സ്റ്റീയറിങ്ങിന് പകരം സിരിയോ...! ആപ്പിൾ കാർ പ്രൊജക്റ്റ് ഉപേക്ഷിച്ച് കമ്പനി, കാരണം ഇതാണ്
പത്ത് വർഷത്തോളമായി ആപ്പിൾ തങ്ങളുടെ ടൈറ്റൻ എന്ന പ്രൊജക്റ്റുമായി മുന്നോട്ട് പോകുകയായിരുന്നു. ഒരു ആപ്പിൾ കാറിന് വേണ്ടി ആരാധകരുടെ കാത്തിരിപ്പും ചെറുതല്ലായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആപ്പിൾ ഈ പദ്ധതി ഉപേക്ഷിക്കുന്നു എന്ന് അറിയിച്ചിരിക്കുകയാണ്. ആപ്പിളിൻ്റെ കാറിൻ്റെ പദ്ധതിയിൽ ആന്തരിക വിയോജിപ്പുകൾ, സാങ്കേതിക തടസ്സങ്ങൾ, നേതൃത്വപരമായ മാറ്റങ്ങൾ എന്നിവ വല്ലാതെ മോശമായി തന്നെ ബാധിച്ചിരുന്നു. ഈ കാലയളവിൽ 10 ബില്യൺ ഡോളറാണ് ഇതിന് വേണ്ടി ചിലവഴിച്ചിരുന്നത്.
2014-ൽ കമ്പനി തങ്ങളുടെ മുൻനിര ഉൽപ്പന്നമായ ഐഫോണിൻ്റെ വിൽപ്പനയിൽ ഇടിവ് നേരിട്ടപ്പോഴാണ് ടൈറ്റൻ നിർമ്മിക്കാനുള്ള തീരുമാനം ആപ്പിൾ തുടങ്ങിയത്. ഐഫോൺ വിൽപ്പന വർഷത്തിൻ്റെ ആദ്യ പാദത്തിൽ 16 ശതമാനവും 2015 അവസാന പാദത്തേക്കാൾ 32 ശതമാനവും കുറഞ്ഞു. കാറുകളുടെ വളരുന്നതും ലാഭകരവുമായ വിപണിയിലേക്ക് പ്രവേശിക്കുക. എലോൺ മസ്‌കിൽ നിന്ന് ടെസ്‌ല വാങ്ങാൻ വരെ കമ്പനി പദ്ധതിയിട്ടിരുന്നു.

ടെസ്‌ല വാങ്ങാൻ ആപ്പിൾ എലോൺ മസ്‌കുമായി ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നിരുന്നാലും, താമസിയാതെ സ്വന്തം കാർ നിർമ്മിക്കാനും ഒരു എതിരാളിയായി ഇലക്ട്രിക് വാഹന വിപണിയിൽ പ്രവേശിക്കാനും കമ്പനി പദ്ധതികൾക്ക് വേഗത കൂട്ടി. വാസ്തവത്തിൽ, 2014-ൻ്റെ തുടക്കത്തിൽ, ടെസ്‌ലയെ വാങ്ങാൻ ആപ്പിൾ ആലോചിക്കുന്നതായി ടെസ്‌ല ബോസ് മസ്ക് സ്ഥിരീകരിച്ചിരുന്നു.
മസ്കുമായുള്ള ചർച്ചകൾക്ക് ശേഷം, ആപ്പിൾ സ്വന്തമായി കാർ നിർമ്മിക്കാൻ തീരുമാനിക്കുകയും പിന്നീട് അതിൻ്റെ എതിരാളിയായ ഗൂഗിൾ അതിൻ്റെ വേമോ അവതരിപ്പിച്ചപ്പോൾ പൂർണ്ണമായും സ്വയംഭരണാധികാരമുള്ള ഒരു കാർ വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ മാറ്റം പ്രോജക്ട് ടൈറ്റനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന തടസ്സമായിരുന്നു, കാരണം സെൽഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യയ്ക്കുള്ള സോഫ്റ്റ്‌വെയറുകളും അൽഗോരിതങ്ങളും പ്രതീക്ഷിച്ചതിലും സങ്കീർണത നിറഞ്ഞതായിരുന്നു.

ഈ പദ്ധതി പരാജയപ്പെടാൻ മറ്റൊരു കാരണം എന്ന് പറയുന്നത് പെട്ടെന്നുളള നേതൃമാറ്റമാണ്.കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആപ്പിളിൻ്റെ പ്രോജക്റ്റ് നാല് വ്യത്യസ്ത ലീഡുകളെ നിയമിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഇത് പ്രോജക്റ്റിന് സ്ഥിരമായ ദിശയും കാഴ്ചപ്പാടും ഇല്ലാതാക്കി. കൂടാതെ, കാറിൻ്റെ രൂപകൽപ്പനയിലും പ്രവർത്തനക്ഷമതയിലും ടീമിന് ധാരാളം അഭിപ്രായ വൈരുദ്ധ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ചില ജീവനക്കാർ സുഗമവും സ്വയം-ഡ്രൈവിംഗ് രൂപകൽപനയും ആവശ്യപ്പെട്ടപ്പോൾ, മറ്റുചിലർ നൂതന ഡ്രൈവർ-അസിസ്റ്റൻസ് ഫീച്ചറുകളുള്ള കൂടുതൽ പ്രായോഗിക ഇലക്ട്രിക് വാഹനത്തിന് വേണ്ടി വാദിച്ചു.
സ്റ്റിയറിംഗ് വീൽ പൂർണ്ണമായും മാറ്റിസ്ഥാപിക്കാൻ പോലും പദ്ധതിയുണ്ടായിരുന്നു, ആപ്പിളിൻ്റെ വെർച്വൽ അസിസ്റ്റൻ്റായ സിരി ഉപയോഗിച്ച് കാർ നിയന്ത്രിക്കും. എന്നാൽ അതൊന്നും അത്ര പ്രായോഗികമായ ഐഡിയ ആയിരുന്നില്ല. സിരി ഉപയോഗിച്ച് വാഹനമോടിക്കുന്നത് ഒന്ന് ചിന്തിച്ചു നോക്കു. നമ്മളുടെ നിർദേശങ്ങൾ പാലിക്കുന്ന ഒരു അസിസ്റ്റൻ്റാണ് സിരി. എന്നാൽ എഐ ഉളള ഈ കാലത്ത് നമ്മൾ ഒരു നിർദേശവും കൊടുക്കാതെ തന്നെ വാഹനം ഓടിക്കുന്ന സംവിധാനമാണ് ആളുകൾക്ക് വേണ്ടത്.
വാഹന പ്രേമികള്‍ക്ക് ആവേശമായി എമര്‍ജന്‍സി അലേര്‍ട്ട്, റോഡ്സൈഡ് അസിസ്റ്റന്റ് എന്നീ ഫീച്ചറുകളും സജ്ജീകരിച്ചായിരുന്നു ഐ ഫോണ്‍ 15-ന്റെ അരങ്ങേറ്റം. വാഹനം പഞ്ചറാകുകയോ, റോഡില്‍ പെട്രോള്‍, ഡീസല്‍ എന്നിവ തീര്‍ന്ന് കുടുങ്ങുകയോ ചെയ്താല്‍ മെബൈല്‍ ഫോണിന്റെ സഹായത്തോടെ ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. ആപ്പിള്‍ AAA-യുമായി സഹകരിച്ച് സാറ്റലൈറ്റ് കണക്റ്റഡ് റോഡ്‌സൈഡ് അസിസ്റ്റന്റ് എന്ന പുതിയ ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിള്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് റോഡ് യാത്രകളില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐഫോണ്‍ 14-ന്റെ ലോഞ്ച് വേളയില്‍ അവതരിപ്പിച്ച എമര്‍ജന്‍സി SOS എന്ന ഫീച്ചറിന്റെ വിപുലീകരണമാണ് പുതിയ റോഡ്‌സൈഡ് അസിസ്റ്റന്‍സ്. ആപ്പിള്‍ ഐഫോണിന്റെ ഉടമയ്ക്ക് താന്‍ വാഹനത്തിലിരിക്കുമ്പോള്‍ തന്നെ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ സ്ഹായത്തിനായി വേണ്ട ആളുകള്‍ക്ക് ആപ്പിള്‍ എമര്‍ജന്‍സി മെസേജ് വഴി സന്ദേശം അയക്കാന്‍ കഴിയും.
സാറ്റലൈറ്റ് വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം. മൊബൈല്‍ നെറ്റ്‌വര്‍ക്കോ വൈഫൈയോ ഇല്ലാതെ കുടുങ്ങുന്ന സാഹചര്യത്തില്‍ ഏറെ പ്രയോജനകരമായിരിക്കും ഈ ഫീച്ചര്‍. ഈ ഓപ്ഷന് പുറമേ ആപ്പിള്‍ അടുത്തിടെ ഐഫോണ്‍ 15 ഫോണ്‍ ലോഞ്ച് വേളയില്‍ റോഡ്‌സൈഡ് അസിസ്റ്റന്റ് എന്ന പുതിയ ഫീച്ചര്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ്. ഇതിനായി AAA എന്ന കമ്പനിയുമായാണ് ടെക് ഭീമന്‍മാര്‍ കൈകോര്‍ത്തിരിക്കുന്നത്.


Click it and Unblock the Notifications








