ഈ ഓട്ടോയിൽ കയറിയാൽ പിന്നെ ഇറങ്ങാനേ തോന്നില്ല; റോൾസ് റോയ്സിൽ പോലും ഈ സെറ്റപ്പ് കാണില്ല
സാധാരണക്കാരനെ സന്തോഷിപ്പിക്കുന്ന കാര്യത്തിൽ ഓട്ടോ ചേട്ടൻമാര് വേറെ ലെവലാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. കാര്യം മറ്റൊന്നുമല്ല വണ്ടിയിൽ കയറുന്ന യാത്രക്കാരെ അവർ അത്ഭുതപ്പെടുത്തും. സ്പീഡിൻ്റെ കാര്യമല്ല കേട്ടോ. ഓട്ടോയിലെ ഇൻ്റീരിയറിൽ അവർ ചില മാറ്റങ്ങൾ ഒക്കെ വരുത്തും. അത്തരത്തിൽ ഒരു അടിപൊളി ഓട്ടോയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. അക്വേറിയവും ഡിസ്കോ ലൈറ്റുകളും സ്പീക്കറുകളുമായി ഒരു ഡിജെ പാർട്ടിക്ക് പോയ ഫീലാണ് ഈ ഓട്ടോയിൽ കയറിയാൽ എന്ന് പറയേണ്ടി വരും. സംഭവം അങ്ങ് പൂനെയിലാണ് എങ്കിലും ഓട്ടോ ചേട്ടൻമാരുടെ കാര്യം എല്ലായിടത്തും ഒന്നാണല്ലോ.
ഒരു യാത്രക്കാരനാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കു വച്ചിരിക്കുന്നത്. വിവിധ നിറത്തിലുള്ള ലൈറ്റുകൾ അത് പോലെ തന്നെ ഡ്രൈവർ സീറ്റിന് പിന്നിൽ ഒരു അക്വേറിയവും അതിന് മുകളിലായി സ്പീക്കറുകളും സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലൂടെ തിരക്കിട്ട് പായുമ്പോഴും യാത്രക്കാരെ സന്തോഷിപ്പിക്കാന ഓട്ടോചേട്ടൻ ചെയ്ത പ്രവർത്തിക്ക് നിറഞ്ഞ കൈയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. എത്ര കാശാണെങ്കിലും ഇതിലൊന്ന് യാത്ര ചെയ്യണമെന്നാണ് ഭൂരിഭാഗം പേരും കമൻ്റ് ഇട്ടിരിക്കുന്നത്.

നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത വാഹനങ്ങളിൽ ഒന്നാണ് ഓട്ടോറിക്ഷ. എങ്ങും ഇവി മയമായത് കൊണ്ട് തന്നെ മൂന്ന് ചക്ര വാഹനങ്ങളിലും ഇത് കൈകടത്താൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവി പ്രായോഗികമല്ലെന്ന് പറയുന്നവരുടെ വായ അടപ്പിച്ച് കൊണ്ടാണ് മേഗ സെയ്ക്കി എന്നൊരു ബ്രാൻഡ് രംഗത്തെത്തിയത്.വെറും 15 മിനിറ്റിൽ ഫുൾ ചാർജാവുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുമായാണ് കമ്പനിയുടെ വരവ്.
എക്‌സ്‌പോണന്റ് എനർജിയുമായി കൈകോർത്താണ് ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ മുൻനിര ശക്തിയായ ഒമേഗ സെയ്‌ക്കി മൊബിലിറ്റി ഈയൊരു വിപ്ലവം കൊണ്ടുവന്നിരിക്കുന്നത്. 15 മിനിറ്റുകൊണ്ട് ഇവി ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവുന്ന റാപ്പിഡ് ഇവി ബാറ്ററി ചാർജിംഗ് ടെക്നോളജി പോയ വർഷം ജൂലൈയിൽ എക്‌സ്‌പോണന്റ് എനർജി വെളിപ്പെടുത്തിയിരുന്നു. ഈ സംവിധാനം വഴിയാണ് ഒമേഗ സെയ്‌ക്കിയുടെ ഏറ്റവും പുതിയ സ്ട്രീം സിറ്റി ക്വിക്ക് ഇലക്ട്രിക് ഓട്ടോറിക്ഷയും ഇത്രവേഗം ചാർജ് ചെയ്യാനാവുന്നത്.
ഒമേഗ സെയ്‌ക്കി സ്ട്രീം സിറ്റി ക്വിക്ക് 3,24,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കുന്നത്. 2 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 5 വർഷം വാറണ്ടിയോടെയാണ് ഈ ഇലക്ട്രിക് റിക്ഷ വരുന്നത് എന്നതുകൂടി കണക്കിലെടുക്കുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഇവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി മികച്ച ഫിനാൻസിംഗ് ഓപ്ഷനുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഒമേഗ സെയ്‌ക്കി സ്ട്രീം സിറ്റി ക്വിക്ക് ഇലക്ട്രിക് ഓട്ടോറിക്ഷക്ക് ഒരു അത്യാധുനിക 8.8 kWh പ്രൊപ്രൈറ്ററി ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. 15 മിനിറ്റ് കൊണ്ട് ചാർജാവുന്ന ബാറ്ററിക്ക് പൂർണ ചാർജിൽ 126 കിലോമീറ്റർ റേഞ്ച് വരെ നൽകാനുമാവും. സിറ്റി ഓട്ടങ്ങൾക്ക് ഇത് വളരെ അനുയോജ്യമാണ്. ക്വിക്ക് ചാർജിംഗ് റേഞ്ച് ഉത്കണ്ഠയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാനും സഹായിക്കും.

ഇൻഡസ്ട്രി സ്റ്റാൻഡേർഡിന്റെ 3 മടങ്ങ് ശേഷിയുള്ള എക്‌സ്‌പോണന്റ് എനർജിയുടെ റാപ്പിഡ് ചാർജിംഗ് സംവിധാനം 15 മിനിറ്റ് റാപ്പിഡ് ചാർജിനൊപ്പം 3,000 സൈക്കിൾ ലൈഫ് വാറണ്ടിയോടെ ദൈർഘ്യമേറിയ ബാറ്ററി ലൈഫും നൽകുമെന്നാണ് അവകാശപ്പെടുന്നത്. പാസഞ്ചർ ത്രീ വീലറുകളുടെ ആഗോള പ്രഭവകേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് കമ്പനിയുടെ അഭിപ്രായം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








