എഐ ക്യാമറ ആയാൽ ഇങ്ങനെ വേണം! മെയ് മുതൽ കണ്ടുപിടിച്ചത് 80 ലക്ഷം നിയമലംഘനങ്ങൾ
എഐ ക്യാമറ എന്ന് കാണുമ്പോൾ വായിക്കാതെ പോകരുതേ. കേരളത്തിലെ എഐ ക്യാമറ കണ്ണുകൾ പൂർണമായും അടഞ്ഞോ ഇല്ലയോ എന്ന് അധികൃതർക്ക് പോലും അറിയാൻ പാടില്ലാത്ത അവസ്ഥയാണ്. എന്നാൽ കർണാടകയിലേക്ക് നോക്കിയാൽ മെയ് മാസത്തിൽ എഐ ക്യാമറകൾ സ്ഥാപിച്ചത് മുതൽ മണിക്കൂറിൽ 5000 ന് മുകളിൽ നിയമലംഘനങ്ങളാണ് ക്യാമറ കണ്ടുപിടിക്കുന്നതെന്നാണ് അധികൃചർ അറിയിച്ചിരിക്കുന്നത്. വിശദമായി നോക്കിയാൽ മേയ് ഒന്നുമുതല്‍ 80 ലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങളാണ് എഐ ക്യാമറകള്‍ കണ്ടെത്തിയത്. ഓരോ കവലകളിലും 780 ലംഘനംവീതം നടന്നെന്നും ട്രാഫിക് പോലീസ് അറിയിക്കുന്നുണ്ട്. രാവിലെ എട്ടിനും ഒന്‍പതിനുമിടയിലാണ് കൂടുതല്‍ നിയമലംഘനങ്ങളെല്ലാം നടക്കുന്നത്.
തെറ്റായദിശയില്‍ വാഹനമോടിച്ചുള്ള ലംഘനമാണ് ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചതും സ്റ്റോപ്പ് ലൈന്‍ തെറ്റിച്ചതും ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റിടാതെയും യാത്രചെയ്തതും കുറവല്ല. നിലവില്‍ അമിതവേഗം, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിങ്, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കല്‍, സിഗ്‌നല്‍ തെറ്റിക്കല്‍, ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ യാത്രചെയ്യല്‍ തുടങ്ങിയ ലംഘനങ്ങളാണ് എ.ഐ. ക്യാമറകള്‍ പിടികൂടുന്നത്.

കേരളത്തിലേക്ക് നോക്കിയാൽ നമ്പർ പ്ലേറ്റിൽ ചെളി വാരി തേച്ചും, ക്രാഷ് ഗാർഡ് കൊണ്ട് മറച്ച് ക്യാമറയുടെ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെയാണ് എംവിഡി തിരയാൻ പോകുന്നത്. കൂടുതലും നമ്പർ പ്ലേറ്റുകളിൽ ചെളി വാരി പുരട്ടുന്നത് ടിപ്പർ, ടോറസ് ലോറികളുടെ ഡ്രൈവർമാരാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. പിന്നിൽ മാത്രമല്ല വശങ്ങളിൽ നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട് എങ്കിലും നെറ്റ് വലിച്ചു കെട്ടി മൂടുന്നതിനൊപ്പം നമ്പറും മൂടുകയാണ് ചെയ്യുന്നത്.
നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ടു കോടതിയിലേക്ക് കൈമാറുന്നതാണ് രീതി. പിന്നീട് കോടതിവിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. ഇതിനോടൊപ്പം തന്നെ നമ്പര്‍പ്ലേറ്റ് വായിക്കാൻ കഴിയാത്ത രീതിയിലാക്കുന്നവർക്ക് 5000 രൂപ വരെയാണ് പിഴ ചുമത്തുക. നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത ഭാരവാഹനങ്ങൾ നിർത്തി പരിശോധിക്കുന്നത് അപകടകരമായത് കൊണ്ട് തന്നെ മഫ്തിയിൽ പരിശോധിക്കാനാണ് വകുപ്പിൻ്റെ തീരുമാനം.

എംവിഡിയുടെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസിനൊപ്പം നിർബന്ധമായും അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹന സംബന്ധമായ ഏതൊരു സേവനവും ലഭ്യമാവൂ. ടാക്‌സ് അടയ്ക്കാനായാലും ക്യാമറ ഫൈൻ അടയ്ക്കാൻ ആയാലും ഇക്കാര്യം നിർബന്ധമാക്കിയിരിക്കുകയാണ്.
ഇതിനായി https://vahan.parivahan.gov.in/vahanservice/vahan/ui/statevalidation/homepage.xhtml?statecd=Mzc2MzM2MzAzNjY0MzIzODM3NjIzNjY0MzY2MjM3NGI0Yw== എന്ന ലിങ്കിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും. അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ വിശദാംശങ്ങൾ എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
ഈ വിൻഡോയിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എന്റർ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.ഒരുപക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക .
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








