അറുപത്താറിലും ഹമ്മറിനെ വിടാതെ ആര്‍നോള്‍ഡ്
ഈ അറുപത്താറാം വയസ്സിലും ആര്‍നോള്‍ ഷ്വേസനെഗര്‍ ഊര്‍ജ്വസ്വലനാണ്. കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതില്‍ പിന്നെ ടെര്‍മിനേറ്ററിന്റെ അഞ്ചാം ഭാഗത്തിലഭിനയിക്കുന്നതിന്റെ തിരക്കുകളിലേക്ക് ആര്‍നോള്‍ഡ് ചെന്നുചാടി.
നേരത്തെ സ്വന്തമാക്കിയ ഹമ്മറില്‍ കയറി കറങ്ങിനടക്കുന്നത് ആര്‍നോള്‍ഡിന് ഇപ്പോഴും ഒരു വിനോദമാണ്. ഹമ്മറിനോടുള്ള ഇഷ്ടം കുറയാന്‍ മാത്രം തടിക്ക് ഉലച്ചിലൊന്നും തട്ടിയിട്ടില്ല ആര്‍നോള്‍ഡിന്. ഷ്വേസനഗറിന്റെ ഹമ്മര്‍ കറക്കം താഴെ കാണാം.

കൂടുതല്‍ വായിക്കാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

1992ലാണ് ആര്‍നോള്‍ഡ് ഈ ഹമ്മര്‍ സ്വന്തമാക്കിയത്. ട്രക്കുകളുടെ ഗണത്തിലാണ് ഈ വാഹനത്തെ അമേരിക്കന്‍ മോട്ടോര്‍വാഹന വകുപ്പ് പെടുത്തിയിട്ടുള്ളത്. തന്റെ ഹമ്മറിനെ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കുന്നതിനുള്ള സാധ്യതകളാരായുകയാണ് ഷ്വേസനഗര്‍ ഇപ്പോള്‍. പുള്ളിക്കാരന്‍ വലിയ പരിസ്ഥിതിപ്രേമിയാണ്.

ആര്‍നോള്‍ഡിന്റെ അഭ്യര്‍ത്ഥന മാനിച്ച് ജനറല്‍ മോട്ടോഴ്‌സ് ഒരു ഹൈഡ്രജന്‍ ഇന്ധന ഹമ്മര്‍ നിര്‍മിച്ചിരുന്നു. ഇത് ഉല്‍പാദനത്തിനുദ്ദേശിച്ചല്ല ചെയ്തത്. തന്റെ ഹമ്മര്‍ 21,000 രൂപ ചെലവിട്ട് ഹൈഡ്രജന്‍വല്‍ക്കരിക്കുമെന്നും കാലിഫോര്‍ണിയയില്‍ ഒരു ഹൈഡ്രജന്‍ ഇന്ധന സ്‌റ്റേഷന്‍ നിര്‍മിക്കുമെന്നുമെല്ലാം ഇങ്ങോര്‍ പറഞ്ഞിരുന്നു. ഈ പ്രൊജക്ടിന് അമേരിക്കയുടെ ഊര്‍ജ വകുപ്പില്‍ നിന്ന് 91 ദശലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്.

കരിമ്പുക നിര്‍ഗമനം കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിരത്തി ചില സംഘടനകളിലെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട് ആര്‍നോള്‍ഡ്.

പരിസ്ഥിതിക്ക് കോട്ടം വരുത്താതെ തന്നെ വലിയ വാഹനങ്ങള്‍ കൊണ്ടുനടക്കാന്‍ വാഹനപ്രേമികള്‍ക്ക് സാധിക്കുന്ന ഒരു നല്ല നാളെയെ കാത്തിരിക്കുകയാണ് താനെന്ന് ആര്‍നോള്‍ഡ് പറയുന്നു.

പുതിയ പടം വരുന്നതും കാത്തിരിപ്പാണ് ലോകത്തെമ്പാടുമുള്ള ആര്‍നോള്‍ഡ് ആരാധകര്‍. മുന്‍ ടെര്‍മിനേറ്ററുകളെപ്പോലെ ഈ പടവും തകര്‍ത്തോടുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








