മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുമായി മേക്കർ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിച്ച് ആർച്ചർ ഏവിയേഷൻ

ഫ്ലൈയിംഗ് ടാക്സികൾ യാഥാർഥ്യമാവാൻ ഭാവിയിലേക്ക് ഇനിയും അധികം വർഷങ്ങൾ എടുക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത് തിരുത്താൻ സമയമായിരിക്കുന്നു.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുമായി മേക്കർ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിച്ച് ആർച്ചർ ഏവിയേഷൻ

വാണിജ്യപരമായി ലാഭകരമാകുന്ന തരത്തിൽ നിരവധി കമ്പനികൾ തങ്ങളുടേതായ പതിപ്പുകൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ അടുത്തിടെ അതിന്റെ 'മേക്കർ' എന്ന ഫ്ലൈയിംഗ് ടാക്സി പ്രദർശിപ്പിച്ചു. നാം മുമ്പ് വിചാരിച്ചതിലും വേഗത്തിൽ നമ്മെ സീറ്റിൽ എത്തിക്കാൻ കഴിയുന്ന ഒരു ഫ്ലൈയിംഗ് ടാക്സിയാണിത്.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുമായി മേക്കർ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിച്ച് ആർച്ചർ ഏവിയേഷൻ

ഫ്ലൈയിംഗ് ടാക്സിയുടെ പ്രാപ്തി ആർച്ചർ ഏവിയേഷൻ പ്രദർശിപ്പിച്ച് ലളിതമായ തരത്തിൽ മേക്കറിന് അടുത്തിടെ വളരെ ശാന്തമായ ഒരു അരങ്ങേറ്റം കാഴ്ച്ചവെച്ചു.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുമായി മേക്കർ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിച്ച് ആർച്ചർ ഏവിയേഷൻ

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുള്ള മേക്കറിന് ഹൈ-സ്പീഡ് ഗതാഗതത്തിനുള്ള ഒരു ഓപ്ഷനായി മാറാനുള്ള വേഗത ഉണ്ടെന്ന് ഉറപ്പാണ്. കൂടാതെ 100 കിലോമീറ്ററോളം വായുവിലൂടെ സഞ്ചരിക്കാമെന്നത് മറ്റൊരു നിർണായക നേട്ടമാണ്. പൈലറ്റ് ഉൾപ്പെടെ, എയർ ടാക്സിയിൽ ഒറ്റയടിക്ക് നാല് പേർക്ക് ഇരിക്കാനാകും.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുമായി മേക്കർ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിച്ച് ആർച്ചർ ഏവിയേഷൻ

കൊമേർഷ്യൽ സ്പെയ്സിൽ മേക്കർ പ്രവർത്തിക്കുന്നില്ല, പക്ഷേ ഫ്ലയിംഗ് ട്രാൻസ്പോർട്ടേഷന് അടിത്തറ പാകാൻ കഴിയുമെന്നത് തീർച്ചയാണ്.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുമായി മേക്കർ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിച്ച് ആർച്ചർ ഏവിയേഷൻ

നഗരങ്ങളിലും പരിസരങ്ങളിലും ഒരു മാസ് മാർക്കറ്റ് ട്രാസ്പോർട്ടേഷൻ സൊല്യൂഷൻ ഉണ്ടാക്കുക എന്നതാണ് തങ്ങളുടെ യഥാർത്ഥ ലക്ഷ്യം എന്ന് ആർച്ചർ ഏവിയേഷന്റെ സഹസ്ഥാപകനും സിഇഒയുമായ ബ്രെറ്റ് അഡ്‌കോക്ക് വാർത്താ ഏജൻസിയായ റോയിട്ടേർസിനോട് പറഞ്ഞു.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുമായി മേക്കർ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിച്ച് ആർച്ചർ ഏവിയേഷൻ

ഫ്ലൈയിംഗ് ടാക്സികൾക്ക് ഇന്റർ-സിറ്റി ഗതാഗത ഓപ്ഷനുകളാകാനുള്ള സാധ്യതയുണ്ട്, എന്നാൽ ഇവ സാധാരണക്കാർക്ക് താങ്ങാനാകുന്നതാക്കുക എന്നതാണ് പ്രധാനം. യു‌എസിൽ‌, ഇത് ഒരു പാസഞ്ചറിന്‌ മൈലിന് ഏകദേശം നാല് ഡോളറാണ്.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുമായി മേക്കർ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിച്ച് ആർച്ചർ ഏവിയേഷൻ

മിക്ക ആഗോള നഗരങ്ങളും പതിവായി റോഡ് ഗതാഗത പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിനാൽ സമയം ലാഭിക്കുന്നതാണ് ഇവയുടെ ഏറ്റവും വലിയ നേട്ടം.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുമായി മേക്കർ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിച്ച് ആർച്ചർ ഏവിയേഷൻ

2024 -ഓടെ ലോസ് ഏഞ്ചൽസിലും മിയാമിയിലും മേക്കർ വാണിജ്യപരമായി സമാരംഭിക്കുമെന്ന് ആർച്ചർ ഏവിയേഷൻ പ്രതീക്ഷിക്കുന്നു. താങ്ങാനാവുന്നതും എന്നാൽ വേഗത്തിലുള്ളതുമായ സീറോ-എമിഷൻ ട്രാൻസ്പോർട്ട് ഓപ്ഷനുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാർ നയങ്ങൾ ഇവയുടെ വളർച്ചയെ സഹായിക്കും.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുമായി മേക്കർ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിച്ച് ആർച്ചർ ഏവിയേഷൻ

എന്നാൽ അംഗീകാരങ്ങൾ നേടുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും കുറച്ച് സമയമെടുക്കും, കാരണം യുഎസിലെയും ലോകമെമ്പാടുമുള്ള റെഗുലേറ്ററി അതോറിറ്റികൾ ഫ്ലൈയിംഗ് ടാക്സികളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധാപൂർവ്വം ചുവടു വെക്കുന്നതായി കാണപ്പെടുന്നു.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയുമായി മേക്കർ ഫ്ലൈയിംഗ് ടാക്സി അവതരിപ്പിച്ച് ആർച്ചർ ഏവിയേഷൻ

ഇവയ്ക്ക് ചോപ്പറുകളെ പോലെ പറന്നുയരാനും ഇറങ്ങാനും കഴിയും, അതേസമയം വിമാനങ്ങളെ പോലെ പറക്കാനും കഴിയും.

Most Read Articles

Malayalam
English summary
Archer Aviation Showcased Maker Flying Taxi With 240km Top Speed. Read in Malayalam.
Story first published: Friday, June 11, 2021, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X