പതഞ്ജലിക്ക് പുത്തൻ 250 ട്രക്കുകൾ നൽകാൻ അശോക് ലെയ്‌ലാൻഡ്; ആദ്യ ബാച്ച് വിതരണം ആരംഭിച്ചു
ഹെവി വെഹിക്കിൽ എന്ന് പറഞ്ഞാൽ അത് അശോക് ലെയ്‌ലാൻഡ് തന്നെയാണ്. കാരണം സിനിമകളിലൂടേയാണെങ്കിലും നേരിട്ട് കണ്ടിട്ടുളള പരിചയം കൊണ്ടും എല്ലാവർക്കും താൽപ്പര്യം അശോക് ലെയ്‌ലാൻഡ് എന്ന ബ്രാൻഡ് തന്നെയാണ്. പതഞ്ജലി പരിവാഹൻ അശോക് ലെയ്‌ലാൻഡിൽ നിന്ന് 250 ട്രക്കുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 1916 ചരക്ക് ട്രക്കുകളുടെ ആദ്യ ബാച്ച് വിതരണം ചെയ്തിരിക്കുകയാണ്. ഡെലിവറികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായിട്ടാണ്, അശോക് ലെയ്‌ലാൻഡിന്റെ എംഎച്ച്‌സിവി പതഞ്ജലി ശ്രീ റാം ഭരത് ജിക്ക് കൈമാറിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുതേ.
പതഞ്ജലി പരിവാഹൻ ഏകദേശം 1,000 ട്രക്കുകളുടെ ഒരു ലോജിസ്റ്റിക് കമ്പനിയാണ് അതോടൊപ്പം കൂടാതെ അശോക് ലെയ്‌ലാൻഡിന്റെ ട്രക്കുകൾക്ക് ഗണ്യമായ ഓർഡർ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 1916 ട്രക്കുകളുടെ 25 യൂണിറ്റുകളുടെ ആദ്യ ബാച്ച് വിതരണം ചെയ്തിരിക്കുകയാണ്. അശോക് ലെയ്‌ലാൻഡിൻ്റെ വാർത്തകളിലേക്ക് വന്നാൽ നൂതന സവിശേഷതകളും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ബ്രാൻഡിൻ്റെ വാഹനങ്ങൾ കുറച്ച് കൂടി അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്.

സാത്തി അതിന്റെ നൂതന എൽഎൻടി സാങ്കേതികവിദ്യ ഉപയോഗിച്ച് എൻട്രി ലെവൽ എൽസിവി വിഭാഗത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് ഉയർന്ന തലത്തിലുള്ള പവറും അതായത് 45 bhp പരമാവധി പവറും 110 nm ടോർക്കും ലഭ്യമാക്കുന്നു. അതിന്റെ 24 ശതമാനം വലിയ ലോഡിംഗ് ഏരിയ അതിന്റെ എതിരാളികളേക്കാൾ മികച്ചതാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
1120 കിലോഗ്രാം ഗണ്യമായ പേലോഡ് ശേഷി, മികച്ച മൈലേജ്, വലിയ ടയറുകൾ എന്നിവ വാഹനത്തിന് ലഭിക്കുന്നുണ്ട്, ഇത് സമാനതകളില്ലാത്ത പ്രകടനത്തിനും കാര്യക്ഷമതയ്ക്കും വാഹനത്തെ പ്രാപ്തമാക്കുന്നു. സാത്തിയിൽ ഉപയോഗിക്കുന്ന എൽഎൻടി സാങ്കേതികവിദ്യ ആഡ്ബ്ലൂവിന്റെ ആവശ്യകതയെ ഇല്ലാതാക്കുന്നവയാണ്. ഇത് പ്രവർത്തനങ്ങൾ ഗണ്യമായി ലളിതമാക്കാൻ സഹായിക്കുന്നു.
എഫ്എസ്ഡി വേരിയന്റിന് ₹6,49,999/- വിലയുള്ള സാത്തി, താങ്ങാനാവുന്ന വിലയും 5 വർഷത്തെ/2 ലക്ഷം കിലോമീറ്റർ വാറന്റിയും അസാധാരണമായ യാത്രാ സുഖവും സംയോജിപ്പിച്ച്, ലാസ്റ്റ്-മൈൽ അർബൻ മൊബിലിറ്റി വാഹനമായി ഇത് സ്ഥാനം പിടിക്കുന്നു. അതേ എക്‌സ്‌പോയിൽ, അശോക് ലെയ്‌ലാൻഡ് ഗരുഡ് 15 പ്രദർശിപ്പിച്ചു, ഇത് പ്രീമിയം, മൾട്ടി-ആക്‌സിൽ, ഫ്രണ്ട്-എഞ്ചിൻ 15 മീറ്റർ ബസുകളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നവയായിരുന്നു അത്.
ഇന്ത്യയിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലൂടെ ദീർഘദൂര ഇന്റർസിറ്റി യാത്രയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ വാഹനം, 42 സ്ലീപ്പർ ബെർത്തുകളും ഗണ്യമായ ലഗേജ് കമ്പാർട്ടുമെന്റും ഉൾക്കൊള്ളുന്ന അതിന്റെ ക്ലാസിലെ ഏറ്റവും വലിയ സ്ഥലം നൽകുന്നതാണ് എന്നാണ് കമ്പനിയുടെ അവകാശവാദം. ഇതിന്റെ മൊത്ത വാഹന ഭാരം (GVW) 22,500 കിലോഗ്രാം വരെ എത്തുന്നു.
എർഗണോമിക് ആയി രൂപകൽപ്പന ചെയ്ത ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ADAS & DMS പോലുള്ള നൂതന സവിശേഷതകളും GARUD 15-ൽ സജ്ജീകരിച്ചിരിക്കുന്നു, ഇത് ദീർഘദൂര യാത്രക്കാർക്കും ഡ്രൈവർമാർക്കും സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിൽ മുന്നിൽ തന്നെയുണ്ട്. അതോടൊപ്പം തന്നെ അശോക് ലെയ്‌ലാൻഡ് അവതരിപ്പിക്കുന്ന മറ്റൊരു വിപ്ലവകരമായ വാഹനമാണ് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് പോർട്ട് ടെർമിനൽ ട്രാക്ടർ, ഇത് ചരക്ക് പ്രവർത്തനങ്ങളിൽ ഇലക്ട്രിക് പരിഹാരങ്ങളിലേക്കുള്ള ഉത്തരമാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








