ആദ്യ ക്ലിക്കിൽ 28,000 പേർ; ഒന്നരകോടിയുടെ വമ്പൻ കളക്ഷനുമായി എഐ ക്യാമറ?
കേരളത്തിൽ ഒരുപാട് ആരോപണങ്ങൾക്കും രാഷ്ട്രീയ വാക്കേറ്റങ്ങൾക്കും വഴിവച്ച സംഭവമാണ് റോഡുകളിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുന്ന സംഭവം. തിങ്കളാഴ്ച്ച മുതൽ ക്യാമറകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ആദ്യം ദിവസം തന്നെ 28,000 ട്രാഫിക് നിയമലംഘനങ്ങളാണ് ക്യാമറ പിടിച്ചത്. ഉദ്ഘാടനം നടക്കുന്നതിന് മുൻപ് ദിവസം 4.5 ലക്ഷം നിയമലംഘനങ്ങളായിരുന്നു നടന്നത്.
നാല് ലക്ഷം നിയമലംഘനങ്ങളുടെ കുറവാണ് ക്യാമറ പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ ഉണ്ടായിരിക്കുന്നത്ആദ്യ ദിവസം കൊല്ലത്താണ് ഏറ്റവും കൂടുതൽ പിഴ ലഭിച്ചിരിക്കുന്നത്. 4778 ട്രാഫിക് ലംഘനങ്ങളാണ് നടന്നത്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്.545 ട്രാഫിക് നിയമലംഘനങ്ങളാണ് മലപ്പുറത്ത് നടന്നത്. നിയമലംഘനങ്ങളുടെ പിഴത്തുകയും സർക്കാർ പുറത്തുവിട്ടിരുന്നു.

675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.
കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകുമെന്നതും പ്രത്യേകം ഓർമിക്കേണം. ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്യാനുള്ള മുൻകരുതലുകളാണ് നാം സ്ഥീകരിക്കേണ്ടത്. അതേസമയം അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.
ജംക്‌ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം കോടതിക്കു കൈമാറും. പിഴ അവിടെനിന്നാണ് പുറപ്പെടുവിപ്പിക്കുക എന്നതും ഇന്നു മുതൽ ഓർമിക്കുക. അതേസമയം ആദ്യഘട്ടത്തിൽ കാറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നില്ലെന്നാണ് എംവിഡിയിൽ നിന്നും ലഭിക്കുന്ന വിവരം. വാഹനം ഓടിക്കുന്നതിനിടയിൽ കൈ കൊണ്ട് ചെവിയിൽ പിടിച്ചാലും മൊബൈൽ ഉപയോഗിക്കുകയാണെന്നു ക്യാമറ തെറ്റിദ്ധരിക്കുമോ എന്നുള്ള ആശങ്കകളും ഇപ്പോൾ ഉയരുന്നുണ്ട്.

എന്നാൽ ഇത്തരം ചെയ്‌തികളൊന്നും ക്യാമറ റിപ്പോർട്ട് ചെയ്യില്ല. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ.
കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കു. 15 ദിവസത്തിനുള്ള അപ്പീൽ നൽകാനും സൗകര്യമുണ്ട്. അത് കൊണ്ട് വാഹനത്തിൽ പോകുമ്പോൾ എല്ലാ നിയമങ്ങളും പാലിക്കാൻ ശ്രദ്ധിക്കുക


Click it and Unblock the Notifications








