പ്രതിരോധ വകുപ്പിൽ നിന്ന് 800 കോടിയുടെ ഓർഡർ അശോക് ലെയ്‌ലാൻഡിന്
ട്രക്ക്, ബസ് നിർമാതാക്കളായ അശോക് ലെയ്‌ലാൻഡിന് പ്രതിരോധ മേഖലയിൽ 800 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഫീൽഡ് ആർട്ടിലറി ട്രാക്ടർ (FAT 4x4), തോക്കുകളുമായി പോകാൻ സാധിക്കുന്ന വാഹനങ്ങൾ (GTV 6x6) എന്നിവയുടെ ഓർഡറുകളാണ് ലഭിച്ചിരിക്കുന്നത്. അടുത്ത 12 മാസത്തിനുള്ളിൽ അശോക് ലെയ്‌ലാൻഡ് ഈ വാഹനങ്ങൾ ഇന്ത്യൻ സൈന്യത്തിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സായുധ സേനയിലുടനീളമുള്ള ഉദ്യോഗസ്ഥരുടെയും ലോജിസ്റ്റിക്‌സിന്റെയും വിവിധ ആവശ്യങ്ങളും കമ്പനി ഏറ്റെടുത്ത് നടത്തികൊടുത്തിരുന്നു എന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സായുധ സേനയുടെ വിവിധ ആപ്ലിക്കേഷനുകൾക്കും പ്രവർത്തന ആവശ്യങ്ങൾക്കുമായി 4x4, 6x6, 8x8, 10x10 & 12x12 എന്നിവയുൾപ്പെടെയുള്ള പല വാഹനങ്ങളും അശോക് ലെയ്‌ലാൻഡ് തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തിരുന്നു.

വാണിജ്യ മേഖലകളിൽ വലിയ പങ്ക് വഹിക്കുന്ന വാഹന നിർമാതാക്കളാണ് അശോക് ലെയ്‌ലാൻഡ്. കമ്പനി 7 അഡ്വാന്‍സ്ഡ് മൊബിലിറ്റി സൊല്യൂഷനുകൾ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബാറ്ററി ഇലക്ട്രിക് വാഹനം, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനം, ഹൈഡ്രജന്‍ ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ (ICE) വാഹനം, ഇന്റര്‍സിറ്റി CNG ബസിനൊപ്പം ദ്രവീകൃത പ്രകൃതി വാതക വാഹനം, ബഡാ ദോസ്ത് എക്സ്പ്രസ് മിനി പാസഞ്ചര്‍ ബസ്, ആംബുലന്‍സ് എന്നിവയാണവ അവതരിപ്പിച്ചവയില്‍ പ്രധാന മോഡലുകള്‍.
2023 ഓട്ടോ എക്സ്പോയില്‍ കമ്പനി നിരയില്‍ നിന്നും ജനശ്രദ്ധ പിടിച്ച് പറ്റിയ മോഡലാണ് ബഡാ ദോസ്ത് എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന മിനി പാസഞ്ചര്‍ ബസ്. സിറ്റി, ഹൈവേ യാത്രകള്‍ക്കായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും നിര്‍മാതാക്കള്‍ പറയുന്നു. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന 12 സീറ്റുകള്‍ അടങ്ങുന്നു, എളുപ്പത്തില്‍ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും മതിയായ വിശാലവുമാണ് വാഹനം. ആദ്യകാഴ്ചയില്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റാനും വാഹനത്തിന് സാധിച്ചിട്ടുണ്ട്.

P15 ബിഎസ് VI CNG എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. പരമാവധി പവര്‍ ഔട്ട്പുട്ട് 58 bhp യും പരമാവധി ടോര്‍ക്ക് 158 Nm ആണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. വാഹനത്തിന്റെ പരമാവധി വേഗത 80 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വീല്‍ബേസ് 2800 mm ആണ്. ഗ്രാബ് റെയിലുകള്‍, സുരക്ഷാ ഹാന്‍ഡിലുകള്‍, ആന്റി-സ്‌കിഡ് ഫ്‌ലോറിംഗ് മെറ്റീരിയല്‍ എന്നിവയിലൂടെ സുരക്ഷ ഹൈലൈറ്റ് ചെയ്യുന്നു. എയര്‍ കണ്ടീഷനിംഗ്, വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.
ഭാവിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വാഹനങ്ങളില്‍ ആദ്യത്തേത് BOSS ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (BEV) ആയിരുന്നു. ഈ ഇലക്ട്രിക് ട്രക്ക് ലാസ്റ്റ് മൈല്‍ ഡെലിവറി, ഇന്‍ട്രാ സിറ്റി ഗതാഗതം എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പാഴ്സലുകള്‍, കോഴിയിറച്ചി, വൈറ്റ് ഗുഡ്സ്, അഗ്രി-നശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഡെലിവറിക്ക് ഇത് അനുയോജ്യമാണ് കൂടാതെ നൂതന ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യയ്ക്കൊപ്പം ഉയര്‍ന്ന പ്രകടനമുള്ള ഇലക്ട്രിക് മോട്ടോറുമായി വരുന്നു.
അശോക് ലെയ്‌ലാന്‍ഡ് ഒരു ഹൈഡ്രജന്‍ ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ (ICE) വാഹനവും പ്രദര്‍ശിപ്പിച്ചിരുന്നു. പുതുക്കാവുന്നതും ശുദ്ധവുമായ ഊര്‍ജ സ്രോതസ്സായ ഹൈഡ്രജനാല്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനത്തില്‍ മെച്ചപ്പെട്ട സുരക്ഷയ്ക്കായി ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം) ഘടിപ്പിച്ചിട്ടുണ്ട്. അശോക് ലെയ്‌ലാന്‍ഡ് പ്രദര്‍ശിപ്പിച്ച ദ്രവീകൃത പ്രകൃതി വാതക വാഹനം എല്‍എന്‍ജിയിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കുന്നതാണ്.
മഹീന്ദ്രയുടെ ഐതിഹാസിക മോഡലായ സ്കോർപിയോയും കൂടെ തങ്ങളുടെ വാഹന നിരയിൽ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സൈനിക അധികൃതർ. സ്‌കോർപിയോ ക്ലാസിക്ക് പതിപ്പിന്റെ 1,850 യൂണിറ്റുകൾ ഇന്ത്യൻ ആർമിയ്ക്ക് ഡെലിവർ ചെയ്യാനുള്ള ഓർഡർ ലഭിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ, സ്കോർപിയോ ക്ലാസിക്കിന്റെ 1,470 യൂണിറ്റുകൾക്കായി പ്രാദേശിക യൂട്ടിലിറ്റി വാഹന നിർമ്മാതാക്കൾക്ക് സമാനമായ ഒരു ഓർഡറും ലഭിച്ചിരുന്നു.


Click it and Unblock the Notifications








