഡര്‍ 110 മോഡലിന്റെ അകത്തളം ആധുനികമായ ആഡംബര സൗകര്യങ്ങളാല്‍ സമ്പന്നമാണ്. 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, 360-ഡിഗ്രി സറൗണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്. കൂടാതെ, ക്ലിയര്‍ സൈറ്റ് ഗ്രൗണ്ട് വ്യൂ സാങ്കേതികവിദ്യ ഓഫ്-റോഡിംഗ് സമയത്ത് ഡ്രൈവര്‍ക്ക് വലിയ സഹായം നല്‍കുന്ന ഒന്നാണ്.

വാഹനത്തിന്റെ രൂപകല്‍പ്പനയില്‍ പഴയ ഡിഫെന്‍ഡറിന്റെ ഐക്കണിക് ബോക്‌സി ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ അത്യാധുനികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിന്റെ എയര്‍ സസ്പെന്‍ഷന്‍ സിസ്റ്റം യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നു. 900 mm വരെ വാട്ടര്‍വേഡിംഗ് ശേഷിയുള്ളതിനാല്‍ ആഴമുള്ള വെള്ളക്കെട്ടിലൂടെ സഞ്ചരിക്കാന്‍ ഈ കരുത്തന് യാതൊരു പ്രയാസവുമില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഇപ്പോള്‍ പ്രമുഖ നടിയും ഒടിടി താരവും ഗായികയുമായ അന്വേഷി ജെയിനാണ് ആഡംബര എസ്‌യുവി ലോകത്തെ കരുത്തനായ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 സ്വന്തമാക്കിയത്. ഏകദേശം 1.5 കോടി രൂപയോളം ഓണ്‍-റോഡ് വില വരുന്ന ഈ വാഹനം സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടതാണ്. മുംബൈയിലെ ഷോറൂമില്‍ നിന്നാണ് താരം തന്റെ പുതിയ വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്.

വാഹനത്തിന്റെ ഡെലിവറി എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. സാന്റോറിനി ബ്ലാക്ക് എന്ന ആകര്‍ഷകമായ ബ്ലാക്ക് എക്സ്റ്റീരിയറും ടാന്‍ ലെതര്‍ ഇന്റീരിയറുമാണ് ഈ വാഹനത്തിന്റെ പ്രത്യേകത. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ പുതിയ വാഹനം ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.
ഗാണ്ടി കി ബാത്ത് (2019) എന്ന വെബ് സീരീസിലൂടെയാണ് അന്വേഷി ജെയിന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായത്. ആദ്യ വെബ്‌സീരീസ് റിലീസായതിന് പിന്നാലെ 30 ദശലക്ഷം പേരാണ് അന്വേഷിയെ പറ്റി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്. അക്കാലത്ത് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ നടിയായിരുന്നു അന്വേഷി.
ശേഷം തെലുഗു, തമിഴ്, കന്നഡ സിനിമകളില്‍ വേഷമിട്ട നടി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായാണ് ഈ ആഡംബര എസ്‌യുവിയെ കാണുന്നത്.
അന്വേഷി ജെയിനിന്റെ വാഹന ശേഖരത്തിലേക്ക് ഡിഫെന്‍ഡര്‍ എത്തിയതോടെ താരത്തിന്റെ കാര്‍ പ്രേമവും ചര്‍ച്ചയാകുകയാണ്. തന്റെ അഭിനയ ജീവിതത്തിലെ പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ആഡംബര ജീവിത ശൈലിയും കാത്തുസൂക്ഷിക്കാന്‍ 26-കാരി ശ്രദ്ധിക്കുന്നു. വരും ദിവസങ്ങളില്‍ തന്റെ പുത്തന്‍ വാഹനത്തോടൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ താരം പങ്കുവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








