നാല് ലക്ഷം രൂപയുടെ സ്പോർട്സ് ബൈക്ക് പെട്ടിയിലാക്കി വീട്ടിലെത്തിച്ചു, വൈറൽ ഡെലിവറി വീഡിയോ കണ്ടോ
ഇപ്പോഴത്തെ കാലത്ത് ഒട്ടുമിക്ക എല്ലാ സാധനങ്ങളും ഹോം ഡെലിവറിയിലൂടെ ലഭിക്കുന്നതാണ്. വാഹനങ്ങൾ ഹോം ഡെലിവറിയിലൂടെ ലഭിച്ചാൽ എങ്ങനെ ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ. ടൂവീലർ ബ്രാൻഡുകളുടെ ഏറ്റവും പ്രിയപ്പെട്ട വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇപ്പോൾ നമ്മുടെ രാജ്യത്ത് നിരവധി സൂപ്പർബൈക്ക് ഉടമകളുണ്ട്. ആളുകൾ തങ്ങളുടെ പുതിയ സൂപ്പർബൈക്ക് ഡീലർഷിപ്പിൽ നിന്ന് ഡെലിവറി ചെയ്യുന്ന നിരവധി വീഡിയോകളും നിങ്ങൾ കണ്ടിട്ടുണ്ടാവാം.ഒരു സൂപ്പർബൈക്ക് ഹോം ഡെലിവറി ചെയ്യുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
ദി ഫാറ്റ് ബൈക്കർ തൻ്റെ യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ്. ഈ വീഡിയോയിൽ രോഹിത് പരദ്കർ ഒരു പുതിയ അപ്രീലിയ RS457 സ്‌പോർട്‌സ് ബൈക്ക് വീട്ടിലെത്തിക്കുന്നതാണ് കാണിക്കുന്നത്. ഹോം ഡെലിവറി എങ്ങനെ നടക്കുന്നുവെന്നും അത് എങ്ങനെ ഉടമയ്ക്ക് കൈമാറുന്നുവെന്നും വീഡിയോയിൽ കാണിക്കുന്നു. ഒരു വലിയ ബോക്‌സ് ഒരു ട്രക്കിനുളളിൽ വച്ചിരിക്കുന്നത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്, അത് ഭംഗിയായി പായ്ക്ക് ചെയ്ത് പിന്നിൽ സൂക്ഷിച്ചിരിക്കുന്നതും കാണാം.

ട്രക്ക് ഡ്രൈവറും സഹായിയും ഒരാൾ കൂടി ചേർന്ന് ഒരു കയർ പുറത്തെടുത്ത് പെട്ടി വലിക്കുകയാണ്. അതേസമയം, ട്രെയിലറിൽ നിന്ന് ബോക്സ് താഴേക്ക് സ്ലൈഡുചെയ്യാൻ മെറ്റൽ ബാറുകൾ ഉപയോഗിച്ച് അവർ ഒരു ചെറിയ റാമ്പ് ഉണ്ടാക്കിയിട്ടുണ്ട്. പെട്ടി താഴെയെത്തി കഴിഞ്ഞപ്പോൾ ശ്രദ്ധാപൂർവ്വം മുകളിലെ കവർ നീക്കം ചെയ്യുകയും ബൈക്കിന് ചുറ്റുമുള്ള ചതുരാകൃതിയിലുള്ള കാർഡ്ബോർഡ് പെട്ടി എടുത്തുകളഞ്ഞു.
കാർബോർഡിനടിയിൽ ഒരു ലോഹക്കൂടിനുളളിലാണ് ബൈക്ക് വച്ചിരിക്കുന്നത്. ബൈക്ക് ഒരു റാപ്പിൽ വൃത്തിയായി പൊതിഞ്ഞ്, മെറ്റീരിയൽ പോലെ ഒരു ഷ്രിങ്ക് റാപ്പ് ഉപയോഗിച്ച് റാപ്പ് സുരക്ഷിതമാക്കിയിട്ടുണ്ട്. പൊതിഞ്ഞിരിക്കുന്ന കവറെല്ലാം മാറ്റിയപ്പോൾ ബ്ലാക്ക് ഷേഡിൽ റെഡ് ഗ്രാഫിക്സോട് കൂടിയ ബൈക്ക് തീർത്തും സ്പോർട്ടിയായി തന്നെ കാണാൻ സാധിച്ചു.

ഡെലിവറി ചെയ്യാൻ കൊണ്ടുപോകുമ്പോൾ ബൈക്ക് അനങ്ങാതിരിക്കാൻ പിന്നിലെ സസ്പെൻഷൻ പൂർണ്ണമായും കംബ്രസ് ചെയ്തിരിക്കുകയാണ്. അതോടൊപ്പം തന്നെ വാഹനം ഡെലിവറി ചെയ്തതിന് ശേഷം വാഹനം സുരക്ഷിതമായി ഉടമയെ എൽപ്പിച്ചു എന്നതിന് തെളിവിനായി ഡ്രൈവർ വീഡിയോ എടുക്കുകയും ചെയ്യും.
ഇന്ത്യൻ വിപണിയിൽ ഇറ്റാലിയൻ ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളിന് 4.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. ഇന്ത്യയിൽ തന്നെയാണ് RS 457 സൂപ്പർബൈക്ക് പൂർണമായും നിർമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. ലോകമെമ്പാടുമുള്ള ബ്രാൻഡിന്റെ വിപകൾക്കായി മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയോ ഇന്ത്യയുടെ ശാലയിലാണ് RS 457 നിർമിക്കുന്നത്.

RS 457 മോഡലിന് കരുത്തേകുന്നത് ഒരു ലിക്വിഡ്-കൂൾഡ്, 457 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ്. ഇത് 48 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ടോർക്ക് കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ എഞ്ചിൻ ഒരു സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ക്വിക്ക്ഷിഫ്റ്റർ ഓപ്ഷണലായി ഒരുക്കിയിട്ടുമുണ്ട്.
ശരിയായ എക്‌സ്‌ഹോസ്റ്റ് നോട്ടിനായി മോട്ടോറിന് 270-ഡിഗ്രി കണക്റ്റിംഗ് വടി അസംബ്ലി ലഭിക്കുന്നു. വെറും 175 കിലോഗ്രാം ഭാരമുള്ള ബൈക്ക് സ്റ്റെല്ലാർ പവർ-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്നുവെന്നും ബ്രാൻഡ് പറയുന്നു. ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് അപ്രീലിയ RS 457 സൂപ്പർബൈക്ക് വരുന്നത്. കൂടാതെ ഫ്ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷൻ കൺട്രോളും ഇതിന്റെ പ്രത്യേകതയായി എടുത്തു പറയാനാവും.
ഒരു അലുമിനിയം പെരിമീറ്റർ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ബൈക്കിന്റെ മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി വലിയ RS 660 മോഡലിന് സമാനമായി അപ്രീലിയ RS 457 പതിപ്പിന്റെ മുൻവശത്തും അപ്-സൈഡ് ഡൌൺ (USD) ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സമ്മാനിച്ചിരിക്കുന്നത്. രണ്ട് അറ്റത്തും പ്രീലോഡായി സസ്പെൻഷൻ ക്രമീകരിക്കാനും സാധിക്കും.
ബ്രേക്കിംഗിനായി അപ്രീലിയ സൂപ്പർബൈക്കിന്റെ മുൻവശത്ത് ബിബ്രെയിൽ നിന്നുള്ള റേഡിയൽ മൗണ്ടഡ് ഫോർ പിസ്റ്റൺ കാലിപ്പറുള്ള 320 mm ഫ്രണ്ട് ഡിസ്ക്കും പിന്നിൽ ബിബ്രെ കാലിപ്പറുള്ള 220 mm സ്റ്റീൽ ഡിസ്‌ക്കുമാണ് ഇറ്റാലിയൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. റൈഡറിന്റെ അധിക സുരക്ഷക്കും പ്രായോഗികതയ്ക്കുമായി ഡ്യുവൽ-ചാനൽ എബിഎസ്, സ്വിച്ചബിൾ റിയർ എബിഎസും സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുമുണ്ട്.


Click it and Unblock the Notifications








