സൗണ്ട് ഡിസൈൻ ചെയ്ത ഇവി പൈസ മുടക്കി വാങ്ങി എആര്‍ റഹ്‌മാന്‍! മഹീന്ദ്രക്ക് ഇതിലും വലിയ പരസ്യം കിട്ടാനുണ്ടോ

ഇന്ത്യക്കാര്‍ക്കിടയില്‍ സമീപകാലത്ത് വലിയ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഒരു ഇലക്ട്രിക് കാര്‍ ആണ് മഹീന്ദ്ര XEV 9e. ബുക്കിംഗ് റെക്കോഡുകള്‍ തകര്‍ത്ത ഇലക്ട്രിക് എസ്‌യുവി വാങ്ങാന്‍ പൊതുജനങ്ങള്‍ക്കൊപ്പം സെലിബ്രിറ്റികളും മത്സരിച്ച് കൊണ്ടിരിക്കുകയാണ്. ആ പട്ടികയില്‍ ഏറ്റവും പുതുതായി ഇടംപിടിച്ചിരിക്കുകയാണ് വിഖ്യാത സംഗീജ്ഞന്‍ എആര്‍ റഹ്‌മാന്‍. പൊതുജനങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇടയില്‍ സുസ്ഥിര ഗതാഗത ഓപ്ഷനുകളോട് താല്‍പര്യം വര്‍ധിച്ച് വരുന്നതിന്റെ തെളിവാണ് എആര്‍ റഹ്‌മാന്റെ പുത്തന്‍ പര്‍ച്ചേസ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മഹീന്ദ്ര XEV 9e, BE 6 എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. രണ്ട് മോഡലുകളും വിപണിയില്‍ മികച്ച സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഈ മോഡലുകളില്‍ ഒന്ന് ബുക്ക് ചെയ്തതായി റഹ്‌മാന്‍ ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. റഹ്‌മാന്റെ സഹകരണത്തോടെയാണ് മഹീന്ദ്ര XEV 9e, BE 6 ഇവികളിലെ ശബ്ദസംവിധാനങ്ങള്‍ ഒരുക്കിയത്. മോഡുകളുടെ ശബ്ദം, സിഗ്‌നല്‍ ശബ്ദങ്ങള്‍, സീറ്റ് ബെല്‍റ്റ് അലേര്‍ട്ട്, ടേണ്‍ ഇന്റിക്കേറ്ററുകളുടെ ശബ്ദം തുടങ്ങിയവ ട്യൂണ്‍ ചെയ്തത് റഹ്‌മാന്‍ ആയിരുന്നു. അതുകൊണ്ട് തന്നെ റഹ്‌മാന്‍ ഈ കാറുകളില്‍ ഒന്ന് വാങ്ങുന്നുവെന്ന വാര്‍ത്ത പബ്ലിസിറ്റി സ്റ്റണ്ടായിരിക്കാമെന്ന് പലരു അനുമാനിച്ചു.

ar rahman buys mahindra xev 9e

എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം അത് സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. താന്‍ ആദ്യമായി ഒരു ഇലക്ട്രിക് കാര്‍ വാങ്ങിയ വിവരം എആര്‍ റഹ്‌മാന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്. 'ഈ സ്‌റ്റൈലന്‍ ഇന്ത്യന്‍ കാറിന്റെ ശബ്ദം ഞങ്ങളാണ് ഡിസൈന്‍ ചെയ്തത്(ഇത് കാശ് കൊടുത്ത് വാങ്ങിയതാണേ)' എന്നായിരുന്നു റഹ്‌മാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പ്. ചുവപ്പ് നിറത്തിലുള്ള പുതിയ ഇലക്ട്രിക് വാഹനത്തോടൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

റഹ്‌മാനെ പോലെ ലോകപ്രശസ്തനായ കലാകാരന്‍ ഈ കാര്‍ വാങ്ങിയത് ആരാധകരിലും പൊതുജനങ്ങളിലും ഇവിയോടുള്ള താല്‍പ്പര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിശയിപ്പിക്കുന്ന രൂപകല്‍പ്പനയും ആധുനിക സവിശേഷതകളും കൊണ്ട് വേറിട്ടുനില്‍ക്കുന്ന ഒരു ഇവിയാണ് XEV 9e. ഹെഡ്ലൈറ്റുകള്‍, ഡിആര്‍എല്ലുകള്‍, ബോണറ്റ്, ബമ്പര്‍, ക്ലോസ്ഡ് ഗ്രില്‍, അലോയ് വീലുകള്‍, റിയര്‍ എന്‍ഡ് എന്നിവയടക്കം ഇവിയുടെ എക്‌സ്റ്റീരിയറില്‍ ഈ ചാരുത പ്രകടമാണ്. കൂപ്പെ ശൈലിയില്‍ ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനുമായാണ് കാര്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

മഹീന്ദ്രയുടെ മറ്റ് എസ്‌യുവികളെ പോലെ ഫീച്ചര്‍ റിച്ചാണ് XEV 9e ഇവിയുടെ ക്യാബിന്‍. ഡാഷ്‌ബോര്‍ഡില്‍ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകള്‍ പോലുള്ള പ്രീമിയം സവിശേഷതകള്‍ വരുന്ന അകത്തളം അതി ഗംഭീരമെന്നേ വിശേഷിപ്പിക്കാനാകൂ. മഹീന്ദ്ര 'സിനിമാസ്‌കോപ്പ് കോക്ക്പിറ്റ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിനോദത്തിനായി രണ്ട് സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്.

വിഷന്‍എക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA (മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചര്‍), ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8295 പ്രോസസര്‍, 24 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. സീറ്റ് വെന്റിലേഷനോട് കൂടിയ ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഡൈനാമിക് ലൈറ്റുകളുള്ള ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍.

mahindra xev 9e interior

യാത്രക്കാരുടെ സുരക്ഷക്കായി ഇവിയുടെ സേഫ്റ്റി കിറ്റില്‍ ഏഴ് എയര്‍ബാഗുകള്‍, ലെവല്‍ 2+ ADAS, 360-ഡിഗ്രി ക്യാമറ എന്നിവയും നല്‍കിയിട്ടുണ്ട്. പവര്‍ട്രെയിന്‍ വശവും കിടിലമാണ് XEV 9e. 59 kWh അല്ലെങ്കില്‍ 79 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലോവര്‍ വേരിയന്റുകള്‍ക്ക് 59 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക. ഇത് 228 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഫുള്‍ചാര്‍ജില്‍ 542 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. വലിയ 79 kWh വേരിയന്റ് 282 Bhp പവറും 380 Nm ടോര്‍ക്കും സൃഷ്ടിക്കും. 656 കിലോമീറ്ററാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്. ഇടയ്ക്കിടെ റീചാര്‍ജ് ചെയ്യാതെ തന്നെ ദീര്‍ഘദൂര യാത്രകള്‍ പോകാമെന്നതാണ് ഈ കാറിന്റെ ഒരു ഗുണം. ഇത് റിയര്‍-വീല്‍-ഡ്രൈവ് ഫോര്‍മാറ്റില്‍ മാത്രമേ ലഭ്യമാകൂ.

നിലവില്‍ 21.90 ലക്ഷം രൂപ മുതല്‍ 30.50 ലക്ഷം രൂപ വരെയാണ് ഇവിയുടെ വില പോകുന്നത്. നിലവില്‍ ടോപ് സ്‌പെക് പായ്്ക്ക് 3 വേരിയന്റുകളുടെ വിതരണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. അതുകൊണ്ട് എആര്‍ റഹ്‌മാന്‍ ഈ വേരിയന്റ് തന്നെ ആയിരിക്കും വാങ്ങിയിട്ടുണ്ടാകുക. എആര്‍ റഹ്‌മാന്‍െ കൂടാതെ സംവിധായകനും നടനുമായ അനുരാഗ് കശ്യപ്, നടന്‍ ജാവേദ് ജാഫ്രി, അജയ് ദേവ്ഗണിന്റെ അനന്തിരവനും സംവിധായകനുമായ ഡാനിഷ് ദേവ്ഗണ്‍ തുടങ്ങിയ സെലിബ്രിറ്റികളും ഇതേ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്.

മഹീന്ദ്ര XEV 9e ഇവിയെ കൂടാതെ എംജി വിന്‍ഡ്‌സര്‍ ഇവി, ടാറ്റ നെക്‌സോണ്‍ ഇവി, പഞ്ച് ഇവി എന്നിവയടക്കമുള്ള ഇലക്ട്രിക് കാറുകള്‍ക്ക് രാജ്യത്ത് ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകരണം പോസിറ്റീവ് സൂചനയാണ്. ഈ മാറ്റം ഇന്ത്യന്‍ ഉപഭോക്താക്കളില്‍ ഹരിത മൊബിലിറ്റിയോട് താല്‍പര്യം വര്‍ധിക്കുന്നുവെന്നതിന്റെ സൂചന മാത്രമല്ല ഇവി സാങ്കേതികവിദ്യയിലെ പുരോഗതിയെയും പ്രതിഫലിപ്പിക്കുന്നു. ടെസ്‌ല, വിന്‍ഫാസ്റ്റ് തുടങ്ങിയ വിദേശ ബ്രാന്‍ഡുകള്‍ കൂടി വരുംനാളുകളില്‍ രംഗപ്രവേശനം ചെയ്യുന്നതോടെ ഇവി സെഗ്‌മെന്റ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, April 19, 2025, 10:01 [IST]
English summary
Ar rahman buys mahindra xev 9e he composed warning and notification sounds of ev
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X