താരദമ്പതികൾ മകന് കൊടുത്തത് ഒരു കോടിയുടെ ആഡംബര എസ്‌യുവി, താരപുത്രൻ്റെ വീഡിയോ വൈറൽ
ബോളിവുഡിലെ ജനപ്രിയ താരദമ്പതികളാണ് അർബാസ് ഖാനും മലൈക അറോറയും. അത് പോലെ ദമ്പതികളുടെ മകനായ അർഹാൻ ഖാനും നിരവധി ആരാധകരുണ്ട്. അടുത്തിടെ ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ ആഡംബര എസ്‌യുവി സമ്മാനമായി ലഭിച്ചിരുന്നു താരത്തിന്. പുതുതായി ലഭിച്ച ബിഎംഡബ്ല്യു എക്‌സ്5 ആഡംബര എസ്‌യുവിയിൽ മുംബൈയിലെ ഒരു ഓഫീസിൽ നിന്ന് പുറത്തുപോകുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ഷേഡിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത് എന്നതാണ് അർഹാൻ്റെ ബിഎംഡബ്ല്യു X5-ൻ്റെ ഹൈലൈറ്റ് എന്ന് പറയുന്നത്. അർഹാൻ്റെ ബിഎംഡബ്ല്യു X5 അവനെ കൂട്ടിക്കൊണ്ടുപോകാൻ കെട്ടിടത്തിന് മുന്നിൽ വരുന്ന ഒരു ഷോട്ടിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്.
ഈ പ്രത്യേക മോഡൽ XDrive 40i XLine വേരിയൻ്റാണ്. 96 ലക്ഷം രൂപയാണ് ഇതിൻ്റെ വില, മാറ്റ് ബ്ലാക്ക് ഷേഡിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. മിക്കവാറും, ഇത് ഒരു വ്റാപ്പ് ആവാൻ ആണ് സാധ്യത, അല്ലെങ്കിൽ ഇത് ഒരു മാറ്റ് പെയിൻ്റ് പ്രൊട്ടക്ഷൻ ഫിലിം ആയിരിക്കാം. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിൽ പ്രാദേശികമായി നിർമിക്കുന്ന പുതിയ X5 ഇന്ത്യയിലെ ബ്രാൻഡിന്റെ എല്ലാ ഡീലർഷിപ്പുകളിലും ലഭ്യമാകും. ഡിസൈനിലേക്ക് നോക്കിയാൽ ആരെയും മോഹിപ്പിക്കും വിധമാണ് കമ്പനി X5 ഒരുക്കിയിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമാവും.

ഗ്ലോസി ബ്ലാക്ക് ഫിനിഷിങ്ങിലുള്ള ബിഎംഡബ്ല്യുവിന്റെ കിഡ്‌നി ഗ്രിൽ, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് മുൻവശത്തെ ഹൈലൈറ്റുകൾ. അതോടൊപ്പം ബമ്പറിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള എല്‍ ഷേപ്പ് എയര്‍ ഇൻടേക്ക്, എസ്‌യുവിക്ക് ചുറ്റുമുള്ള സാറ്റിൻ അലുമിനിയം ട്രിം ആക്‌സന്റുകളുള്ള റൂഫ് റെയിലുകൾ എന്നിവയെല്ലാം ഈ കാറിനെ മൊത്തത്തിൽ സ്റ്റൈലിഷാക്കുന്നുണ്ട്. പിൻഭാഗത്തേക്ക് നോക്കിയാൽ ഉള്ളിൽ ഒരു X മോട്ടിഫ് ഉൾച്ചേർത്ത എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ ലഭിക്കുന്നു.
എസ്‌യുവിക്ക് 21 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. അകത്തേക്ക് കയറിയാലും ആഡംബര പൂർണമായ അകത്തളമാണ് വണ്ടിയിലുള്ളത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റൽ ക്ലസ്റ്ററിനും വേണ്ടി കർവ്‌ഡ് സിംഗിൾ-ഗ്ലാസ് സ്ക്രീനുകളാണ് X5 എസ്‌യുവിക്ക് ബിഎംഡബ്ല്യു സമ്മാനിച്ചിരിക്കുന്നത്. ആംബിയന്റ് ലൈറ്റ് ബാർ, കണക്റ്റഡ് കാർ ടെക്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹർമാൻ കാർഡൺ മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

വെന്റിലേറ്റഡ്, ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, പാർക്കിംഗ്, റിവേഴ്സ് അസിസ്റ്റന്റ്, സറൗണ്ട് വ്യൂ ക്യാമറ, ഡ്രൈവ് റെക്കോർഡർ, റിമോട്ട് പാർക്കിംഗ് എന്നിവയാണ് നീരജിന്റെ X5 എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ. 3.0 ലിറ്റർ, ആറ് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ ആഡംബര എസ്‌യുവിക്ക് സാധിക്കും.
വെറും 5.4 സെക്കൻഡിനുള്ളിൽ കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനോടൊപ്പം 48V ഇലക്ട്രിക് മോട്ടോറും സ്റ്റാൻഡേർഡായി വരുന്നുണ്ട്.ബിഎംഡബ്ല്യു തങ്ങളുടെ നാല് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനി ബിഎംഡബ്ല്യു 5 സീരിസ് ലോങ്ങ് വീൽ ബേസ് എന്ന മോഡലാണ്.

സെഗ്മന്റിലെ തന്നെ ഏറ്റവും വലിപ്പമുള്ള കാറാണ് ഇതെന്നും ബിഎംഡബ്ല്യു അവകാശപ്പെടുന്നുണ്ട്. രണ്ട് വകഭേദങ്ങളിലും രണ്ട് കളർ സ്കീമുകളിലും ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിലുമാണ് ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാൻ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന രൂപം തന്നെയാണ് കാറിനുള്ളതെന്ന് നിസംശയം പറയാം.
72.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് കാറിനെ രാജ്യത്ത് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് 5 സീരീസിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന LWB പതിപ്പ് വാങ്ങാൻ താത്പര്യമുള്ളവർക്ക് രാജ്യത്തുടനീളമുള്ള ബ്രാൻഡിന്റെ അംഗീകൃത ഡീലർഷിപ്പുകളിലോ ബിഎംഡബ്ല്യു ഇന്ത്യ ഓൺലൈൻ ഷോപ്പ് വഴിയോ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. മെർസിഡീസ് ബെൻസ് E-ക്ലാസ് LWB സെഡാനുമായി മത്സരിക്കാൻ എത്തിയിരിക്കുന്ന ലക്ഷ്വറി കാറിന്റെ വില തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








