1 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങി ജ്യോതിഷി! സമയം നോക്കുന്നവര്‍ക്കാണിപ്പോള്‍ 'ശുക്രന്‍'

നമ്മുടെ നാട്ടില്‍ ജ്യോതിഷത്തില്‍ വിശ്വാസമുള്ള ഒത്തിരിയാളുകളുണ്ട്. അതുകൊണ്ട് ടെലിവിഷനിലും മറ്റും മുഖംകാണിക്കുന്ന ജ്യോതിഷികള്‍ (Astrologist) ജനങ്ങള്‍ക്കിടയില്‍ വളരെ പ്രശസ്തരുമാണ്. സെലിബ്രിറ്റികളും ബിസിനസുകാരും എല്ലാമായി നല്ല ബന്ധമുള്ള ചില ജ്യോതിഷികള്‍ക്ക് സെലിബ്രിറ്റി സ്റ്റാറ്റസും കൈവരുന്നു. അത്തരത്തില്‍ ഒരാളാണ് നമ്മുടെ തൊട്ട് അയല്‍ സംസ്ഥാനമായ കർണാടകയിൽ നിന്നുള്ള ആര്യവര്‍ധന്‍ ഗുരുജി (Aryavardhan Guruji). അടുത്തിടെ ഇദ്ദേഹം കോടികള്‍ വിലമതിക്കുന്ന ഒരു കാര്‍ സ്വന്തമാക്കി. ആര്യവര്‍ധന്‍ ഗുരുജി ആരാണെന്നും വാങ്ങിയ ആഡംബര കാര്‍ (Luxury cars) മോഡല്‍ ഏതാണെന്നുമാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്.

ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്വറി കാര്‍ ബ്രാന്‍ഡാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ജെഎല്‍ആര്‍ പുറത്തിറക്കുന്ന ലക്ഷ്വറി എസ്‌യുവിയാണ് റേഞ്ച് റോവര്‍. സിനിമാക്കാര്‍ക്കും ബിസിനസുകാര്‍ക്കും പ്രിയപ്പെട്ട ഈ കാര്‍ ഇന്ത്യന്‍ വിപണിയിലും ജനപ്രിയമാണ്. ഈ ഒരു കാര്‍ മോഡലിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് ഇത് ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുകയാണ് ജെഎല്‍ആര്‍. കംപ്ലീറ്റ്‌ലി നോക്ക് ഡൗണ്‍ (സികെഡി) കിറ്റുകളായി ഇറക്കുമതി ചെയ്യുന്ന കാര്‍ ജെഎല്‍ആറിന്റെ ഇന്ത്യന്‍ പ്ലാന്റില്‍ നിന്ന് അസംബ്ലിള്‍ ചെയ്യും.

aryavardhan guruji range rover

ഇന്ത്യയില്‍ നിര്‍മിക്കുന്നതിലൂടെ കാറിന്റെ വില അരക്കോടിയോളം കുറയുമെന്നാണ് പറയപ്പെടുന്നത്. ഈ വാര്‍ത്തയറിഞ്ഞ് പെട്ടിയില്‍ പണമുള്ള ആളുകള്‍ എല്ലാം ആവേശത്തിലാണ്. ഇതിനിടെയാണ് കര്‍ണാടകയിലെ പ്രശസ്തനായ ജ്യോതിഷിയും ന്യൂമറോളജിസ്റ്റുമായ ആര്യവര്‍ധന്‍ ഗുരുജി പുത്തന്‍ റേഞ്ച് റോവര്‍ വാങ്ങിയത്. റേഞ്ച് റോവര്‍ വെലാര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ ഇവോക്ക് എന്നിങ്ങനെ 4 തരം റേഞ്ച് റോവര്‍ കാറുകളാണ് ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

ജ്യോതിഷിയായ ആര്യവര്‍ധന്‍ ഗുരുജി ഒരു റേഞ്ച് റോവര്‍ ഇവോക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 67.90 ലക്ഷം രൂപയാണ് ഇതിന്റെ ഇന്ത്യയിലെ എക്സ്‌ഷോറൂം വില. ലക്ഷ്വറി എസ്‌യുവി നിരത്തിലെത്തിക്കുമ്പോള്‍ ഏകദേശം ഒരു കോടി രൂപയിലധികം മുടക്കേണ്ടതായി വരും. എന്നാലും ആരാണപ്പാ ഇത്രയും സമ്പന്നനായ ജ്യോതിഷി എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ജ്യോതിഷിയായ ആര്യവര്‍ധന്‍ ഗുരുജിയെക്കുറിച്ച് കൂടുതല്‍ പറയുമ്പോള്‍ കര്‍ണാടകയിലെ ഹസാനിലാണ് ഇദ്ദേഹം ജനിച്ചത്.

aryavardhan guruji range rover

ഇപ്പോള്‍ കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂരിലാണ് 46-കാരന്‍ താമസിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖരായ നിരവധി രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും ആര്യവര്‍ധന്റെ പരിചയക്കാരാണ്. ഇദ്ദേഹവുമായി കൂടിയാലോചിച്ച ശേഷം മാത്രം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന നിരവധി സമ്പന്നരായ ആളുകളും സംസ്ഥാനത്തിനകത്തും പുറത്തുമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. സെലിബ്രിറ്റികളും സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായുള്ള സൗഹൃദം വഴി മിനി സ്‌ക്രീനിലേക്ക് പ്രവേശിക്കാന്‍ ആര്യവര്‍ധന്‍ ഗുരുജിക്ക് അധികം പ്രായസമുണ്ടായില്ല.

2022-ല്‍ കന്നഡ ബിഗ് ബോസ് 9-ാം സീസണില്‍ മത്സരാര്‍ത്ഥിയായി പങ്കെടുക്കുക കൂടി ചെയ്തതോടെ ഇദ്ദേഹം കൂടുതല്‍ പ്രശസ്തിയാര്‍ജ്ജിച്ചു. സെലിബ്രിറ്റിറ്റി സ്റ്റാറ്റസ് ഉയര്‍ന്നതോടെ ഇപ്പോള്‍ പുത്തന്‍ കാര്‍ കൂടി വീട്ടിലെത്തിച്ചിരിക്കുകയാണ് അദ്ദേഹം. വൈറ്റ് കളറിലുള്ള റേഞ്ച് റോവര്‍ ഇവോക്കാണ് അദ്ദേഹം വാങ്ങിയത്. കാര്‍ സ്വന്തമാക്കിയ ശേഷം അദ്ദേഹം പ്രത്യേക പൂജ നടത്തി. ന്യൂമറോജിസ്റ്റായ ഇദ്ദേഹം കാറിന് ഏത് നമ്പറാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. ഏതായാലും അതറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

aryavardhan guruji range rover

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് റേഞ്ച് റോവര്‍ ഇവോക്ക് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഏത് എഞ്ചിന്‍ ഓപ്ഷനിലാണ് ജ്യോതിഷിയ ഇവോക്ക് വാങ്ങിയതെന്ന് അറിയില്ല. റേഞ്ച് റോവര്‍ ശ്രേണിയിലെ എന്‍ട്രി ലെവല്‍ മോഡലായാണ് ഇവോക്കിന്റെ അപ്‌ഡേറ്റഡ് പതിപ്പ് ഈ വര്‍ഷാരംഭത്തിലാണ് കമ്പനി പുറത്തിറക്കിയത്. എസ്യുവി സിഗ്‌നേച്ചര്‍ ഡിസൈന്‍ ഫിലോസഫി നിലനിര്‍ത്തി തന്നെയാണ് 2024 മോഡല്‍ ഇയര്‍ പരിഷ്‌ക്കാരങ്ങള്‍ നേടിയിരിക്കുന്നത്.

റേഞ്ച് റോവര്‍ ഇവോക്കിന് കൊറിന്ത്യന്‍ ബ്രോണ്‍സ്, ട്രിബെക്ക ബ്ലൂ എന്നിങ്ങനെ രണ്ട് പുതിയ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളും ലാന്‍ഡ് റോവര്‍ സമ്മാനിച്ചിട്ടുണ്ട്. പുതിയ സെന്റര്‍ കണ്‍സോള്‍ ഡിസൈന്‍, ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് സീറ്റുകള്‍, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ക്യാബിന്‍ ലൈറ്റിംഗ് എന്നിവയും വണ്ടിയുടെ അകത്തളത്തിലെ സവിശേഷതയാണ്.

പുതിയ റേഞ്ച് റോവര്‍ ഇവോക്ക് കൂടുതല്‍ ഉപയോഗയോഗ്യമായ ഇന്റീരിയര്‍ സ്‌പേസോടെയാണ് വരുന്നതെന്ന് ലാന്‍ഡ് റോവര്‍ അവകാശപ്പെടുന്നു. ലക്ഷ്വറി ഇന്റീരിയറുകള്‍, ശാന്തമായ ക്യാബിന്‍ അന്തരീക്ഷം, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ എന്നിവയുമായി എത്തുന്ന പുതിയ റേഞ്ച് റോവര്‍ ഇവോക്കില്‍ ആര്യവര്‍ധന്‍ ഗുരുജിയുടെ ഇനിയുള്ള യാത്രകള്‍ വേറെ റേഞ്ചാകും.

More from DriveSpark

Article Published On: Wednesday, May 29, 2024, 12:06 [IST]
English summary
Astrologer and numerologist aryavardhan guruji bring home new range rover suv details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X