ആര്‍നോള്‍ഡ്: ഹമ്മറുകളുടെ രാജകുമാരന്‍

Arnold
ഹമ്മറെന്നു കേട്ടാല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ആര്‍നോള്‍ഡ് ഷ്വെസനെഗര്‍ ഒന്നമറും. ഭക്ഷണം, വ്യായാമം എന്നിവ കഴിഞ്ഞാല്‍ ഷ്വെസനെഗറിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടപാട് ഹമ്മറെടുത്ത് കാലിഫോര്‍ണിയ ടൗണിലൂടെ ഒന്നു കറങ്ങലാണ്. ഇടയ്ക്ക് വല്ല പെട്ടിക്കടയും കണ്ടാല്‍ ഒന്നു നിറുത്തി ഒരു കാലിച്ചായ വാങ്ങിക്കുടിക്കും. ഒരു ഗോള്‍ഡ് പുകയ്ക്കും.

ആര്‍നോള്‍ഡിനെപ്പോലെ അദ്ദേഹത്തിന്‍റെ ഹമ്മര്‍ പ്രണയം അത്രകണ്ട് പ്രശസ്തമല്ല. ഷ്വസനെഗര്‍ കാലിഫോര്‍ണിയയുടെ ഗവര്‍ണറായ സമയത്ത് ആദ്യം ഉയര്‍ന്നു വന്ന പ്രശ്നം അദ്ദേഹത്തിന്‍റെ ഹമ്മര്‍ ഉതിര്‍ക്കുന്ന കരിമ്പുക സംബന്ധിച്ചായിരുന്നു. ആഗോള താപനത്തെ കൂടുതല്‍ കടുത്തതാക്കാന്‍ ഷ്വസനെഗര്‍ തന്‍റെ ഹമ്മര്‍ ഉപയോഗിച്ച് കാലിഫോര്‍ണിയ നഗരത്തിന്‍റെ ആകാശത്തെ കരിമ്പുകവല്‍ക്കരിക്കുന്നു എന്നതായിരുന്നു ആരോപണം. ഇതോടെ ഷ്വസനെഗര്‍ ഹമ്മര്‍ ഉപയോഗം നിറുത്തുമെന്ന് പലരും കരുതി. എന്നാല്‍ തന്‍റെ വണ്ടിയെ ബദല്‍ ഇന്ധനത്തില്‍ ഓട്ടുകയാണ് അദ്ദേഹം ചെയ്തത്.

ആര്‍നോള്‍ഡിന്‍റെ പക്കലുണ്ടായിരുന്ന മറ്റൊരു വണ്ടി ഫെരാരി 360 സ്പൈഡറാണ്. ഈ വാഹനം ഇന്‍റര്‍നെറ്റ് വഴി ലേലത്തിനു വെച്ചത് രണ്ട് വര്‍ഷം മുന്‍പാണ്.

ഫോക്സ്‍വാഗണ്‍ ബെന്‍ലെയെ സ്വന്തമാക്കിയതിനു ശേഷം സംഭവിച്ച കരുത്തനാണ് ബെന്‍ലെ കോണ്‍ടിനെന്‍റല്‍ സൂപ്പര്‍‍സ്പോര്‍ട്. ആര്‍നോള്‍ഡ് ഈ വണ്ടി സ്വന്തമാക്കിയോ ഇല്ലയോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. അങ്ങോര് ആരുടെയോ കാറെടുത്ത് കറങ്ങി നടക്കുകയാണെന്നും അല്ല സ്വന്തം വണ്ടിയാണെന്നും പറയപ്പെടുന്നു. എന്തായാലും പ്രസ്തുത പ്രശ്നം അമേരിക്കക്കാര്‍ പറഞ്ഞുതീര്‍ക്കട്ടെ. നമ്മളെന്ത് വെറുതെ സമയം കളയണം?

മറ്റൊരു വണ്ടി പോഷെ 911 ടര്‍ബോ എന്ന കരുത്തനാണ്. 3.8l സിസിയാണ് ഈ വാഹനത്തിന്‍റെ എന്‍ജിന്‍ കരുത്ത്. 6,000 - 6,500 ആര്‍പിഎമ്മില്‍ 500 എന്ന നിലയിലാണ് ഉള്ളിലെ കുതിരകളുടെ ശേഷി. ചുവന്ന നിറമാണ് ആര്‍നോള്‍ഡിന് ഏറ്റവും ഇഷ്ടമുള്ള കാര്‍ നിറം. പോഷെ ചുവന്ന നിറത്തിലാണുള്ളത്. ആര്‍നോള്‍ഡിന്‍റെ തൊഴുത്തിലുള്ള മറ്റൊരു വണ്ടിയായ ഡോഡ്ജ് ചാലഞ്ചര്‍ എസ്ആര്‍ടി8-ഉം ഇതേ നിറത്തിലുള്ളതാണ്.

More from DriveSpark

Article Published On: Saturday, February 25, 2012, 15:54 [IST]
English summary
California Governor Arnold Schwarzenegger is ardent fan of Hummer SUVs. Here gives the details of his cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X