റെക്കോർഡിങ്ങ് വർക്ക് ചെയ്യുന്നില്ല കേട്ടോ; സംസ്ഥാനത്തിന് നഷ്ടം കോടികൾ

മോട്ടോര്‍വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സര്‍ക്കാരിന് നഷ്ടമാകുന്നത് പ്രതിദിനം ഒരു കോടിയോളം രൂപയാണെന്ന് ഗതാഗതി മന്ത്രി ആന്റണി രാജു. അല്‍പംകൂടെ നേരത്തെ ഇത് ശരിയാകേണ്ടതായിരുന്നു. പ്രതിദിനം ഏതാണ്ട് ഒരു കോടിയോളം രൂപ വരുമാനമാണ് നഷ്ടമായത്.

ആറ് മാസം മുന്‍പ് തന്നെ ഇത് പ്രവര്‍ത്തനക്ഷമമായിരുന്നെങ്കില്‍ നമുക്ക് ഏതാണ്ട് 280 കോടിയോളം രൂപയുടെ വരുമാനം ലഭിക്കുമായിരുന്നു. അതിന്റേതായ ന്യായീകരണം ധനകാര്യ വകുപ്പിന് ഉണ്ടായിരിക്കാം. കഴിഞ്ഞ ദിവസം തന്നെ ധനകാര്യ വകുപ്പില്‍ നിന്ന് ആ ഫയല്‍ ക്ലിയര്‍ ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയാണെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഈ വിഷയം പരിഹരിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് മന്ത്രി വ്യക്തമാക്കിയത്.

റെക്കോർഡിങ്ങ് വർക്ക് ചെയ്യുന്നില്ല കേട്ടോ; സംസ്ഥാനത്തിന് നഷ്ടം കോടികൾ

സംസ്ഥാനമൊട്ടാകെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറകള്‍ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിരുന്നില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ മുടക്കിയത് 236 കോടി രൂപയാണ്. എന്നാല്‍ ഇവയുടെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിരുന്നില്ല. എ.ഐ. ക്യാമറകളുടെ കണ്‍സള്‍ട്ടേഷന്‍ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഉദ്ഘാടനത്തിന് തടസ്സം നില്‍ക്കുന്നത്. സര്‍ക്കാര്‍ കമ്പനിയായ കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിന്റെ കണ്‍സള്‍ട്ടേഷന്‍ ഫീസായി അഞ്ച് കോടി രൂപയാണ് കെല്‍ട്രോണ്‍ ചോദിച്ചത്. .

എന്നാല്‍ ധനകാര്യവകുപ്പ് ഇതിനെ ശക്തമായി എതിര്‍ത്തതോടെയാണ് തര്‍ക്കമായത്. ചെറിയ ഫീസിന്റെ പേരിലുള്ള തര്‍ക്കം മൂലം കഴിഞ്ഞ എട്ട് മാസങ്ങളായി സര്‍ക്കാര്‍ ഈ തുക നഷ്ടപ്പെടുത്തിയതില്‍ മോട്ടോര്‍വാഹനവകുപ്പിന് കടുത്ത അതൃപ്തിയുണ്ട്. എട്ടുമാസം മുന്‍പ് ക്യാമറകള്‍ ഘടിപ്പിച്ച സമയത്തുതന്നെ പല പരീക്ഷണങ്ങളും നടത്തി ഇവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇനി ഉദ്ഘാടനസമയമാകുമ്പോഴേക്കും മഴയും വെയിലുമൊക്കെ കൊണ്ട് ഇവ തകരാറിലാവാനുള്ള സാധ്യതയുമുണ്ട്. അതിനായി വീണ്ടും പരീക്ഷണങ്ങള്‍ നടത്തണമെങ്കില്‍ നല്ല തുക ചെലവാകും.

റെക്കോർഡിങ്ങ് വർക്ക് ചെയ്യുന്നില്ല കേട്ടോ; സംസ്ഥാനത്തിന് നഷ്ടം കോടികൾ

കൂടാതെ, കേടുപാടുകള്‍ നന്നാക്കാന്‍ അധികതുകയും ആവശ്യംവരും. സംസ്ഥാനം വലിയ കടബാധ്യതയിലേക്ക് നീങ്ങുന്ന സമയത്ത് സര്‍ക്കാരിന് എളുപ്പത്തില്‍ ഈടാക്കാമായിരുന്ന ഈ തുക നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല, ക്യാമറകളുടെ പ്രവര്‍ത്തനത്തിന് ഇനിയും പൈസ ചെലവഴിക്കേണ്ട സ്ഥിതിയുമാണ്. ക്യാമറകളിൽ വേഗപരിധി ലംഘിക്കുന്ന വേഗക്കാരെ പിടികൂടാനാകും. കൂടാതെ വാഹനത്തിന്റെ ചിത്രം, നമ്പര്‍ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സവിശേഷതകളുമുണ്ടാകും. കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുതകുന്ന തരത്തിലാകും ഇതില്‍ നിന്നുള്ള വിവരങ്ങള്‍. ചുവന്ന സിഗ്‌നല്‍ മറികടക്കുന്നവരെ കുടുക്കാന്‍ 30 ക്യാമറകള്‍ വേറെയുണ്ടാകും.

ഇതും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഇരുചക്രവാഹനം ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ഇല്ലാതെയാണ് യാത്രചെയ്യുന്നതെങ്കില്‍ അവരെ കുടുക്കാനായിമാത്രം 100 ക്യാമറകളുണ്ടാകും. റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 60 മൊബൈല്‍ ക്യാമറകളുമുണ്ട്. കൂടാതെ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 400 ക്യാമറകളും വിവിധയിടങ്ങളില്‍ സ്ഥാപിക്കും. എല്ലാവർക്കും സ്പീഡ് ക്യാമറ എന്നത് ചെറിയ പേടിയുളള കാര്യമാണല്ലോ. അത് കൊണ്ട് തന്നെ ഇനിയുളള യാത്രകൾ അൽപ്പം സൂക്ഷിച്ച് പോകുന്നതാണ് നല്ലത്.

കാരണം എംവിഡി മാമൻമാർ എപ്പോഴും ജാഗരൂകരാണ്. അത് മാത്രമല്ല എന്തിനാണ് അമിതവേഗതയിൽ പോകുന്നതിൻ്റെ ആവശ്യകത. നിങ്ങളെ നിരീക്ഷിക്കാൻ ക്യാമറ കണ്ണുകൾ എപ്പോഴും ഉണ്ട്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോണുകൾ എന്നിവ നിർബന്ധമാക്കാൻ AI- പ്രാപ്തമാക്കിയ ക്യാമറകൾ ആദ്യം ഉപയോഗിക്കും. കേരളത്തിലെ ഹൈവേകളിൽ ബൈക്കുകളിലും കാറുകളിലും ചീറിപാഞ്ഞ് നടക്കുന്ന റൈഡർ ബോയ്സ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.കാരണം ക്യാമറയുടെ കണ്ണ് വെട്ടിച്ച് പോകാം എന്ന് വിചാരിക്കേണ്ട.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിൽ അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ജൂൺ വരെ 2,269 അപകടങ്ങളാണ് നടന്നത്. ഇതിൽ 769 സംഭവങ്ങൾ നഗരത്തിലും 1,500 എണ്ണം ഗ്രാമപ്രദേശങ്ങളിലുമാണ് നടന്നത്. ഈ അപകടങ്ങളിൽ 201 പേർ മരിച്ചു. മൊത്തം അപകടങ്ങളുടെ എണ്ണം 28,000 ആയിരുന്നു! മാത്രമല്ല, ക്യാമറകൾ AI- പ്രവർത്തനക്ഷമമാക്കിയതിനാൽ, നിങ്ങൾ ഹെൽമെറ്റിന് പകരം മറ്റെന്തെങ്കിലും ധരിക്കുന്നുണ്ടോ എന്ന് അവയ്ക്ക് കണ്ടെത്താനാകും.

അത് കൊണ്ട് വേറെ തട്ടിപ്പും വെട്ടിപ്പും ഒന്ന് കാണിക്കാതെ മര്യാദയോടെ വാഹനമോടിച്ച് പോയാൽ ഒരു കുഴപ്പവുമില്ല. വെറുതേ നിയമം ലംഘിക്കാൻ നിൽക്കരുതേ. മോട്ടോർ വാഹന വകുപ്പ് ഇത്തരത്തിലുളള നിയമങ്ങളും പുതിയ സംവിധാനങ്ങളും നിലവിൽ വരുത്തുന്നത് ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ്. അത് മറക്കരുത്. അത് കൊണ്ട് നിയമങ്ങൾ പാലിക്കുക. വഴിയിൽ ജീവനുകൾ പൊലിയാതിരിക്കാൻ ശ്രദ്ധ വേണം. നിങ്ങളുടെ മാത്രമല്ല മറ്റുളളവരുടേയും.

Most Read Articles

Malayalam
English summary
Artificial intelligence camera issue with keltron
Story first published: Saturday, December 3, 2022, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X