15000 ഡോളറിന് പുറമെ അഭിഷേക് ശര്‍മക്ക് ഗിഫ്റ്റായി കാറും! അറബികളുടെ സ്വന്തം എസ്‌യുവി അടുത്തറിയാം

ചിരവൈരികളായ പാകിസ്ഥാനെ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം 2025 ഏഷ്യാ കപ്പില്‍ കിരീടം ചൂടിയിരിക്കുകയാണ്. 41 വര്‍ഷത്തെ ഏഷ്യാ കപ്പ് ചരിത്രത്തില്‍ ആദ്യമായായിരുന്നു ഇന്ത്യയും പാകിസ്താനും കലാശപ്പോരാട്ടത്തില്‍ കണ്ടുമുട്ടിയത്. പാകിസ്താന്‍ മുന്നോട്ട് വെച്ച 147 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ട് പന്ത് ബാക്കി നില്‍ക്കേ ലക്ഷ്യം കണ്ടു. പുറത്താകാതെ 69 റണ്‍അെപരാജിത ഇന്നിംഗ്‌സ് കളിച്ച തിലക് വര്‍മ കളിയിലെ താരമായി. അതേസമയം ടൂര്‍ണമെന്റില്‍ ആക്രമണാത്മക ബാറ്റിംഗിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കിയ അഭിഷേക് ശര്‍മയാണ് 'പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റ്'.

ഫൈനലില്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും വന്‍കരയുടെ ടൂര്‍ണമെന്റില്‍ 7 ഇന്നിംഗ്സുകളില്‍ നിന്നായി ഓപണിംഗ് ബാറ്റര്‍ 3 ഫിഫ്റ്റിയടക്കം 314 റണ്‍സാണ് വാരിക്കൂട്ടിയത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് ലഭിച്ച അഭിഷേകിന് 15000 ഡോളര്‍ (13 ലക്ഷം രൂപ) ക്യാഷ് പ്രൈസായി ലഭിച്ചു. ഒപ്പം ഹവല്‍ H9 എസ്‌യുവി ഗിഫ്റ്റായും കിട്ടി. ഈ എസ്‌യുവിയെ ഒന്ന് അടുത്ത് പരിചയപ്പെട്ടാലോ?.

abhishek sharma haval h9 gift

ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍ (GWM) 2014 ല്‍ പുറത്തിറക്കിയ ഒരു ഫുള്‍ സൈസ് ബോഡി-ഓണ്‍-ഫ്രെയിം എസ്‌യുവിയാണ് ഹവല്‍ H9. ബോക്സി ആകൃതിയും പരുക്കന്‍ രൂപകല്‍പ്പനയുമുള്ള ഈ എസ്‌യുവി ഓഫ്-റോഡിംഗിന് അനുയോജ്യമാണ്. കഴിഞ്ഞ വര്‍ഷമാണ് എസ്‌യുവിയുടെ രണ്ടാം തലമുറ മോഡല്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഹവല്‍ H9 നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ല.

ഹവല്‍ സൗദി അറേബ്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ കാറിന്റെ വില ഏകദേശം 142,200 സൗദി റിയാലാണ്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 33.60 ലക്ഷം രൂപ വരും. ഹവലിന്റെ മാതൃ കമ്പനിയായ ഗ്രേറ്റ് വാള്‍ മോട്ടോര്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഏഷ്യാ കമ്പ് പ്രൈസിലൂടെ ഹവല്‍ ട്രെന്‍ഡിംഗ് ആയത്. ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ഇതിന് ഏകദേശം 40 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു.

abhishek sharma haval h9 gift

ടൊയോട്ട ഫോര്‍ച്യൂണര്‍ പോലുള്ള ഫുള്‍സൈസ് എസ്‌യുവികളുമായി ഹവല്‍ H9 ഏറ്റുമുട്ടും. ഹവല്‍ H9 എസ്‌യുവിയുടെ വലിപ്പം നോക്കിയാല്‍ ഇതിന് 4950 mm നീളവും 1976 mm വീതിയും 1930 mm ഉയരവുമുണ്ട്. ഇത് 224 mm ഗ്രൗണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുന്നു. അകത്ത് 7 പേര്‍ക്ക് വരെ ഇരിക്കാവുന്ന സൗകര്യമുണ്ട്. ബൂട്ട് സ്‌പെയ്‌സ് 1598 ലിറ്ററായി ഉയര്‍ത്താനും ഇതിന് കഴിയും.

215 bhp പവറും 324 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ എസ്‌യുവിയുടെ ഹൃദയം. ഇത് 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 4-വീല്‍ ഡ്രൈവ് (4WD) സിസ്റ്റം ഇതിനെ ഓഫ്-റോഡിംഗിന് അനുയോജ്യമാക്കുന്നു. ആഡംബരവും നൂതനവുമായ ഫീച്ചറുകളാല്‍ സമ്പന്നമായ H9 സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നു.

haval h9

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ലെതര്‍ സീറ്റുകളും, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, പാര്‍ക്കിംഗ് അസിസ്റ്റ്, ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ് എന്നിങ്ങനെ ഫീച്ചര്‍ പട്ടിക നീളുന്നു. ഓട്ടോ, ഇക്കോ, സ്പോര്‍ട്, സാന്‍ഡ്, സ്നോ, മഡ് തുടങ്ങിയ മള്‍ട്ടി-ഡ്രൈവ് മോഡുകള്‍ ഏത് കാലാവസ്ഥയിലും മികച്ച പ്രകടനം ഉറപ്പാക്കുന്നു.

മൊത്തത്തില്‍, സാഹസികതയുടെയും നൂതന സാങ്കേതികവിദ്യയുടെയും സംയോജനമാണ് ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനങ്ങളില്‍ ഒന്നായ അഭിഷേക് ശര്‍മയ്ക്ക് കരിയറില്‍ വലിയ ഉയരങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ഈ സമ്മാനം പ്രചോദിപ്പിക്കും. ഹവല്‍ H9 എസ്‌യുവി അഭിഷേക് ശര്‍മ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ ഇല്ലയോ എന്ന കാര്യം ഇതുവരെ അറിവായിട്ടില്ല. ഏതായാലും ഹവല്‍ H9 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പേ അത് സ്വന്തമാക്കാന്‍ 25-കാരന് സാധിച്ചു.

More from DriveSpark

Article Published On: Monday, September 29, 2025, 15:57 [IST]
English summary
Asia cup 2025 player of the tournament abhishek sharma gets haval h9 suv gift details inside
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X