ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡ് രണ്ട് പാസഞ്ചർ ബസ് മോഡലുകൾ അവതരിപ്പിച്ചു. 70 സീറ്റുകളുള്ള ഫാൽക്കൺ സൂപ്പർ, 26 സീറ്റർ ഗാസൽ എന്നിവ സൗദി അറേബ്യയിൽ കമ്പനി പുറത്തിറക്കി.

ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

യു‌എഇയിലെ കമ്പനിയുടെ റാസ് അൽ ഖൈമ ഉത്പാദന കേന്ദ്രത്തിൽ നിർമ്മിക്കുന്ന ഫാൽക്കൺ ബസുകൾ പ്രധാനമായും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വിപണനം ചെയ്യും.

ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

ഗാസലിന്റെ വിപണി ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അശോക് ലെയ്‌ലാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

സൗദി അറേബ്യയൻ നിരത്തുകളിൽ ഇതിനകം 3,500 അശോക് ലെയ്‌ലാൻഡ് ബസുകൾ സേവനമനുഷ്ടിക്കുന്നുണ്ട്. വെർച്വലായി നടന്ന ചടങ്ങിൽ രണ്ട് ബസുകളുടെയും ലോഞ്ച് സൗദി അറേബ്യയിലെ കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ഡീലറായ അൽ ഗുരൈർ ഗ്രൂപ്പിന്റെ വെസ്റ്റേൺ ഓട്ടോയുമായി സഹകരിച്ചാണ് നടത്തിയത്.

ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

ഫാൽക്കൺ സൂപ്പർ, ഗാസ്ൽ എന്നിവ റാസ് അൽ ഖൈമയിലെ തങ്ങളുടെ അത്യാധുനിക ഉൽ‌പാദന കേന്ദ്രത്തിൽ നിന്നാണ് വരുന്നത് എന്ന് അശോക് ലെയ്‌ലാൻഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിതിൻ സേത്ത് പറഞ്ഞു.

ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

ഗൾഫ് സഹകരണ കൗൺസിലിന്റെ (GCC) ട്രാൻസ്പോർട്ട്, മൊബിലിറ്റി വ്യവസ്ഥകളുടെ നിർദ്ദിഷ്ട പാരാമീറ്ററുകളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

സുഖപ്രദമായ യാത്രയ്ക്കായി അന്തർനിർമ്മിതമായ നൂതന സാങ്കേതികവിദ്യയും സുരക്ഷയും സംവിധാനങ്ങളും ഇവ നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

2007 -ൽ സ്ഥാപിതമായ റാസ് അൽ ഖൈമ പ്ലാന്റ് യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ബസുകൾ കയറ്റുമതി ചെയ്യുന്നു.

ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

പ്ലാന്റിൽ ഇതുവരെ 20,000 ബസുകൾ നിർമ്മിച്ചിട്ടുണ്ട്, ഇതിൽ വലിയൊരു പങ്കും സൗദി അറേബ്യ ഉൾപ്പെടെ GCC രാജ്യങ്ങളിലെ റോഡുകളിലാണ് സഞ്ചരിക്കുന്നതെന്ന് സേത്ത് പറഞ്ഞു.

ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന പ്രമുഖ പ്രാദേശിക സംഘടനയാണ് ഗൾഫ് കോപ്പറേഷൻ കൗൺസിൽ (GCC).

ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

ലോകത്തിലെ ആദ്യത്തെ ഇൻ‌ലൈൻ ഫ്യുവൽ ഇഞ്ചക്ഷൻ പമ്പ് എഞ്ചിൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഫാൽക്കൺ സൂപ്പർ, യൂറോ III, യൂറോ IV വിപണി മാനദണ്ഡങ്ങൾ (IEGR സാങ്കേതികവിദ്യ ഉപയോഗിച്ച്) അനുസരിക്കുന്നു.

ഫാൽക്കൺ സൂപ്പർ, ഗാസൽ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

റോൾ ഓവർ പ്രൊട്ടക്ഷൻ, ഫയർ റിട്ടാർഡന്റ് ഇന്റീരിയറുകൾ തുടങ്ങി നിരവധി ഗുണങ്ങൾ ഈ രണ്ട് ഉൽപ്പന്നങ്ങളും പങ്കിടുന്നു.

Most Read Articles

Malayalam
English summary
Ashok Leyland Unveiled Falcon Super And Gazl Passenger Buses. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X