Porsche Taycan സ്വന്തമാക്കി എആര്‍ റഹ്‌മാന്റെ മക്കള്‍; സംഗീത കുടുംബം ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറില്‍ പറക്കും

ഇന്ത്യയില്‍ വിപ്ലവകരമായ വേഗതയിലാണ് ഇലക്ട്രിക് വാഹന മൊബിലിറ്റിയുടെ വളര്‍ച്ച. ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയെന്ന് നമ്മുടെ സമൂഹം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇവികളുടെ ജനപ്രീതി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇവികള്‍ കൂടുതല്‍ ജനപ്രിയമാകുന്ന സാഹചര്യത്തില്‍ നിരവധി സൂപ്പര്‍കാര്‍, സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളും ഈ രംഗത്തേക്ക് കടന്നിട്ടുണ്ട്.

ഓള്‍-ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ ആദ്യമായി അവതരിപ്പിച്ച വാഹന നിര്‍മാതാക്കളില്‍ ഒരാളാണ് പോര്‍ഷെ. ഇന്ന് ലോകമെമ്പാടും നിരവധി സെലിബ്രിറ്റികള്‍ ഇലക്ട്രിക് കാറുകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റ് ചിലര്‍ ഇവികളിലേക്ക് ഉടന്‍ ചുവടുമാറുമെന്ന് ആഗ്രഹവും പ്രകടിപ്പിച്ചു. ഇവി വാങ്ങുന്ന ഏറ്റവും പുതിയ സെലിബ്രിറ്റി ആയിരിക്കുകയാണ് സംഗീത ചക്രവര്‍ത്തി എആര്‍ റഹ്‌മാന്‍. മക്കളായ ഖദീജ റഹ്‌മാനും റഹീമ റഹ്‌മാനം അടുത്തിടെ വാങ്ങിയ ഒരു പുതിയ പോര്‍ഷെ ടെയ്കാന്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ വാങ്ങിയ വിവരം എആര്‍ റഹ്‌മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

Porsche Taycan സ്വന്തമാക്കി എആര്‍ റഹ്‌മാന്റെ മക്കള്‍; സംഗീത കുടുംബം ഇനി ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറില്‍ പറക്കും

ഖദീജയും റഹീമയും തങ്ങളുടെ പുതിയ കാറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. എആര്‍ റഹ്‌മാന്‍ സ്റ്റുഡിയോസിന്റെ ഞങ്ങളുടെ യുവ നിര്‍മ്മാതാക്കള്‍ അടിപൊളി മെറ്റാവേര്‍സ് പ്രോജക്റ്റുകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇലക്ട്രിക് കാറിലൂടെ 'ഗ്രീന്‍' ആകാന്‍ പെണ്‍മക്കള്‍ ആഗ്രഹിച്ചതായും നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം ആകാന്‍ ശ്രമിക്കൂ എന്നും എആര്‍ റഹ്‌മാന്‍ ഇന്‍സ്റ്റ പോസ്റ്റില്‍ എഴുതി. ബോസ്‌വുമണ്‍, ഗേള്‍ പവര്‍, ഗോ ഗ്രീന്‍ എന്നീ ഹാഷ്ടാഗുകള്‍ റഹ്‌മാന്‍ ചേര്‍ത്തിട്ടുണ്ട്.

ഈ രണ്ട് പെണ്‍കുട്ടികളെ കൂടാതെ എആര്‍ അമീന്‍ എന്ന മകനും റഹ്‌മാനുണ്ട്. മൂവരും പിതാവിന്റെ പാത പിന്തുടര്‍ന്ന് സംഗീത രംഗത്തുണ്ട്. എആര്‍ റഹ്‌മാന്‍ ഫൗണ്ടേഷനില്‍ സംഗീതജ്ഞയായി ഖദീജ എആര്‍ റഹ്‌മാനൊപ്പം ഉണ്ട്. മറ്റുള്ള രണ്ട് മക്കളും ഗായകരാണ്. ഒപ്പം സംഗീത നിര്‍മ്മാണത്തിലേക്കും കാലെടുത്ത് വെച്ചു. കാറിന്റെ കാര്യം സംസാരിക്കുമ്പോള്‍ എആര്‍ റഹ്‌മാന്‍ വാങ്ങിയ പോര്‍ഷെ ടെയ്കാന്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാറിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നിലവില്‍ അറിവായിട്ടില്ല.

പോര്‍ഷെ ടെയ്കാന്‍ 18 നിറങ്ങളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സംഗീത കുടുംബം വാങ്ങിയത് ജെന്റിയന്‍ ബ്ലൂ മെറ്റാലിക് നിറത്തിലുള്ള കാര്‍ ആണ്. ഡീപ് ബ്ലൂ ഷേഡ് കാറില്‍ വളരെ മികച്ചതായി കാണപ്പെടുന്നു. വിലകൂടിയ ആഡംബര, സ്പോര്‍ട്സ് കാറുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. ഈയിടെയായി നിരവധി യുവസംരംഭകര്‍ ആഡംബര കാറുകള്‍ വാങ്ങുന്നത് നാം കാണുന്നു. ഇന്ത്യയിലെ പ്രമുഖ വ്യവസായി ദിനേശ് തക്കറാണ് ആദ്യ പോര്‍ഷെ ടെയ്കാന്‍ കാര്‍ വാങ്ങിയത്.

പോര്‍ഷെ ടെയ്കാന്‍ ഒരു ഫോര്‍ ഡോര്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാറാണ്. ഒരു ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ നിര്‍മ്മിക്കാനുള്ള പോര്‍ഷെയുടെ ആദ്യ ശ്രമമായിരുന്നു ഇത്. 2019-ലാണ് ഇത് ആദ്യം വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ 2022-ല്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ടെയ്കാന്‍, ടെയ്കാന്‍ 4S, ടര്‍ബോ, ടര്‍ബോ S എന്നിവ ഉള്‍പ്പെടുന്ന നാല് സലൂണ്‍ മോഡലുകളില്‍ വാഹനം ലഭ്യമാണ്, അതോടൊപ്പം 4S, ടര്‍ബോ, ടര്‍ബോ S പതിപ്പുകളില്‍ ക്രോസ് ടൂറിസ്‌മോ പതിപ്പുകളും ഉണ്ട്.

എ.ആര്‍. റഹ്‌മാന്റെ പെണ്‍മക്കള്‍ വാങ്ങിയ ടെയ്കാന്റെ കൃത്യമായ ട്രിം അല്ലെങ്കില്‍ വേരിയന്റ് ഇപ്പോള്‍ അറിവായിട്ടില്ല. നിര്‍മ്മാതാവില്‍ നിന്നുള്ള മറ്റേതൊരു കാറിനെയും പോലെ പോര്‍ഷെ ടെയ്കാനും പോര്‍ച്ചിലെത്തിക്കാന്‍ അത്യാവശ്യം പണച്ചെലവുണ്ട്. 1.53 കോടി രൂപയിലാണ് ഈ ഇലക്ട്രിക് സ്പോര്‍ട്സ് കാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 2.34 കോടി രൂപ വരെയാണ് വില ഉയരുന്നു. ടര്‍ബോ S ആണ് ടെയ്കാനിന്റെ ടോപ്പ്-എന്‍ഡ് വേരിയന്റ്. AWD സിസ്റ്റം ലഭിക്കുന്നു എന്നതാണ് സാധാരണ പതിപ്പുകളില്‍ നിന്ന് ഇതിനെ വേറിട്ടു നിര്‍ത്തുന്നത്.

കാറിന് ശക്തി പകരുന്നതിനായി മുന്‍വശത്തും പിന്‍വശത്തും ഒരു ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ രണ്ട് മോട്ടോറുകളും 761 bhp പവറും 150 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. പോര്‍ഷെ ടെയ്കാനിന്റെ ടോപ് സ്പീഡ് 260 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് വെറും 2.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് കിലോമീറ്റര്‍ വേഗത കൈവരിക്കും. സ്‌പോര്‍ട്‌സ് കാറിന്റെ റേഞ്ചാണ് നോക്കുന്നതെങ്കില്‍ പെര്‍ഫോമന്‍സ് ബാറ്ററി പ്ലസ് (WLTP പ്രകാരം) ഉപയോഗിച്ച് സിംഗിള്‍ ചാര്‍ജില്‍ 484 കിലോമീറ്റര്‍ വരെ ദൂരം ഓഫര്‍ ചെയ്യുന്നതായി അവകാശപ്പെടുന്ന റിയര്‍-വീല്‍ ഡ്രൈവ് സംവിധാനമുള്ള എന്‍ട്രി ലെവല്‍ ടെയ്കാന്‍ ആണ് മികച്ചത്.

More from DriveSpark

Article Published On: Tuesday, November 29, 2022, 13:00 [IST]
English summary
Ar rahman s daughters khatija and raheema bought a brand new porsche taycan electric sports car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X