മാക്സി സ്കൂട്ടറുകളിലെ കേമനാരാണെന്ന് നോക്കിയാലോ; ഹീറോയും അപ്രീലിയയും ഒന്ന് മാറ്റുരയ്ക്കാം
മാക്സി സ്കൂട്ടർ സെഗ്മെൻ്റ് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സെഗ്മെൻ്റാണ്. കമ്മ്യുട്ടർ ബൈക്കുകളേക്കാൽ പലർക്കും താൽപ്പര്യമുളളതാണ് മാക്സി സ്കൂട്ടറുകളാണ്. ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിൽ 1,48,500 രൂപ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ച മാക്സി-സ്കൂട്ടർ ആണ് സൂം 160. അത് പോലെ തന്നെ 1,43,018 രൂപ എക്സ്-ഷോറൂം വിലയിലാണ് അപ്രീലിയ SXR 160 അവതരിപ്പിച്ചത്. ഈ രണ്ട് മോഡലുകൾ തമ്മിലൊന്ന് താരതമ്യം ചെയ്ത് നോക്കിയാലോ. ബ്രാൻഡിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായാവും പുതിയ ഹീറോ സൂം 160 സ്ഥാനം പിടിക്കുക. കൂടാതെ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾക്കൊപ്പം ഓഫ്-റോഡ് ശേഷിയും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഹൈലൈറ്റ്.
ഡിസൈനിലേക്ക് വന്നാൽ സൂം 160 ശരിക്കും വലിപ്പമേറിയ മാക്‌സി സ്‌കൂട്ടറുകളിൽ ഒന്നാണ്. കൂടാതെ ഉയരവും സ്‌പോർട്ടിയറും ശരിയായ ഓഫ്-റോഡ്-റെഡി മാക്സി സ്‌കൂട്ടർ ശൈലിയും വാഹനം മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. ട്രാൻസ്പരന്റ് വൈസറിനും യുണീക്കായ മുൻവശവുമെല്ലാം ആരെയും ആകർഷിക്കും വിധം പണികഴിപ്പിക്കാൻ ഹീറോ മോട്ടോകോർപ്പിനായിട്ടുണ്ട്. വൈസറിന് താഴെയായി ഇടംപിടിച്ചിരിക്കുന്ന സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റും കിടിലമാണ്.

അപ്രീലിയ SXR 160 ലേക്ക് നോക്കിയാൽ സമാനമായ ഡിസൈൻ തന്നെയാണ് ഉള്ളത്, വലിയ ഫ്രണ്ട്-എൻഡ്, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, സിംഗിൾ-പീസ് സീറ്റ് എന്നിവയെല്ലാം ഉൾപ്പെടുന്നു.എന്നാൽ അപ്രീലിയയ്ക്ക് മധ്യഭാഗത്ത് ഒരു ടണൽ നൽകിയിട്ടില്ല, കൂടാതെ സീറ്റിനടിയിൽ ഇന്ധന ടാങ്ക് ഉണ്ട്, അത് കൊണ്ട് ഫുട്‌ബോർഡിൽ കൂടുതൽ സ്ഥലം ലഭിക്കുന്നുണ്ട് . ഇത് സൂം 160 നെ അപേക്ഷിച്ച് ഫ്ലോർബോർഡിൽ കൂടുതൽ സ്റ്റോറേജ് സ്പേസ് നൽകുന്നു.
ഫീച്ചർ സമ്പന്നമായ സൂം 160 സ്‌കൂട്ടറിൽ ബ്ലോക്ക്-പാറ്റേൺ ടയറുകളിൽ പൊതിഞ്ഞ 14 ഇഞ്ച് അലോയ് വീലുകളാണ് ഹീറോ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഡ്യുവൽ ചേമ്പർ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റ്, കീലെസ് ഇഗ്നിഷൻ, സ്‌മാർട്ട് ഫൈൻഡ്, റിമോട്ട് സീറ്റ് ഓപ്പണിംഗുള്ള സ്മാർട്ട് കീ എന്നീ സവിശേഷതകളോടെയാണ് മോഡൽ വിപണിയിലെത്തുക.

ഹീറോയുടെ i3s സാങ്കേതികവിദ്യയുള്ള 156 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ ഹീറോ സൂം 160 മാക്‌സി സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. എന്നിരുന്നാലും പവർ കണക്കുകളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ മറ്റ് ഹാർഡ്‌വെയർ സെറ്റപ്പിലേക്ക് വന്നാൽ സാധാരണ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ ഷോക്കുമാണ് സസ്പെൻഷനായി ക്രമീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് സിംഗിൾ ചാനൽ എബിഎസിന്റെ സഹായത്തോടെ എത്തും.
ഓട്ടോ എക്സ്പോയിൽ സൂം 125 സ്കൂട്ടറും ഹീറോ അവതരിപ്പിച്ചിരുന്നു. യൂത്തൻമാരെ കൈയിലെടുക്കാൻ പാകത്തിനുള്ള രൂപമാണ് ഹീറോ മോട്ടോകോർപിന്റെ ഏറ്റവും പുതിയ 125 സിസി സ്‌കൂട്ടറിനുള്ളത്. ഇന്റഗ്രേറ്റഡ് എൽഇഡി ലൈറ്റുകൾ, സ്ലീക്ക് സൈഡ്, ടെയിൽ സെക്ഷനുകൾ എന്നിവയ്‌ക്കൊപ്പം മൊത്തത്തിൽ സ്‌പോർട്ടിയറായി നിൽക്കാൻ സൂമിന് സാധിച്ചിട്ടുണ്ട്. ഫീച്ചറുകളിലും ധാരാളിയായിട്ടാണ് കക്ഷിയുടെ വരവെന്ന് വേണം പറയാൻ.
125 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഹീറോ സൂമിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,250 ആർപിഎമ്മിൽ 9 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 10.4 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ സ്‌കൂട്ടറുകളിൽ ഒന്നാണിതെന്നും കമ്പനി അവകാശവാദം ഉന്നയിക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








