സ്ക്രാപ്പേജ് പോളിസിയിൽ വ്യത്യസ്ത ഹർജി; കോടതിയുടെ ഉത്തരവിന് കൈയ്യടി
2022 ഏപ്രിൽ മുതലാണ് സ്ക്രാപ്പേജ് പോളിസി പ്രാബല്യത്തിൽ എത്തുന്നത്. നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കുക, യാത്രക്കാരുടെയും റോഡ് സുരക്ഷയുടെയും വർദ്ധനവ്, വാഹന വിൽപ്പന ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ പോളിസി നടപ്പിലാക്കിയത്. അത് വഴി പഴയ പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ നിർത്തലാക്കുന്നതാണ് ലക്ഷ്യം.
ഈ പോളിസി പ്രകാരം 15 വർഷത്തിൽ കൂടുതലുള്ള എല്ലാ വാഹനങ്ങളും ഒഴിവാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ ഈ വിഷയത്തിൽ ദില്ലി ഹൈകോടതിയിൽ ഒരു ഹർജി വന്നിരുന്നു. വൃദ്ധയായ സ്ത്രി തൻ്റെ വശമുളള ദേവു മാറ്റിസ് തങ്ങളുടെ കുടുംബ കാറാണ് എന്നും ആ വാഹനവുമായി ഒരുപാട് വൈകാരിക ബന്ധങ്ങളുണ്ടെന്നും അത് പൊളിക്കാനുളള നടപടിയിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹർജി.

ദില്ലി ഗതാഗത വകുപ്പ് തൻ്റെ പക്കൽ നിന്ന് വാഹനം പിടിച്ചെടുത്ത് സ്ക്രാപ്പിനായി അയച്ചെന്നും ഹർജിയിൽ പറയുന്നു. വാഹനം പിടിച്ചെടുക്കുന്നതിന് മുൻപ് തനിക്ക് ഒരു മുന്നറിയിപ്പ് പോലും ലഭിച്ചില്ല എന്നും സർക്കാർ ഉദ്യോഗസ്ഥയായിരുന്ന സുഷമ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എന്തായാലും വൃദ്ധയുടെ ഹർജിയിൽ കോടതി ഉത്തരവിട്ടത് സ്‌ക്രാപ്പ് ചെയ്യുന്ന പ്രക്രിയ നിർത്തിവയ്ക്കാനും ഗതാഗത വകുപ്പും അതിൻ്റെ സ്ക്രാപ്പിങ്ങ് ഏജൻസിയും ഹർജിയിൽ പ്രതികരിക്കാനാണ്.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വാഹനം സ്ക്രാപ്പ് ചെയ്യുകയോ പൊളിക്കുകയോ ചെയ്യരുത് എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വാഹനം നിരത്തിലൂടെ ഓടിക്കുകയോ എവിയെങ്കിലും പാർക്ക് ചെയ്യുകയോ ചെയ്യരുത് എന്നാണ് കോടതി ഹർജിക്കാരിയോട് പറഞ്ഞിരിക്കുന്നത്.

കാലപ്പഴക്കമുള്ള എല്ലാ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞ വർഷം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതാണ്. ഇതുവരെ, കാലപ്പഴക്കമെത്തിയ 53,78,514 ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 80,000 വാഹനങ്ങളും സര്‍ക്കാർ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് എന്നതാണ് പ്രത്യേകത. ദില്ലി നഗരത്തിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ അഞ്ച് ദിവസം കൊണ്ട് 50 വാഹനങ്ങളാണ് പിടിക്കപ്പെട്ടത്.
ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ഉടമസ്ഥതയിലുള്ള ബസുകളും ഇതിൽ ഉൾപ്പെടുന്നു. പഴയ സർക്കാർ വാഹനങ്ങൾ പിൻവലിക്കുന്നതിനുള്ള സമയക്രമത്തിന് അംഗീകാരം നൽകിയതായും നിതിൻ ഗഡ്‍കരി പറഞ്ഞു. സംസ്ഥാന സർക്കാർ ഏജൻസികൾ നടത്തുന്ന ബസ് ഫ്ളീറ്റുകളുടെ നവീകരണത്തിനായി അദ്ദേഹം പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ നിരവധി സർക്കാർ ഫ്ളീറ്റുകൾ ഇതിനകം തന്നെ ഇലക്ട്രിക് ബസുകൾ ചേർക്കാൻ തുടങ്ങിയിട്ടുണ്ട്.

ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
വിലപിടിപ്പുള്ള ലോഹങ്ങൾ പുനരുപയോഗം ചെയ്യപ്പെടാത്തതിനാലും ഊർജ വീണ്ടെടുക്കൽ ശൂന്യമായതിനാലും ഇന്ത്യയിൽ എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ നിർത്തലാക്കുന്നത് നിലവിൽ ഉൽപ്പാദനക്ഷമമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിക്ക് (ആർവിഎസ്‌എഫ്) ആവശ്യമായ സൈബർ സുരക്ഷാ സർട്ടിഫിക്കേഷനുകൾ ആവശ്യമില്ലെന്നാണ് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








