അംബാനിപുത്രന്‍ ആകാശിന്റെ ആസ്റ്റണ്‍ മാര്‍ടിന്‍

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8ന് മുംബൈയില്‍ റിലയ്ന്‍ മേധാവി മുകേഷ് അംബാനിയുടെ 27 നില വീടിന്റെ പരിസരത്തു വെച്ച് നടന്ന, രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഒരു ആക്‌സിഡന്‍ഡ് രാജ്യത്തെ മാധ്യമങ്ങള്‍ സംഘടിതമായെന്നോണം മൂടി വെക്കുകയുണ്ടായി. അമിതവേഗതയിലെത്തിയ, MH-01-BK99 എന്ന ലൈസന്‍സ് പ്ലേറ്റുള്ള ഒരു ആസ്റ്റണ്‍ മാര്‍ടിന്‍ റാപിഡ് ആഡംബര സ്‌പോര്‍ട്‌സ് കാര്‍ രണ്ട് കാറുകളില്‍ ചെന്നിടിക്കുകയായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്ത ചുരുക്കം ചില മാധ്യമങ്ങളിലൊന്നായ മുംബൈ മിറര്‍ ആരോപിച്ചത് വാഹനമോടിച്ചയാള്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണെന്നായിരുന്നു. എന്നാല്‍ പിറ്റേദിവസം തന്നെ കാര്യങ്ങള്‍ മാറിമറിയുകയും അപകടത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മറ്റൊരാള്‍ പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു.

എന്തായാലും, റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഈ കാര്‍ ആകാശ് അംബാനി ഉപയോഗിച്ചിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹങ്ങളില്ല. ആകാശിന്റെ പക്കലുണ്ടായിരുന്ന ആസ്റ്റണ്‍ മാര്‍ടിന്‍ റാപിഡ് എന്ന ആഡംബര സ്‌പോര്‍ട്‌സ് കാറിനെ അടുത്തറിയാം താഴെ.

അംബാനിപുത്രന്‍ ആകാശിന്റെ ആസ്റ്റണ്‍ മാര്‍ടിന്‍

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള മോഡല്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപിഡ് എസ് ആണ്. ഈ 2013 മോഡല്‍ തന്നെയാണ് ആകാശിന്റെ പക്കലുള്ളതെന്നാണ് കരുതേണ്ടത്.

അംബാനിപുത്രന്‍ ആകാശിന്റെ ആസ്റ്റണ്‍ മാര്‍ടിന്‍

മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4.40 കോടി രൂപയാണ് ആസ്റ്റണ്‍ മാര്‍ടിന്‍ റാപിഡിന്റെ വില. വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് വാഹനത്തിന്റെ വില ഇത്രയും ഉയരുന്നത്. രൂപയുടെ വിലയിടിവും ഇറക്കുമതിച്ചുങ്കവും ചേര്‍ന്ന് വാഹനവില ഇരട്ടിയിലധികമാക്കുന്നു.

അംബാനിപുത്രന്‍ ആകാശിന്റെ ആസ്റ്റണ്‍ മാര്‍ടിന്‍

6.0 ലിറ്റര്‍ ശേഷിയുള്ള വി12 എന്‍ജിനാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപിഡ് എസ്സില്‍ ഘടിപ്പിച്ചിരിക്കുന്നത്.

അംബാനിപുത്രന്‍ ആകാശിന്റെ ആസ്റ്റണ്‍ മാര്‍ടിന്‍

558 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ആകാശ് ഓടിച്ചിരുന്ന ആസ്റ്റണ്‍ മാര്‍ടിന്‍ റാപിഡ് എസ്സിന്റെ എന്‍ജിന്‍. പരമാവധി 620 എന്‍എം ചക്രവീര്യമുല്‍പാദിപ്പിക്കാനും ഈ എന്‍ജിന് സാധിക്കും.

അംബാനിപുത്രന്‍ ആകാശിന്റെ ആസ്റ്റണ്‍ മാര്‍ടിന്‍

എന്‍ജിന്റെ കരുത്ത് ചക്രങ്ങളിലെത്തിക്കാന്‍ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സേവനമനുഷ്ഠിക്കുന്നു.

അംബാനിപുത്രന്‍ ആകാശിന്റെ ആസ്റ്റണ്‍ മാര്‍ടിന്‍

ആകാശിന്റെ കാര്‍ ലിറ്ററിന് 11.9 കിലോമീറ്റര്‍ മൈലേജ് പകര്‍ന്നിരുന്നു.

More from DriveSpark

Article Published On: Saturday, March 15, 2014, 13:02 [IST]
English summary
Akash Ambani, who met with an accident near his 27 storied house and his Aston Martin Rapide S turned unusable.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X