ഹോ സ്ത്രീധനമല്ല, അ‌ച്ഛന്റെ സ്നേഹം! ​റോബിനുമായുള്ള കല്യാണത്തിന് പിന്നാലെ ആരതി പൊടിക്ക് ഔഡി പകിട്ട്

എത്ര വളർന്നാലും ഇന്നും നമ്മുടെ മാതാപിതാക്കളുടെ കൈയിൽ നിന്ന് സമ്മാനം കിട്ടാൻ ഇഷ്ടമുളളവരാണ് എല്ലാവരും. അത് ഒരു വിവാഹസമ്മാനമാണെങ്കിൽ അതിന് വല്ലാത്തൊരു ഫീലായിരിക്കും. അത്തരത്തിലൊരു സമ്മാനം ലഭിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സമ്മാനം ലഭിച്ച സുന്ദരിയെ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ആരതി പൊടി എന്ന പേര് കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ മനസിലേക്ക് ഇപ്പോൾ വരുന്ന ചിത്രം ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ്റെ കൂടെയായിരിക്കും. ഈ മാസം 16ന് ആയിരിക്കും വിവാഹമെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടു.

മകൾക്ക് വിവാഹ സമ്മാനമായി ഒരു ഔഡി A4 സമ്മാനമായി നൽകിയിരിക്കുകയാണ് ആരതിയുടെ പിതാവ്. കൊച്ചിയിലെ പ്രശസ്ത പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ ഡീലർഷിപ്പായ കൊളോസിയ കാർസിൽ നിന്നാണ് വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. എൻ്റെ കല്ല്യാണത്തിന് സമ്മാനം നൽകിയ പ്രിയപ്പെട്ട അച്ഛന് നന്ദി എന്ന ക്യാപ്ഷനോടെയാണ് ആരതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 41 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെയാണ് പുതിയ ഔഡി A4 സെഡാന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ഒരു വെർച്വൽ കോക്ക്പിറ്റ്, 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഔഡി സൗണ്ട് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, ഇലക്ട്രിക് സൺറൂഫ്, വിവിധ ഡ്രൈവിംഗ് മോഡുകൾ, ലെതറെറ്റ് സീറ്റുകൾ ആണ് വാഹനത്തിൽ ലഭിക്കുന്നത്.

അതോടൊപ്പം തന്നെ ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളുമായാണ് ഔഡി A4 നിരത്തിലെത്തുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഔഡി A4 സെഡാന് കരുത്തേകുന്നത്.

ഡീസൽ എഞ്ചിന്റെ ഓപ്ഷൻ ബിഎസ്-VI കാലഘട്ടത്തോട് അനുബന്ധിച്ച് കമ്പനി നിർത്തലാക്കിയിരുന്നു. ഈ പെട്രോൾ എഞ്ചിൻ 190 bhp പവറിൽ ഏകദേശം 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമായ A4 സെഡാന് 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.

ഔഡിയുടെ മറ്റ് വാർത്തകളിലേക്കും വിശേഷങ്ങളിലേക്കും നോക്കിയാൽ ഇലക്ട്രിക്കിലും പെട്രോളിലും ഡീസലിലും വരെ പ്രവർത്തിക്കുന്ന വാഹനങ്ങൾ ജർമൻ വാഹന നിർമാതാക്കളുടെ പക്കലുണ്ട്. അവരുടെ എസ്‌യുവി സെഗ്മെൻ്റിലെ ഇഷ്ടമോഡലാണ് ക്യു 7. തങ്ങളുടെ മോഡൽ നിരയിലേക്ക് 2025 മോഡൽ Q7 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. 2025 മോഡൽ ഔഡി Q7 കമ്പനിയുടെ ഔറംഗബാദ് പ്ലാൻ്റിൽ പ്രാദേശികമായാണ് നിർമിക്കുന്നത്.

റീഡിസൈൻ ചെയ്‌ത മുൻവശമായിരിക്കും ഏറ്റവും ശ്രദ്ധേയം. നിലവിലെ മോഡലിലെ തിരശ്ചീന സ്ലാറ്റുകൾക്ക് പകരമായി ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം. ഗ്രില്ലിലെ പുതിയതും വലുതുമായ മെഷിന് സാറ്റിൻ സിൽവർ ഫിനിഷ് കമ്പനി കൊടുത്തിരിക്കുന്നത് പ്രീമിയംനെസ് ഉയർത്താൻ സഹായിച്ചിട്ടുണ്ട്. എൽഇഡി ഡിആർഎല്ലുകൾ ഇപ്പോൾ പുതിയ 'മാട്രിക്സ് എച്ച്ഡി' എൽഇഡി ലാമ്പുകൾക്കൊപ്പമാണ് കൊടുത്തിരിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിൽ പുതിയ Q7 ഫെയ്‌സ്‌ലിഫ്റ്റിൽ എട്ട് എയർബാഗുകൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. 3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ Q7 എസ്‌യുവിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന എഞ്ചിന് 335 bhp പവറിൽ പരമാവധി 500 Nm torque വരെ നൽകാനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, February 15, 2025, 18:00 [IST]
English summary
Arati podis father gifted her a luxury sedan as wedding gift viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X