കമ്പനിയില്‍ ചേരുന്നവര്‍ക്ക് ബെന്‍സ് കാര്‍ സമ്മാനിക്കുമെന്ന് മുതലാളി! ജോലി കിട്ടാനായി മത്സരം

തന്റെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സഹോരങ്ങളെയോ കുടുംബാംഗങ്ങളെയോ പോലെ കണ്ട് സ്‌നേഹിക്കുന്ന ചില മുതലാളിമാരുണ്ട്. അവര്‍ വിശേഷ അവസരങ്ങളില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. അത്തരത്തില്‍ തന്റെ കമ്പനിയിലെ ജീവക്കാര്‍ക്ക് വിലപിടിപ്പുള്ള ഒരു സമ്മാനം വാഗ്ദാനം ചെയ്ത ഒരു മുതലാളിയെ ആണ് ഞങ്ങള്‍ ഇന്ന് പരിചയപ്പെടുത്താന്‍ പോകുന്നത്.

ഭാരത് പേയുടെ സ്ഥാപകരില്‍ ഒരാളും മുന്‍ ബോര്‍ഡ് മെമ്പറുമായ അഷ്‌നീര്‍ ഗ്രോവറിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഭാരത് പേയില്‍ നിന്ന് പടിയിറങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അഷ്നീര്‍ ഗ്രോവര്‍ വാര്‍ത്തകളില്‍ നിറസാന്നിധ്യമായിരുന്നു. ഇപ്പോള്‍ ഒരു പുതിയ കമ്പനി സ്ഥാപിക്കാനുള്ള തിരക്കിലാണ് അഷ്നീര്‍ ഗ്രോവര്‍. 'തേര്‍ഡ് യൂണികോണ്‍' എന്നാണ് ഈ കമ്പനിയുടെ പേര്. ഗ്രോഫേഴ്സിനും ഭാരത് പേയ്ക്കും ശേഷം അഷ്നീര്‍ ഗ്രോവറിന്റെ മൂന്നാമത്തെ സംരംഭമാണിത്.

തന്റെ കമ്പനിയില്‍ ചേരുന്നവര്‍ക്ക് ബെന്‍സ് കാര്‍ സമ്മാനിക്കുമെന്ന് മുതലാളി! ജോലി കിട്ടാനായി മത്സരം

അതുകൊണ്ടാണ് അദ്ദേഹം തന്റെ പുതിയ കമ്പനിക്ക് തേര്‍ഡ് യൂണികോണ്‍ എന്ന് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ കമ്പനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ കമ്പനി ഏത് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യമൊന്നും വ്യക്തമല്ല.
എന്നാല്‍ ഇപ്പോള്‍ തേര്‍ഡ് യൂണികോണ്‍ പോലെയുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തിരക്ക് കൂട്ടുകയാണ്. കാരണം എന്താണെന്നല്ലേ?. അഷ്നീര്‍ ഗ്രോവര്‍ തന്റെ പുതിയ കമ്പനിയില്‍ ചേരുന്ന ജീവനക്കാര്‍ക്ക് നല്‍കിയ വാഗ്ദാനമാണ് ഇതിന് കാരണം.

അഷ്നീര്‍ ഗ്രോവറിന്റെ പുതിയ കമ്പനിയായ തേര്‍ഡ് യൂനിക്കോണില്‍ ചേരുന്ന ജീവനക്കാര്‍ക്ക് പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് കാര്‍ നല്‍കുമെന്നതാണ് കാര്യം. 5 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്താല്‍ ഒരു പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കാമെന്ന അഷ്നീര്‍ ഗ്രോവറിന്റെ വാഗ്ദാനം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. പലപ്പോഴും തങ്ങളുടെ തൊഴില്‍ദാതാക്കളെ കുറിച്ച് ജീവനക്കാര്‍ സോഷ്യ മീഡിയയില്‍ തുറന്നെഴുതുന്ന കാലത്താണ് ഇത്തരം ഒരു നീക്കം എന്നോര്‍ക്കണം. എന്നാല്‍ അടുത്തിടെ പുറത്തുവന്ന അഷ്നീര്‍ ഗ്രോവറിന്റെ വാഗ്ദാനങ്ങള്‍ ജീവനക്കാരെ ആകര്‍ഷിച്ചു.

ഇത് ആദ്യമായല്ല

മെര്‍സിഡീസ് ബെന്‍സ് പോലുള്ള ആഡംബര വാഹന നിര്‍മാതാക്കളുടെ കാര്‍ പോലുള്ള വിലകൂടിയ സമ്മാനം നല്‍കുമെന്ന പ്രഖ്യാപനം പലരെയും പ്രലോഭിപ്പിച്ചേക്കാം. എന്നാല്‍ ഇതാദ്യമായല്ല അഷ്നീര്‍ ഗ്രോവര്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്. ഭാരത് പേയുടെ തലപ്പത്തിരുന്ന കാലത്തും അദ്ദേഹം ഇത്തരം സമ്മാനങ്ങള്‍ നല്‍കി ജീവനക്കാരെ സന്തോഷിപ്പിച്ചിരുന്നു. അന്ന് വിലകൂടിയ ചില ബൈക്കുകളായിരുന്നു അദ്ദേഹം സമ്മാനമായി നല്‍കിയിരുന്നത്. ബിഎംഡബ്ല്യു, കെടിഎം, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങിയ കമ്പനികളുടെ ബൈക്കുകള്‍ അദ്ദേഹം ജീവനക്കാര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ പ്രചോദിപ്പിക്കാനാണ് വിലകൂടിയ ഈ ബൈക്കുകള്‍ അഷ്‌നീര്‍ സമ്മാനമായി നല്‍കിയത്. ഈ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ നിരവധി കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ആഡംബര കാറുകളും ബൈക്കുകളും സമ്മാനമായി നല്‍കാന്‍ തുടങ്ങിയിരുന്നു എന്നതും ശ്രദ്ധേയമാണ്. തനിക്കൊപ്പം തന്നെ തന്റെ കൂടെയുള്ളവരെയും പരിഗണിക്കുന്ന അഷ്‌നീര്‍ ഗ്രോവര്‍ ഒരു കാര്‍ പ്രേമിയാണെന്ന കാര്യം കൂടി നമ്മള്‍ ചേര്‍ത്ത് വായിക്കണം.

തന്റെ കമ്പനിയില്‍ ചേരുന്നവര്‍ക്ക് ബെന്‍സ് കാര്‍ സമ്മാനിക്കുമെന്ന് മുതലാളി! ജോലി കിട്ടാനായി മത്സരം

ആഡംബര കാര്‍ ശേഖരം

മെര്‍സിഡീസ് ബെന്‍സ് സമ്മാനമായി നല്‍കുന്ന അഷ്‌നീര്‍ ഗ്രോവറിന്റെ ഗരാജില്‍ ആഡംബര കാറുകളുടെ ശേഖര തന്നെയുണ്ട്. മെര്‍സിഡീസ് മേബാക്ക് S-ക്ലാസ്, മെര്‍സിഡീസ് ബെന്‍സ് GLS എസ്യുവി, പോര്‍ഷെ കേമാന്‍, ഓഡി A6 എന്നിവ അഷ്നീര്‍ ഗ്രോവറിന്റെ ഉടമസ്ഥതയിലാണ്. ഇതിനുപുറമെ, ഹ്യുണ്ടായി വെര്‍ണ പോലെയുള്ള സാധാരണ കാറുകളും അഷ്‌നീര്‍ ഗ്രോവറിനുണ്ട് എന്നതും ശ്രദ്ധേയമാണ്. വെള്ള നിറത്തിലുള്ള കാറുകളോടാണ് അഷ്‌നീര്‍ ഗ്രോവറിന് പ്രിയം. പച്ച നിറത്തിലുള്ള കേമാന്‍ ഒഴികെയുള്ള അദ്ദേഹത്തിന്റെ കാറുകള്‍ എല്ലാം വെള്ള നിറമാണ്.

അടുത്ത കാലത്തായി ഉത്സവ വേളയിലും മറ്റും മുതലാളിമാര്‍ ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് പതിവ് കാഴ്ചയാണ്. ഇക്കഴിഞ്ഞ ദീപാവലിക്ക് തമിഴ്‌നാട്ടിലെ ഒരു വ്യാപാരി തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കാറും മോട്ടോര്‍സൈക്കിളുകളും സമ്മാനമായി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. നമ്മുടെ നാട്ടിലും തന്റെ കീഴില്‍ ഏറെ കാലം വിശ്വാസ്ഥതയോടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് വാഹനങ്ങള്‍ സമ്മാനിച്ച വാര്‍ത്തയും നമ്മള്‍ മുമ്പ് കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ മുതലാളി കമ്പനിയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം ജോലി ചെയ്യാമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് വിലകൂടിയ സമ്മാനം നല്‍കുന്ന സംഭവം ഇതാദ്യമായാണ് കേള്‍ക്കുന്നത്.

More from DriveSpark

Article Published On: Friday, January 13, 2023, 10:25 [IST]
English summary
Ashneer grover promised new mercedes benz car to employees join his company third unicorn
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X