എഐ ക്യാമറ ഒരു സംഭവം തന്നെ;ഒരു വർഷം കൊണ്ട് മൂന്ന് ലക്ഷം ചലാനുകൾ
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകളാണ് ഇപ്പോഴും എല്ലായിടത്തേയും സംസാരം. കേരളത്തിൽ എഐ ക്യാമറകൾ സ്ഥാപിച്ചതിൻ്റെ പൊല്ലാപ്പുകളും ബഹളവും ഒതുങ്ങി വരുന്നതേ ഉളളു. നോയിഡയിൽ സ്ഥാപിച്ച ഹൈടെക് സ്മാർട്ട് ക്യാമറകൾ ഇതുവരെ ഏകദേശം 3 ലക്ഷം ഇ-ചലാനുകൾ നൽകിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഭൂരിഭാഗവും ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചതിനാണ് ചലാനുകൾ. രണ്ടര ലക്ഷം ചലാനുകളും ഇതിന് വേണ്ടിയാണ്.
82 സ്ഥലങ്ങളിലാണ് ഇത്തരത്തിലുളള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഫിക്സഡ് ബുള്ളറ്റ് ക്യാമറകൾ, പാൻ ടിൽറ്റ് സൂം ക്യാമറകൾ എന്നീ രണ്ട് തരം ക്യാമറകൾ ഉപയോഗിച്ചാണ് നിയമ ലംഘനം കണ്ടുപിടിക്കുന്നത്. ഈ ക്യാമറകളിൽ നിന്നുളള ലൈവ് ഫീഡ് കൺട്രോൾ റൂമിൽ എപ്പോഴും നേരിട്ട് കാണാനും അവയുടെ റെക്കോർഡിംഗും നടത്താനും കഴിയും. ഔദ്യോഗിക കണക്കുകൾ നോക്കുകയാണെങ്കിൽ അപകടം, മോഷണം, കവർച്ച,വാഹനം കാണാതായത്, നഷ്ടപ്പെട്ട വസ്തുക്കൾ എന്നിവ ഉൾപ്പെടെ 182 കേസുകളിൽ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് ഉപയോഗിച്ചിട്ടുണ്ട്.

കേരളത്തിലെ കാര്യം നോക്കുകയാണെങ്കിൽ 675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സഞ്ചമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.
പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുക.

ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്യാനുള്ള മുൻകരുതലുകളാണ് നാം സ്ഥീകരിക്കേണ്ടത്. അതേസമയം അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.
പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.
പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികളാകും ഒഴുകിയെത്തുക. നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം വീണ്ടും ഐഐ ക്യാമറയിൽ പതിഞ്ഞാൽ വീണ്ടും പിഴവീഴുകയും ചെയ്യും. ക്യാമറകൾ പണിതുടങ്ങുന്നതോടെ സർക്കാരിന്റെ ഖജനാവിലേക്ക് ഇത്തരത്തിൽ കൂടുതൽ പണമെത്തുന്ന പ്രതീക്ഷയിലാണ് സർക്കാർ. എന്നാൽ നിയമലംഘകർ മാത്രം നിർമിത ബുദ്ധിയുള്ള ക്യാമറകളെ പേടിച്ചാൽ മതിയെന്നും എടുത്തുപറയേണ്ട കാര്യമാണ്.


Click it and Unblock the Notifications








