കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്ക് കേന്ദ്രം നീക്കി. രാജ്യ തലസ്ഥാന മേഖലയിലെ വായു മലിനീകരണ തോത് കുറഞ്ഞതിനെ തുടര്‍ന്നാണ് വിലക്ക് ഒഴിവാക്കിയത്.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ എയര്‍ ക്വാളിറ്റി പാനലാണ് ഞായറാഴ്ച പിന്‍വലിച്ചത്. മൂന്ന് ദിവസം മുമ്പാണ് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ് 4 വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സിഎക്യുഎം വ്യാഴാഴ്ച അടിയന്തര യോഗം ചേര്‍ന്ന് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) സ്റ്റേജ് 4 നടപ്പിലാക്കുകയായിരുന്നു.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 458-ല്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇത് ജിആര്‍എപി സ്‌റ്റേജ് 4 'സിവിയര്‍ പ്ലസ്' വിഭാഗത്തില്‍ പെടുന്നു. ഞായറാഴ്ച ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ലൈറ്റ്, ഹെവി ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

വായു ഗുണനിലവാര സൂചിക (എക്യുഐ) പ്രകാരം നിലവില്‍ ഡല്‍ഹിയിലെ വായുവിന്റെ എക്യുഐ ലെവല്‍ 339 ആണ്. എക്യുഐ ലെവല്‍ അതീവ ഗുരുതരമായ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജിആര്‍എപി) സ്‌റ്റേജ് 4 'സിവിയര്‍ പ്ലസ്' 450 ന് മുകളില്‍ പോയതിനാലായിരുന്നു വിലക്ക്. എന്നാല്‍ ഇപ്പോള്‍ വായു ഗുണനിലവാരം 110 പോയിന്റ് കുറവാണ്.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

വായുവിന്റെ ഗുണനിലവാരത്തിനായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) വായു ഗുണനിലവാര സൂചിക പുറപ്പെടുവിക്കുന്നത്. ഇത് വായുവിലെ പലതരം വാതകങ്ങളുടെയും മലിനീകരണത്തിന്റെയും അളവ് അളന്ന് തയ്യാറാക്കിയതാണ്.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

ജിആര്‍എപി അനുസരിച്ച് ഡല്‍ഹിയിലെ വായു ഗുണനിലവാരം നാല് വ്യത്യസ്ത ഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്. 'പുവര്‍' (മോശം) ആണ് ആദ്യം സ്റ്റേജ്. വായു ഗുണനിലവാര സൂചിക 201-300 ഈ ഘട്ടത്തില്‍ വരുന്നു. 'വെരി പുവര്‍' (വളരെ മോശം) ആണ് രണ്ടാം സ്റ്റേജ്. വായു ഗുണനിലവാര സൂചിക 301-നും 400നും ഇടയിലാണ് ഇത്. 'സിവിയര്‍' (ഗുരുതരം) ആണ് മൂന്നാം സ്റ്റേജ്. വായു ഗുണനിലവാര സൂചിക 401-നും 450-നും ഇടയില്‍ ആണ് ഇത് വരുന്നത്. വായു ഗുണനിലവാര സൂചിക 450-ന് മുകളില്‍ പോയാല്‍ സ്റ്റേജ് IV - 'സിവിയര്‍ പ്ലസ്'.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ ബിഎസ് 6 ഡീസല്‍ വാഹനങ്ങള്‍ക്ക് ഓടാന്‍ അനുമതിയുണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ ശീതകാലം ആരംഭിച്ചത് മുതല്‍ കുറ്റിക്കാടുകള്‍ കത്തിക്കുന്നതും വാഹനങ്ങളുടെ പുകയും മറ്റ് കാരണങ്ങളും കൊണ്ട് ഡല്‍ഹി-എന്‍സിആര്‍ മേഖല പുകമഞ്ഞില്‍ കുളിച്ചിരിക്കുകയാണ്.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

ഇക്കാരണത്താലാണ് ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചികയിലെ അളവ് 450 ആയി ഉയര്‍ന്നത്. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഡീസല്‍ വാഹനങ്ങള്‍ ഭാഗികമായി നിരോധിക്കാന്‍ തീരുമാനിച്ചത്. ശൈത്യകാലത്ത് അയല്‍ സംസ്ഥാനങ്ങളായ ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും ഡല്‍ഹിയില്‍ വായു മലിനീകരണം കൂടാന്‍ കാരണമാകുന്നു.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

മലിനീകരണ തോത് ഉയരുന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ശ്വാസതടസ്സവും മറ്റ് പല ശ്വാസകോശ രോഗങ്ങളും അതിവേഗം വര്‍ധിച്ചുവരികയാണ്. പഴയ ഡീസല്‍ വാഹനങ്ങള്‍ക്ക് നേരത്തെ തന്നെ സംസ്ഥാനത്ത് നിരോധനമുണ്ട്.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

രാജ്യ തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മലിനീകരണം കണക്കിലെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) 2016 ല്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഉത്തരവിട്ടിരുന്നു. എന്‍ജിടിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാര്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരോധിച്ചു.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

ഡല്‍ഹി ഗതാഗത വകുപ്പ് ഇത്തരം വാഹനങ്ങള്‍ക്ക് ഇനി പിയുസി നല്‍കുന്നില്ല. നിരോധിച്ച പഴയ വാഹനങ്ങള്‍ സര്‍ക്കാര്‍ സ്‌ക്രാപ്പായി പ്രഖ്യാപിച്ചതിനാല്‍ ഈ വാഹനങ്ങളുടെ വാങ്ങാനും വില്‍ക്കാനും സാധിക്കില്ല. എന്നിരുന്നാലും, ഇപ്പോള്‍ അത്തരം വാഹനങ്ങളെ സ്‌ക്രാപ്പില്‍ നിന്ന് ഇലക്ട്രിക് ആക്കി മാറ്റാന്‍ ഓപ്ഷനുണ്ട്. ഇതിനായി ഇവി റിട്രോഫിറ്റിംഗ് കിറ്റുകള്‍ വില്‍ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

ശൈത്യകാലത്തെ വായു മലിനീകരണം നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ പുതിയ കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ട്രാഫിക് സിഗ്‌നലില്‍ ചുവപ്പ് ലൈറ്റ് തെളിഞ്ഞാല്‍ എഞ്ചിന്‍ ഓഫ് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനായി ഡല്‍ഹി സര്‍ക്കാര്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ 'റെഡ് ലൈറ്റ് ഓണ്‍ കാര്‍ ഓഫ്' എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഒക്ടോബര്‍ 28 മുതലാണ് ഡല്‍ഹിയില്‍ ഈ പ്രചാരണം ആരംഭിച്ചത്.

കേന്ദ്രം നിരോധനം നീക്കി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലൂടെ ഓടാം

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണത്തോടൊപ്പം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണവും കുറ്റിക്കാടുകള്‍ കത്തിക്കുന്നതുമൂലമുള്ള മലിനീകരണവും നേരിടാനുള്ള തന്ത്രവും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് (എക്യുഐ) നിലവാരം ഉയര്‍ത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഈ ക്യാമ്പയിനായി 2,500 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സഹായവും ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, November 7, 2022, 14:49 [IST]
English summary
Aqi improved centre s air quality panel lift the ban on bs4 diesel vehicles in delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X