4.5 ലക്ഷത്തിന്റെ മാരുതിയില്‍ നിന്നും റേഞ്ച്‌റോവറിലേക്ക്! ലോകത്തെ കൈത്തറിയുടുപ്പിച്ച് ചെറുപ്പക്കാരുടെ വിജയം

കൈത്തറി നെയ്ത്തിനു വര്‍ഷങ്ങളായി പേരുകേട്ട ഗ്രാമമാണ് കുത്താമ്പുള്ളി. തിരുവില്വാമലയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായി തൃശ്ശൂര്‍-പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മിക്കവാറും എല്ലാ വീടുകളിലും തറികള്‍ സജ്ജീകരിച്ചിരിക്കുന്നു. കുടുംബാംഗങ്ങളുടെ കൂട്ടായ തൊഴില്‍ എന്ന നിലയ്ക്കാണ് ഈ ഗ്രാമവ്യവസായം തുടരുന്നത്. കുത്താമ്പുള്ളി സാരികള്‍ ഭൗമസൂചിക അംഗീകാരം നേടിയിട്ടുള്ളവയാണ്. കുത്താമ്പുള്ളിയിലെ വസ്ത്രങ്ങളുടെ വിപണി സാധ്യത തിരിച്ചറിഞ്ഞ് അത് ആഗോള തലത്തില്‍ പ്രശസ്തമാക്കിയവരാണ് എആര്‍ ഹാന്‍ഡ്‌ലൂംസ്. സെലിബ്രിറ്റികള്‍ അടക്കം വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും അവരുടെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ഇടമാണ് എആര്‍ ഹാന്‍ഡ്‌ലൂംസ്.

കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ വസ്ത്രങ്ങള്‍ എടുക്കാനായി എആര്‍ ഹാന്‍ഡ്‌ലൂംസില്‍ എത്തുന്നു. അരവിന്ദ്, രാജു എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഉടമകള്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്‌നര്‍ഷിപ്പില്‍ ഇവര്‍ ഈ സംരംഭം ആരംഭിച്ചത്. കഠിനാധ്വാനവും ലക്ഷ്യബോധവും കൊണ്ട് ഈ ചെറുപ്പക്കാര്‍ എആര്‍ ഹാന്‍ഡ്‌ലൂസിനെ കേരളത്തിലെ അറിയപ്പെടുന്ന വസ്ത്രാലയമാക്കി മാറ്റി.

ar handlooms owners range rover

ക്വാളിറ്റിയില്‍ വിറ്റുവീഴ്ച ചെയ്യാതെ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം പട്ടുകള്‍ നെയ്ത് നല്‍കുന്ന ഇവര്‍ ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്തേക്കും എത്തിച്ച് നല്‍കുന്നു. എആര്‍ ഹാന്‍ഡ്‌ലൂംസിന്റെ സോഷ്യല്‍ മീഡിയ പേജ് പരിശോധിക്കുമ്പോള്‍ 2020-ല്‍ മുതലാളിമാരായ അരവിന്ദും രാജുവും കടക്ക് സമീപം ഒരു മാരുതി എസ്‌-പ്രെസ്സോയുടെ സമീപം ഫോട്ടോക്ക് പോസ് ചെയ്യുന്നത് കാണാം. എആര്‍ ഹാന്‍ഡ്‌ലൂംസിന്റെ സ്റ്റിക്കര്‍ പതിച്ചതിനാല്‍ ഇത് കമ്പനിയുടെ കാറാണെന്ന് അനുമാനിക്കാം.

വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന അരവിന്ദും രാജുവും ഇപ്പോള്‍ തങ്ങളുടെ റേഞ്ച് ഉയര്‍ത്തി പുത്തന്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. വെള്ള നിറത്തിലുള്ള പുത്തന്‍ റേഞ്ച് റോവര്‍ എആര്‍ ഫാമിലി വരവേറ്റ സന്തോഷം അവര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരട്ട നിറത്തിലുള്ള മുണ്ടും വറൈറ്റി ഡിസൈനിലുള്ള ഷര്‍ട്ടുമണിഞ്ഞ് തങ്ങളുടെ തനതായ പാരമ്പര്യം കാത്തുസൂക്ഷിച്ചാണ് അരവിന്ദും രാജുവും കാറിന്റെ താക്കോല്‍ സ്വീകരിക്കാനെത്തിയത്.

ar handlooms owners range rover

ഇന്ത്യയിലെ സെലിബ്രിറ്റുകളുടെയും സമ്പന്നരായ ആളുകളുടെയും ഇഷ്ട മോഡലാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവര്‍ റേഞ്ച് റോവറിന്റെ എന്‍ട്രി ലെവല്‍ മോഡലായ ഇവോക്കാണ് എആര്‍ ഹാന്‍ഡ്‌ലൂംസ് വാങ്ങിയതെന്നാണ് തോന്നുന്നത്. 67.90 ലക്ഷം രൂപയാണ് ഇവോക്കിന്റെ എക്‌സ്‌ഷോറൂം വില വരുന്ന. നിരത്തിലെത്തുമ്പോള്‍ ഏകദേശം 86.64 ലക്ഷം രൂപ വില വരുാ. ഈ കാറിന്റെ രജിസ്‌ട്രേഷന് 15 ലക്ഷത്തിലധികം രൂപ യും ഇന്‍ഷുറന്‍സ് ഇനത്തില്‍ 2.85 ലക്ഷം രൂപയുമാണ് മുടക്കേണ്ടത്.

വലിയ റേഞ്ച് റോവറുകള്‍ക്ക് സമാനമായ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി റണ്ണിംഗ് ലാമ്പ് സിഗ്‌നേച്ചറുകളുള്ള പുതിയ സൂപ്പര്‍-സ്ലിം എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുതിയ റെഡ് ബ്രേക്ക് കാലിപ്പറുകള്‍, അലോയ് വീലുകള്‍ക്ക് പുതിയ ട്വിന്‍ 10-സ്‌പോക്ക് ഡിസൈന്‍ എന്നിവയയാണ് പുതിയ റേഞ്ച് റോവര്‍ ഇവോക്കിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ഹൈലൈറ്റുകള്‍. ഒരു ആഡംബര എസ്‌യുവിക്ക് വേണ്ട സ്‌പെയ്‌സും ഫീച്ചറുകളും സജ്ജീകരിച്ചാണ് ഈ കാര്‍ വരുന്നത്.

ar handlooms owners range rover

വൃത്തിയുള്ള സെന്റര്‍ കണ്‍സോള്‍ രൂപകല്‍പ്പനയും കൂടുതല്‍ ടച്ച് ഫീഡ്ബാക്കിനായി പുതിയ ഗിയര്‍ ഷിഫ്റ്ററും ക്യാബിനില്‍ നല്‍കിയിരിക്കുന്നു. ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് സീറ്റുകള്‍, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ക്യാബിന്‍ ലൈറ്റിംഗ്, ഏറ്റവും പുതിയ നൂതന പിവി പ്രോ1 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്റീരിയര്‍ ശുദ്ധീകരിക്കാന്‍ എയര്‍ പ്യൂരിഫയര്‍, 3D സറൗണ്ട് വ്യൂ വാഗ്ദാനം ചെയ്യുന്ന നിരവധി ക്യാമറകളും ക്ലിയര്‍സൈറ്റ് 2 ഗ്രൗണ്ട് വ്യൂ സാങ്കേതികവിദ്യയും എസ്‌യുവിയില്‍ വരുന്നു.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ 2024 റേഞ്ച് റോവര്‍ ഇവോക്ക് ലക്ഷ്വറി എസ്യുവി ഓഫര്‍ ചെയ്യുന്നു. 247 bhp പവറില്‍ 365 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഇതിലെ 2.0 ലിറ്റര്‍ ഇന്‍ജെനിയം പെട്രോള്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 2.0 ലിറ്റര്‍ ഇന്‍ജെനിയം ഡീസല്‍ എഞ്ചിന്‍ 201 bhp പവറും 430 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. രണ്ട് എഞ്ചിനുകളും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ പ്രാദേശിക ഉത്പാദനം ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ലാന്‍ഡ് റോവര്‍ കാറുകളുടെ വിലയും കുറഞ്ഞിരുന്നു. ഈ കാരണം കൊണ്ട് അടുത്ത കാലത്തായി നിരവധി സെലിബ്രിറ്റികളും ബിസിനസുകാരും കൂടുതലായി ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ കാറുകള്‍ വാങ്ങിക്കൂട്ടുന്നു. കേരളത്തില്‍ നിന്നുള്ള യുവ സംരഭകര്‍ ഇത്തരത്തില്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നത് വരും തലമുറക്ക് വലിയ പ്രചോദനമാണ്.

More from DriveSpark

Article Published On: Friday, November 29, 2024, 13:00 [IST]
English summary
Ar handlooms kuthampully owners bring home brand new range rover luxury suv
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X