അശോക് ലെയ്‌ലാൻഡിൻ്റെ വക 25 കോടി ടിവിഎസിന്, ഇനി കച്ചോടം പൊളിച്ചടുക്കും

അശോക് ലെയ്‌ലാൻഡ് 24.95 കോടി രൂപ ടിവിഎസ് ട്രക്ക്‌സ് ആൻഡ് ബസ്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപിച്ച് 49.9 ശതമാനം ഓഹരിയുടമകൾ സ്വന്തമാക്കി. അശോക് ലെയ്‌ലാൻഡും ടിവിഎസ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള പങ്കാളിത്തം ഉറപ്പിച്ചുകൊണ്ട് ടിവിഎസ് ട്രക്കുകളുടെ ഡയറക്ടർ ബോർഡ് ഇക്വിറ്റി ഓഹരികൾ ഔദ്യോഗികമായി അനുവദിച്ചു.

ഓട്ടോമോട്ടീവ് ഡീലർഷിപ്പ് ബിസിനസിൽ സ്പെഷ്യലൈസ് ചെയ്ത TVS ട്രക്കുകൾ, 2023 ജൂൺ 13-ന് സംയോജിപ്പിച്ചതുമുതൽ ഇന്ത്യയിൽ അതിൻ്റെ സാന്നിധ്യം അതിവേഗം സ്ഥാപിച്ചു. ടിവിഎസ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭമാണ് ടിവിഎസ് ട്രക്കുകൾ, അവിടെ 50.1 ശതമാനം ഭൂരിഭാഗം ഓഹരികളും കൈവശമുണ്ട്, അതേസമയം അശോക് ലെയ്‌ലാൻഡിന് ഇപ്പോൾ 49.9 1 ശതമാനം ഓഹരിയുണ്ട്. ഇനി മുന്നോട്ട് വിൽപ്പനയിൽ ഈ സഹകരണം ഗുണം ചെയ്യുമെന്നാണ് തോന്നുന്നത്.

Ashok Leyland Invests Rs 25 Crore In Tvs Trucks And Buses

അശോക് ലെയ്‌ലാൻഡ് വാണിജ്യ വാഹനങ്ങളുടെ അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയും ഒരു ഇലക്ട്രിക് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളുടെ IeV സീരീസ് ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഇലക്ട്രിക് ബസ് നിർമാതാക്കളായാണ് സ്വിച്ച് മൊബിലിറ്റി പൊതുവേ രാജ്യത്ത് അറിയപ്പെടുന്നത്. എന്തായാലും ബ്രാൻഡിന്റെ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കമ്പനി IeV3, IeV4 എന്നിങ്ങനെ രണ്ട് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളാണ് രാജ്യത്തിനായി അവതരിപ്പിച്ചത്.

IeV3, IeV4 എന്നിവയെക്കുറിച്ച് പറയുകയാണെങ്കിൽ ഡിസൈനിന്റെ കാര്യത്തിൽ ഇത് ICE അശോക് ലെയ്‌ലാൻഡ് ദോസ്ത്, ബഡാ ദോസ്ത് എന്നിവയോട് ഏതാണ്ട് സമാനമാണെന്ന് ആദ്യ കാഴ്ച്ചയിൽ മനസിലാവും. എന്നിരുന്നാലും ദോസ്‌തിൽ നിന്ന് വ്യത്യസ്തമാക്കാൻ സ്വിച്ച് ഇന്റീരിയറിലും എക്സ്റ്റീരിയറിലും ചെറിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും ഇവിയിൽ കൊണ്ടുവന്നിട്ടുണ്ട്.

Ashok Leyland Invests Rs 25 Crore In Tvs Trucks And Buses

330V ഹൈ-വോൾട്ടേജ് ഇവി ആർക്കിടെക്ച്ചറിനൊപ്പം ബോഡി-ഓൺ-ഫ്രെയിം നിർമാണത്തിലാണ് IeV3, IeV4 ഇലക്ട്രിക് കൊമേഴ്‌സ്യൽ വാഹനങ്ങളെ സ്വിച്ച് പണിതെടുത്തിരിക്കുന്നത്. ബോഡിക്ക് 9.7 അടി വരെ നീളമുള്ളപ്പോൾ 340 ക്യുബിക് അടി വരെ കണ്ടെയ്നറുകൾ സൂക്ഷിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. ഇനി ഇന്റീരിയറിലേക്ക് വന്നാൽ രണ്ട് സീറ്റിംഗ് ലേഔട്ടുള്ള ഡ്യുവൽ ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ് eLCV മോഡലുകൾക്ക് ലഭിക്കുന്നത്.

ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ഹിൽ ഹോൾഡ് അസിസ്റ്റ്, സ്ലൈഡിംഗ് ആൻഡ് റിക്ലൈനിംഗ് ഡ്രൈവർ സീറ്റ്, മൊബൈൽ ചാർജിംഗിനായി രണ്ട് യുഎസ്ബി പോർട്ടുകൾ, ലോക്ക് ചെയ്യാവുന്ന ഗ്ലൗ ബോക്സ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളോടെയാണ് വാഹനം വരുന്നത്. തീർന്നില്ല, വെഹിക്കിൾ ട്രാക്കിംഗ്, തത്സമയ വിവരങ്ങൾ, ജിയോ-ഫെൻസിംഗ്, ട്രിയോ ഹിസ്റ്ററി, മറ്റ് വിവിധ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സ്വിച്ച് അയോൺ കണക്റ്റ് സാങ്കേതികവിദ്യയും eLCV ട്രക്കുകളിലുണ്ട്.

പവർട്രെയിനിനെയും ബാറ്ററി പായ്ക്കിന്റെും വിശാദാംശങ്ങളിലേക്ക് കടന്നാൽ IeV3 ഇലക്ട്രിക് കൊമേഴ്‌സ്യൽ പതിപ്പിന് 25.6 kWh LFP ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. അങ്ങനെ 40 kW ലീക്ക് പവറിൽ 190 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ മോഡലിന് സാധിക്കുമെന്നാണ് അശോക് ലെയ്‌ലാൻഡ് വാണിജ്യ വാഹനങ്ങളുടെ അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റി അവകാശപ്പെടുന്നത്.

അതോടൊപ്പം സ്വിച്ച് മൊബിലിറ്റിയുടെ IeV3 ഇവിക്ക് ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും 1200 കിലോഗ്രാം വരെ പേലോഡ് ശേഷിയുണ്ടെന്നും കമ്പനി പറയുന്നുണ്ട്. 3.3 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 6 മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്നതും നേട്ടമാണ്. അതേസമയം 30 കിലോവാട്ട് ചാർജർ ഉപയോഗിച്ചാൽ ഡിസി ചാർജിംഗിന് 60 മിനിറ്റ് സമയം മാത്രമേ ഫുൾ ചാർജാവാൻ എടുക്കൂ.

More from DriveSpark

Article Published On: Saturday, February 24, 2024, 14:25 [IST]
English summary
Ashok leyland invests rs 25 crore in tvs trucks and buses private limited details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X