5 പടം ചെയ്തിട്ട് ഒറ്റ ഫ്ലോപ്പില്ല! റോള്‍സ് റോയ്‌സ് ഇവി സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ സംവിധായകനെ മനസ്സിലായോ?

ആഡംബരത്തിന്റെ അവസാനവാക്കായി വിശേഷിപ്പിക്കപ്പെടുന്ന വാഹന ബ്രാന്‍ഡ് ആണ് റോള്‍സ് റോള്‍സ്. കാലത്തിനൊത്ത് കോലം മാറുന്ന പോലെ ബ്രിട്ടീഷ് ബ്രാന്‍ഡും ഒരു ഇലക്ട്രിക് കാര്‍ പുറത്തിറക്കിയിട്ടുണ്ട്. റോള്‍സ് റോള്‍സ് സ്‌പെക്ടര്‍ നിലവില്‍ ബ്രാന്‍ഡിന്റെ ലൈനപ്പിലുള്ള ഏക വൈദ്യുത വാഹനം കൂടിയാണ്. രാജ്യത്തെ സമ്പന്നരും സെലിബ്രിറ്റികളും ഇവികളോട് പ്രാമുഖ്യം കാണിച്ച് തുടങ്ങിയതോടെ പച്ച നമ്പര്‍പ്ലേറ്റുള്ള റോള്‍സ് റോയ്‌സും ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായിട്ടുണ്ട്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്ന് പാന്‍ ഇന്ത്യ ലെവലില്‍ വളര്‍ന്ന ഒരു സംവിധായകന്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് എസ്എസ് രാജമൗലിയോ പ്രശാന്ത് നീലോ അല്ല കേട്ടോ.

തമിഴില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ശേഷം ബോളിവുഡിലെത്തി സാക്ഷാല്‍ ഷാരൂഖ് ഖാന് 'ജവാന്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ സമ്മാനിച്ച അറ്റ്‌ലിയെ (Atlee Kumar) കുറിച്ചാണ് പറഞ്ഞുവരുന്നത്. സംവിധായകന്‍ ഷങ്കറിന്റെ സഹായിയായി കരിയര്‍ ആരംഭിച്ച അറ്റ്‌ലി 'രാജാ റാണി' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ശേഷമാണ് ബോളിവുഡില്‍ വെന്നിക്കെടി പാറിച്ചത്.

atlee buys rolls-royce spectre ev

2023-ല്‍ പുറത്തിറങ്ങിയ ജവാന്‍ ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 1100+ കോടി രൂപയാണ് വാരിയത്. സണ്‍ഗ്രൂപ്പുമായി ചേര്‍ന്ന് അല്ലു അര്‍ജുനിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രമൊരുക്കാനുള്ള തയാറെടുപ്പിലാണ് അറ്റ്‌ലി ഇപ്പോള്‍ 100% സക്‌സസ് റേറ്റുള്ള ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് അറ്റ്‌ലി. ഇതുവരെ അറ്റ്‌ലി 5 സിനിമകള്‍ സംവിധാനം ചെയ്തിട്ട് ഒന്ന് പോലും ഫേ്ാപ്പായിട്ടില്ല. ബോളിവുഡിലും ഹിറ്റടിച്ചതോടെ വരുമാനം വര്‍ധിച്ച അറ്റ്‌ലി വാഹനവും അല്‍പ്പം ലക്ഷ്വറിയാക്കി അപ്‌ഗ്രേഡ് ചെയ്തിരിക്കുകയാണ്.

റോള്‍സ് റോയ്‌സ് സ്പെക്ടര്‍ ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഈ കാറിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലാണ് അറ്റ്‌ലി വാങ്ങിയത്. ഇന്ത്യയില്‍ ഇതിന് 7.50 കോടി രൂപ വിലയുണ്ട്. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് ന്യൂഡല്‍ഹിയില്‍ ഈ കാറിന്റെ ഓണ്‍റോഡ വില ഏകദേശം 7.85 കോടി രൂപയാണ്. ഏകദേശം 9.50 കോടി രൂപ എക്‌സ്‌ഷോറൂം വില വരുന്ന ബ്ലാക്ക് ബാഡ്ജ് വെര്‍ഷനാണ് രണ്ടാമത്തേത്. ഇതിന്റെ ഓണ്‍റോഡ് വില ഏകദേശം 9.96 കോടി രൂപയാണ്.

rolls-royce spectre ev

റോള്‍സ് റോയ്സിന്റെ സ്പെക്ടര്‍ ഇവിയില്‍ തന്റെ ഭാര്യ പ്രിയ, മകന്‍ മീര്‍ എന്നിവരോടൊപ്പം വിമാനത്താവളത്തിലെത്തിയ അറ്റ്‌ലിയുടെ വീഡിയോ അടുത്തിടെ 'Bollywakao' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയില്‍ അറ്റ്‌ലി തന്നെയാണ് വാഹനം ഓടിക്കുന്നത്. ഡയമണ്ട് ബ്ലാക്ക് നിറത്തിലുള്ള സ്പെക്ടര്‍ ഇവിയാണ് സംവിധായകന്‍ സ്വന്തമാക്കിയത്. ഇവിയുടെ ഇന്റീരയര്‍ കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. ബോള്‍ഡ് ടാന്‍ജെറിന്‍ ലെതറും കറുപ്പ് ഫിനിഷുകളുമുള്ള ഉള്‍ഭാഗം വാഹനത്തിന്റെ ആഡംബര ഫീല്‍ ഉയര്‍ത്തുന്നുണ്ട്.

റോള്‍സ് റോയ്‌സ് ഫാന്റം കൂപ്പെ, വ്രെയ്ത്ത് എന്നിവയുടെ ആത്മീയ പിന്‍ഗാമിയായാണ് സ്‌പെക്ടര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഈ കാറിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് ഇതിന്റെ 'സൂയിസൈഡ് ഡോറുകള്‍' ആണ്. സ്ലീക്ക് ഗ്രില്ലും റാള്‍സ് റോയ്സിന്റെ പ്രശസ്തമായ 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി'യും മുന്‍വശത്ത് ആനക്ക് നെറ്റിപ്പട്ടം കണക്കെ കാണപ്പെടുന്നു. ഐസിഇ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി 23 ഇഞ്ച് അലോയ് വീലുകളുമായി വരുന്ന ആദ്യ റോള്‍സ് റോയ്‌സ് മോഡല്‍ കൂടിയാണിത്.

rolls-royce spectre ev cabin side

പിന്‍ഭാഗത്ത് ചരിഞ്ഞ റൂഫ് ലൈനും മിനിമലിസ്റ്റിക് എല്‍ഇഡി ടെയില്‍ ലൈറ്റുകളും ലഭിക്കുന്നു. സ്റ്റാര്‍ലൈറ്റ് റൂഫ്, പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഡാഷ്‌ബോര്‍ഡിലെ വുഡ്, ഗ്ലാസ് പാനല്‍ ഇന്‍സെര്‍ട്ടുകള്‍, ഇലക്ട്രിക് സീറ്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ആഡംബര ഫീച്ചറുകള്‍ സ്‌പെക്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് റോള്‍സ് റോയ്‌സുകളെ പോലെ നിശബ്ദവും പ്രീമിയവുമായ ക്യാബിനാണ് സ്‌പെക്ടറിന് ലഭിക്കുന്നത്.

ഡ്യുവല്‍ മോട്ടോര്‍ സെറ്റപ്പാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. മുന്നിലെയും പിന്നിലെയും ആക്സിലുകളില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറുകള്‍ 575 bhp പവറും 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആക്ടീവ് സസ്‌പെന്‍ഷന്‍ സിസ്റ്റവും ഫോര്‍-വീല്‍ സ്റ്റിയറിംഗും ഇതിന് ലഭിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 4.5 സെക്കന്‍ഡിനുള്ളില്‍ 0-100kmph വേഗത കൈവരിക്കാന്‍ സ്‌പെക്ടറിന് സാധിക്കുമെന്ന് റോള്‍സ് റോയ്‌സ് അവകാശപ്പെടുന്നു.

103 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് ഇവി പവര്‍ എടുക്കുന്നത്. ഇത് ഒറ്റ ചാര്‍ജില്‍ 530 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സഹായിക്കുന്നു. 95 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 34 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. വെറും ഒമ്പത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Tuesday, November 4, 2025, 11:27 [IST]
English summary
Atlee kumar becomes first indian film director to own rolls royce spectre ev worth rs 7 50 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X