ട്രാഫിക്കിൽ പച്ച വെളിച്ചം കത്തിക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, കേരളത്തിൽ വരുമോ ആവോ ഇതൊക്കെ

കേരളത്തിൽ ഇപ്പോഴും ട്രാഫിക്ക് നിയന്ത്രണത്തിന് പൊലീസ് തന്നെ വേണം. പക്ഷേ ബംഗ്ലൂരുവിൽ അങ്ങനെയൊന്നുമല്ല. അവിടെ ടെക്നോളജിയുടെ വിളയാട്ടമാണ്. വാഹനങ്ങളുടെ തിരക്കൊഴിവാക്കാന്‍ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുകയാണ് നഗരത്തിൽ. ആദ്യഘട്ടത്തില്‍ നഗരത്തിലെ 165 കവലകളിലാണ് എഐ അടിസ്ഥാനമായ ക്യാമറകള്‍ സ്ഥാപിക്കുന്നത്. വാഹനങ്ങള്‍ കൂടുതലുള്ള സിഗ്നലില്‍ പച്ച വെളിച്ചം തെളിയും. നഗരത്തിന്റെ തെക്കന്‍ മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമാണ് ഇത്തരം സിഗ്‌നലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 2025 ജനുവരിയോടെ എല്ലാ കവലകളിലും ഇത്തരം സിഗ്‌നലുകള്‍ സ്ഥാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

മൈസൂരു റോഡ്, മാഗഡി റോഡ്, വെസ്റ്റ് ഓഫ് കോഡ് റോഡ്, കനകപുര റോഡ്, ഹൊസൂര്‍ റോഡ്, തുമകൂരു റോഡ്, ബെന്നാര്‍ഘട്ട റോഡ്, ആര്‍.വി. റോഡ്, ബല്ലാരി റോഡ് എന്നിവിടങ്ങളിലെ ജംഗ്ഷനുകളിലാണ് സിഗ്നലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 220 ജംഗ്ഷനുകളിലും മൂന്നാം ഘട്ടത്തില്‍ 107 ജംഗ്ഷനുകളിലും സിഗ്നല്‍ സ്ഥാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ട്രാഫിക്കുള്ള നഗരം കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവാണ്. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരുകാര്‍ 132 മണിക്കൂറാണ് ട്രാഫിക്കില്‍ കിടന്ന് നഷ്ടപ്പെടുത്തിയത്. ബാംഗ്ലൂരില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും വേണമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കൂടാതെ, തിരക്കേറിയ സമയങ്ങളില്‍ ബെംഗളൂരുവില്‍ വാഹനവുമായി പുറത്തിറങ്ങുന്നവര്‍ക്ക് മണിക്കൂറില്‍ ശരാശരി 18 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ഡ്രൈവ് ചെയ്യാന്‍ കഴിയൂ എന്നും പഠനം വെളിപ്പെടുത്തുന്നു. പുതിയ പഠനങ്ങളുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത് അനുസരിച്ച് ബാംഗ്ലൂരിലെ ഈ ഗതാഗത തിരക്ക് കാരണം 19725 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. തിരക്ക്, സിഗ്നലുകളുടെ തടസ്സം, സമയനഷ്ടം, ഇന്ധനനഷ്ടം, എന്നിവ കാരണം ബെംഗളൂരുവിന് പ്രതിവർഷം 19,725 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ്.

നഗരത്തിലെ വാഹന വളർച്ചയ്ക്കും വിസ്തൃതി വളർച്ചയ്ക്കും ആനുപാതികമല്ല ബാംഗ്ലൂരുവിലെ റോഡ് വളർച്ച. നഗരത്തിൽ പൂർണമായും പ്രവർത്തനക്ഷമമായ 60 ഫ്‌ളൈ ഓവറുകളുണ്ടെങ്കിലും, തിരക്ക്, സിഗ്നലുകളിലെ തടസ്സം, വേഗത കുറഞ്ഞ വാഹനങ്ങളുടെ തടസ്സം, ഇന്ധനനഷ്ടം, യാത്രക്കാരുടെ സമയം എന്നിവ കാരണം ഐടി ഹബ്ബിന് 19,725 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ശ്രീഹരിയും സംഘവും കണ്ടെത്തി.

ഐടി മേഖലയിലെ തൊഴിലവസരങ്ങളുടെ വർദ്ധനവും അത് പോലെ തന്നെ എല്ലാ അനുബന്ധ സൗകര്യങ്ങളുടെയും വളർച്ചയ്ക്ക് ഇത് കാരണമായിട്ടുണ്ട് എന്നും റിപ്പോർട്ട് പറയുന്നു. ഇത് 14.5 ദശലക്ഷം ജനസംഖ്യാ വളർച്ചയ്ക്കും 1.5 കോടിക്ക് അടുത്ത് വാഹനങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചു. 2023-ൽ ബെംഗളൂരു 88 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 985 ചതുരശ്ര കിലോമീറ്ററായി വികസിച്ചതായി റിപ്പോർട്ട് പറയുന്നു.

നഗരത്തിന്റെ റേഡിയൽ, ബാഹ്യ, വളർച്ചയുമായി പൊരുത്തപ്പെടുന്ന തരത്തിൽ റോഡുകൾ ആസൂത്രണം ചെയ്യുകയും നിർമ്മിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ശ്രീഹരി റിപ്പോർട്ടിൽ പറയുന്നു. ഗതാഗതം സുഗമമാക്കുന്നതിന് അടുത്ത 25 വർഷത്തിനുള്ളിൽ ബെംഗളൂരുവിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ മെട്രോ, മോണോറെയിൽ, ഉയർന്ന ശേഷിയുള്ള ബസുകൾ തുടങ്ങിയവ ജനങ്ങൾ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാനുളള മാർഗങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, August 11, 2024, 17:00 [IST]
English summary
Artificial intelligence based traffic signals have started working in bangalore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X