50 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ വെറും 100 രൂപയ്ക്ക്! ഇതാണ് മോനെ ജാക്ക്‌പോട്ട്!

ഇന്ത്യയില്‍ ഒരു സാധാരണ കാര്‍ വാങ്ങാന്‍ 5 ലക്ഷത്തിനടുത്ത് ചിലവാകും. അതേസമയം പ്രീമിയം സൗകര്യങ്ങളുള്ള ഒരു ആഡംബര കാര്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ കുറേ പൊടിക്കണം. എന്നാല്‍ അസമില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി വെറും 100 രൂപ നല്‍കി 50 ലക്ഷം രൂപ വിലയുള്ള മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര കാര്‍ സ്വന്തമാക്കി. എങ്ങനെയെന്ന് പറഞ്ഞുതരാം.

ദീപാവലി പോലുള്ള ഉത്സവകാലത്ത് ഒരു കാര്‍ സ്വന്തമാക്കാന്‍ ഏവരും ആഗ്രഹിക്കും. എന്നാല്‍ പലപ്പോഴും സാമ്പത്തിക നില അത് അനുവദിച്ചുവന്ന് വരണമെന്നില്ല. എന്നാല്‍ ദൈവത്തിന്റെ സമ്മാനം പോലെ ഉത്സവകാലത്ത് ഒരു കാര്‍ കിട്ടിയാലോ. ആസാമിലെ ബാര്‍ബെഡയിലുള്ള ഒരു സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് വെറും 100 രൂപ ചെലവില്‍ ബെന്‍സ് കാര്‍ സ്വന്തമാക്കാനായത്. ദിഷ ദാസ് എന്നാണ് പെണ്‍കുട്ടിയുടെ പേര്. 100 രൂപക്ക് എങ്ങനെ ബെന്‍സ് കിട്ടുമെന്നോര്‍ത്ത് തലപുണ്ണാക്കണ്ട.

17 years stundent own mercedes

ഈ കാര്‍ അവള്‍ വാങ്ങിയതല്ല മറിച്ച് ഒരു നറുക്കെടുപ്പില്‍ സമ്മാനമായി ലഭിച്ചതാണ്. 2024 ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന ബാര്‍ബെഡ സിറ്റി ബുക്ക് ആന്‍ഡ് സയന്‍സ് മേളയുടെ പ്രചാരണാര്‍ത്ഥമാണ് ലക്കി ഡ്രോ സംഘടിപ്പിച്ചത്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനം വിലകൂടിയ മെര്‍സിഡീസ് ബെന്‍സ് കാറായിരിക്കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചു. മറ്റ് വിദ്യാര്‍ത്ഥികളെ പോലെ ദിഷ ദാസും താന്‍ സ്വരുക്കൂട്ടി വെച്ച തുകയില്‍ ഉപയോഗിച്ച് രണ്ട് കൂപ്പണുകള്‍ വാങ്ങി ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു.

കൂപ്പണ്‍ വാങ്ങിയ എല്ലാവരും കാര്‍ ആര്‍ക്കായിരിക്കുമെന്നറിയാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നു. എന്നാല്‍ ദിശ വാങ്ങിയ കൂപ്പണുകളില്‍ ഒന്ന് അവള്‍ക്ക് ഭാഗ്യം കൊണ്ടുവന്നു. ദിഷ ദാസ് ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. മാതാപിതാക്കളുടെ ഏക മകളും കൂടിയാണ് ദിഷ. മകള്‍ക്ക് ലക്കി ഡ്രോ കൂപ്പണ്‍ വഴി 50 ലക്ഷം വിലയുള്ള ആഡംബര കാര്‍ സ്വന്തമായതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍.

17 years stundent own mercedes

ദിഷ ദാസ് ഭാഗ്യവതിയാണെന്ന് പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും അഭിനന്ദനങ്ങള്‍ കൊണ്ട് അവളെ മൂടുകയാണ്. ദിഷ ദാസും കുടുംബവും ഒറ്റരാത്രികൊണ്ട് സമ്പന്നരായെന്ന് മാത്രമല്ല ഈ വാര്‍ത്ത അവളെ പ്രശസ്തയാക്കുകയും ചെയ്തു. നിരവധി പേരാണ് പെണ്‍കുട്ടിക്ക് ആശംസയുമായി എത്തിയത്. മാത്രമല്ല, പഠനത്തിലും ഉന്നതിയിലെത്തണമെന്നും ആശംസിക്കുന്നു.

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള മെര്‍സിഡീസ് ആണ് A-ക്ലാസ്. ലിമോസിന്‍ 200 പെട്രോള്‍ വേരിയന്റില്‍ മാത്രമാണ് ഇപ്പോള്‍ കാര്‍ വാഗ്ദാനം ചെയ്യുന്നത്. 45.80 ലക്ഷം രൂപയാണ് നിലവില്‍ ഈ ആഡംബര കാറിന്റെ എക്സ്ഷോറൂം വില. ആര്‍ടിഒ ഫീസ്, ഇന്‍ഷുറന്‍സ്, റോഡ് ടാക്‌സ് തുടങ്ങി എല്ലാം കൂടി ചേര്‍ക്കുമ്പോള്‍ വില അരക്കോടിയുടെ അടുത്ത് വരും.

കോസ്‌മോസ് ബ്ലാക്ക്, മൊണ്ടെയ്ന്‍ ഗ്രേ, പോളാര്‍ വൈറ്റ്, ഇറിഡിയം സില്‍വര്‍ എന്നിങ്ങനെ മൊത്തം 4 കളര്‍ ഓപ്ഷനുകളിലാണ് മെര്‍സിഡീസ് ബെന്‍സ് A-ക്ലാസ് ലിമോസിന്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്. ഈ ആഡംബര കാറിന്റെ കോസ്മോസ് ബ്ലാക്ക് നിറത്തിലുള്ള ഒന്നാണ് ദിഷ ദാസിന് ലഭിച്ചത്. 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മെര്‍സിഡീസ് ബെന്‍സ് A-ക്ലാസ് സെഡാന് കരുത്ത് പകരുന്നത്.

ഈ എഞ്ചിന്‍ പരമാവധി 161 bhp പവറും 250 Nm ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 7-സ്പീഡ് DCT ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. വിപണിയില്‍ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെയുമായാണ് മെര്‍സിഡീസ് A-ക്ലാസ് മത്സരിക്കുന്നത്. ഏതായാലും ലക്കി ഡ്രോയില്‍ അരക്കോടി രൂപ വിലമതിക്കുന്ന കാര്‍ സമ്മാനമായി ലഭിച്ചുവെങ്കിലും ദിഷ ദാസിന് വാഹനം ഇപ്പോള്‍ ഓടിക്കാന്‍ സാധിക്കില്ല.

ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള പ്രായം 18 വയസ്സാണ്. ഒരുവര്‍ഷം കഴിഞ്ഞ് ലൈസന്‍സ് എടുത്ത ശേഷം വിദ്യാര്‍ത്ഥിനിക്ക് സ്വന്തം കാറില്‍ കറങ്ങാന്‍ സാധിക്കും. ലക്കി ഡ്രോയില്‍ പെണ്‍കുട്ടിക്ക് ആഡംബര കാര്‍ സമ്മാനമായി ലഭിച്ചതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. കമന്റ്‌ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

Source: Hindi News18

More from DriveSpark

Article Published On: Friday, November 17, 2023, 10:46 [IST]
English summary
Assamese student got mercedes benz car worth rs 50 lakh for just rs 100 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X