കൈകളില്ലാത്തവന്റെ കാര്‍ ഡ്രിഫ്റ്റിങ്
ചിലയാളുകള്‍ക്ക് പണ്ടാരമടക്കിയ ഇച്ഛാശക്തി കാണും. അതും വെച്ചോണ്ടവര്‍ എന്തും കാണിക്കും. കണ്ണില്ലാത്തവന്‍ പടം വരയ്ക്കും, കാലില്ലാത്തയാള്‍ മരം കയറും, മുഖമില്ലാത്തവള്‍ പ്രണയിക്കും എന്നിങ്ങനെ. ഇവിടെ അത്തരത്തില്‍ ഇച്ഛാശക്തി കൂടിയ ഒരിനത്തെയാണ് പരിചയപ്പെടാന്‍ പോകുന്നത്. പോളണ്ടുകാരനായ ബാര്‍ടെക് ഓസ്റ്റലോവിസ്‌കിക്ക് രണ്ടു കൈകളുമില്ല. എങ്കിലെന്ത്?! രണ്ടു കൈകളുള്ളവര്‍ക്കുപോലും പ്രയാസമേറിയ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇനമായ ഡ്രിഫ്റ്റിങ്ങില്‍ ഇവനൊരു പുലിയാണ്.
ട്രാക്കില്‍ കിടന്ന് കാര്‍ ഡ്രിഫ്റ്റ് ചെയ്യുമ്പോള്‍ രണ്ടു കൈകളുമില്ലാത്ത ഒരാളാണതു ചെയ്യുന്നതെന്ന് ആരും പറയില്ല. ലോകത്തിലെ ഒന്നാംനിര പ്രഫഷണല്‍ ഡ്രിഫ്റ്റര്‍മാരുടെ ഗണത്തില്‍ ഇദ്ദേഹത്തിന്റെ പേരു ചേര്‍ക്കപ്പെട്ടത് കഴിവ് ഒന്നുകൊണ്ടു മാത്രമാണ്. വീഡിയോ കാണുക.


Click it and Unblock the Notifications








