ബോളിവുഡിലെ സെലിബ്രിറ്റികൾക്കിടയിലെ വ്യത്യസ്തൻ, ബിഗൗസ് RUV350 മാക്സ് സ്വന്തമാക്കി കപൂർ കുടുംബത്തിലെ സുന്ദരൻ
ബോളിവുഡ് സെലിബ്രിറ്റികൾ ഏതൊരു വാഹനം വാങ്ങിയാലും അത് ഇൻ്റർനെറ്റിൽ വൈറലാകുന്നത് പതിവാണ്. പ്രമുഖ നടൻ അർജുൻ കപൂർ അടുത്തിടെ ഒരു പുതിയ ബിഗൗസ് RUV350 മാക്സ് ഇലക്ട്രിക് ബൈക്ക് വാങ്ങിയത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈയിടെയായി, പ്രമുഖ വ്യക്തികളും സെലിബ്രിറ്റികളും ഇലക്‌ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കുന്നത് പതിവാണ്. ഇവയിൽ ഭൂരിഭാഗവും കാറുകളാണെങ്കിലും ചിലർ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമുണ്ട്. അർജുൻ കപൂറിൻ്റെ ഗാരേജിൽ നിരവധി ആഡംബര വാഹനങ്ങൾ ഉണ്ട്. യുട്യൂബിലെ കാർസ് ഫോർ യു എന്ന ചാനലിൽ ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ബിഗൗസ് ഇന്ത്യയിൽ ഒരു ജനപ്രിയ ബ്രാൻഡല്ല. ഒരുപക്ഷേ, അർജുൻ ഇത് വാങ്ങിയത് കൊണ്ട് ചിലപ്പോൾ യുവാക്കളുടെ ശ്രദ്ധ ബ്രാൻഡിന് ഗുണകരമായിരിക്കും. വാഹനത്തിൻ്റെ വിശദാംശങ്ങൾ പരിശോധിച്ചാൽ കിടിലൻ ലുക്കിനൊപ്പം സ്‌കൂട്ടറിൻ്റെ മുൻവശത്ത് ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. പ്രീമിയം ഫീൽ കൊണ്ടുവരുന്നതിനായി ഹെഡ്‌ലൈറ്റിന് ചുറ്റിനുമായി ക്രോം സറൗണ്ടിംഗും കൊടുത്തിട്ടുണ്ട്.

ഇതിന്റെ ഇരുവശങ്ങളിലുമായി ടേൺ ഇൻഡിക്കേറ്ററുകളും മനോഹരമായി തന്നെ ഘടിപ്പിച്ചിട്ടുണ്ട്. മുൻവശത്തെ ഏപ്രോണിൻ്റെ മധ്യഭാഗത്ത് ഗ്ലോസി ബ്ലാക്ക് ഏരിയയിലാണ് ബിഗൗസിന്റെ ലോഗോ കൊടുത്തിരിക്കുന്നത്. ബിഗൗസിന്റെ തന്നെ C12 ഇലക്ട്രിക് സ്‌കൂട്ടര്‍ മാസങ്ങള്‍ക്ക് മുമ്പേ വിപണിയില്‍ എത്തിയെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല.
C12 മോഡലിന് മുകളില്‍ കമ്പനിയുടെ പ്രീമിയം ഉല്‍പ്പന്നമായാണ് ബിഗൗസ് RUV350 ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നത്. ബിഗൗസ് RUV 350 ജൂലൈ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 120 ബിഗൗസ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. ഈ നൂതന വാഹനത്തിന് 1,09,999 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ബേസ് വേരിയന്റായ RUV 350i EX-ന്റെ വിലയാണിത്.

RUV 350 EX വേരിയന്റിന് 124,999 രൂപയാണ് വില. അതേസമയം ടോപ് സ്‌പെക് RUV 350 മാക്‌സ് സ്വന്തമാക്കാന്‍ 1,34,999 രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇവിയുടെ മൂന്ന് വേരിയന്റുകളും അഞ്ച് നിറങ്ങളില്‍ വാങ്ങാം. സ്‌റ്റൈലിഷ് ഡിസൈനിന് പുറമെ കണക്റ്റഡ് സാങ്കേതികവിദ്യ, എല്ലാ ഭൂപ്രദേശങ്ങളെയും നേരിടാനുള്ള കഴിവ്, ചാര്‍ജ് ചെയ്യാന്‍ എളുപ്പമുള്ള ഫീച്ചര്‍ എന്നിങ്ങനെ നിരവധി പ്രത്യേകളുമായാണ് ഈ റിക്രിയേഷനല്‍ യൂടിലിറ്റി വെഹിക്കിള്‍ എത്തുന്നത്.
നഗര യാത്രക്കാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്ത ബിഗൗസ് RUV350കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്ന ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഇന്‍വീല്‍ ഹൈപ്പര്‍ ഡ്രൈവ് മോട്ടോറാണ് കരുത്ത് പകരുക. പരമ്പരാഗത ബെല്‍റ്റ് ഡ്രൈവ് സിസ്റ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി RUV350 ഇവിയുടെ ഡയറക്ട് ഡ്രൈവ് മോട്ടോര്‍ ഊര്‍ജ നഷ്ടം കുറക്കുകയും മെച്ചപ്പെട്ട പെര്‍ഫോമന്‍സിനും കാര്യക്ഷമതയ്ക്കും കാരണമാകും.

ബിഗൗസ് RUV 350i EX വേരിയന്റിന് ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. RUV 350 EX, RUV 350 മാക്‌സ് വേരിയന്റുകള്‍ക്ക് യഥാക്രമം 90, 120 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. മൂന്ന് വേരിയന്റുകളുടെയും പരമാവധി വേഗത മണിക്കൂറില്‍ 75 കിലോമീറ്റര്‍ ആണ്. ഇവിയുടെ കരുത്തുറ്റ മെറ്റല്‍ ബോഡി ഈടുനില്‍ക്കാന്‍ വേണ്ടി മാത്രമല്ല റൈഡറുടെ സേഫ്റ്റി ഒരുപടി കൂടി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.
ബിഗൗസ് RUV 350 ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒത്തിരി മോഡേണ്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഡിസ്പ്ലേ കോള്‍ നോട്ടിഫിക്കേഷന്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ലൈവ് വെഹിക്കിള്‍ ട്രാക്കിംഗ്, ജിയോ ഫെന്‍സിങ്, വെഹിക്കിള്‍ ഇമോബിലൈസേഷന്‍, ഡേ നൈറ്റ് മോഡുകള്‍ക്കുള്ള ഡ്യുവല്‍ തീം ഫോട്ടോമെട്രിക് അഡാപ്റ്റീവ് ഡിസ്‌പ്ലേ, ഡോക്യുമെന്റ് സ്റ്റോറേജ്, വേഗത, ബാറ്ററി സ്റ്റാറ്റസ്, റേഞ്ച് തുടങ്ങി റൈഡര്‍മാര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും എളുപ്പത്തില്‍ ലഭ്യമാണെന്ന് ഉറപ്പാക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








