കാലിത്തീറ്റ കൊണ്ടുപോകാൻ വരെ ഔഡിയുടെ ആഡംബര സെഡാൻ; ഇതൊക്കെ നോർത്ത് ഇന്ത്യയിലെ നടക്കു
നോർത്ത് ഇന്ത്യയിൽ നിന്ന് പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഒരു ആഡംബര സെഡാനിൽ കാലിത്തീറ്റ കയറ്റി കൊണ്ട് പോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. assmohamd86 എന്നയാളാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് പോലെ ഔഡി A4-ൽ ഗ്രാമ പാതയിലൂടെ റൂഫിൽ നിറയെ കാലിത്തീറ്റ കയറ്റികൊണ്ട് പോകുന്നത് കാണാം. തീറ്റ റോഡിലേക്ക് വീഴാതിരിക്കാൻ ഒരു കയർ കൊണ്ട് കെട്ടിവെച്ചിരിക്കുകയാണ്. വീഡിയോയിൽ കാണുന്ന ഔഡി എ4 സെഡാൻ ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ഡീസൽ വേരിയന്റുമാണ്.
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് വേണ്ടിയും ഇത്തരം ഉപയോഗത്തിനുമാണ് ആഡംബര സെഡാൻ ചെറിയ വിലയക്ക് സ്വന്തമാക്കിയിരിക്കുന്നത്. കാരണം ദില്ലിയിൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് ദില്ലിയിൽ വലിയ വില കുറവാണ്. കാരണം പത്ത് വർഷത്തിന് മുകളിലുള്ള ഡിസൽ വാഹനങ്ങൾ സർക്കാർ ഒഴിവാക്കുകയാണ്.

ഔഡി A4-ൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ 41 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഒരു വെർച്വൽ കോക്ക്പിറ്റ്, 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഔഡി സൗണ്ട് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, ഇലക്ട്രിക് സൺറൂഫ്, വിവിധ ഡ്രൈവിംഗ് മോഡുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ. മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ ലക്ഷ്വറി ഫീച്ചറുകൾ ലഭിക്കുന്നു.
2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഔഡി A4 സെഡാന് കരുത്തേകുന്നത്. ഡീസൽ എഞ്ചിന്റെ ഓപ്ഷൻ ബിഎസ്-VI കാലഘട്ടത്തോട് അനുബന്ധിച്ച് കമ്പനി നിർത്തലാക്കിയിരുന്നു. ഈ പെട്രോൾ എഞ്ചിൻ 190 bhp പവറിൽ ഏകദേശം 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമായ A4 സെഡാന് 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. അതേസമയം പരമാവധി വേഗത 241 കി.മീ. ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. നോർത്ത് ഇന്ത്യയിൽ ഇത്തരത്തിലുള്ള വീഡിയോ സർവ സാധാരണമാണ്. ആഡംബര വാഹനങ്ങൾ ഇത്തരത്തിൽ വില കുറച്ച് ലഭിക്കുമ്പോൾ വൈറലാകാൻ പല അഭ്യാസങ്ങളും കാണിക്കും
ഔഡിയുടെ ലൈനപ്പിലേക്ക് നോക്കിയാൽ ഇതിൽ A4, A6 പോലുള്ള എ-സീരീസ് സെഡാനുകളും അടുത്തിടെ പുറത്തിറക്കിയ Q7 ഫേസ്‌ലിഫ്റ്റ്, Q8 മോഡലുകൾ പോലുള്ള നിരവധി എസ്‌യുവികളും ഉൾപ്പെടുന്നുണ്ട് എന്നതാണ പ്രത്യേകത. ക്യൂ 3, സ്‌പോർട്ട്ബാക്ക് ഡെറിവേറ്റീവ് തുടങ്ങിയ കോംപാക്റ്റ് ഓഫറുകളും ഇ-ട്രോൺ ബാഡ്ജിന് കീഴിലുള്ള നിരവധി ഇലക്ട്രിക് മോഡലുകളും ഉയർന്ന പ്രകടനമുള്ള ആർഎസ് വാഹനങ്ങളുടെ നീണ്ട നിരയു ഔഡിയുടെ ലൈനപ്പിൽ സ്ഥാനം പിടിക്കുന്നുണ്ട്.

2025 മോഡൽ Q7 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ലക്ഷ്വറി എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് 2024 നവംബറിൽ ആരംഭിച്ചിരുന്നു. 2025 മോഡൽ ഔഡി Q7 കമ്പനിയുടെ ഔറംഗബാദ് പ്ലാൻ്റിൽ പ്രാദേശികമായാണ് നിർമിക്കുന്നത്. പുത്തൻ എസ്‌യുവിയിലെ മാറ്റങ്ങളിലേക്ക് വന്നാൽ റീഡിസൈൻ ചെയ്‌ത മുൻവശമായിരിക്കും ഏറ്റവും ശ്രദ്ധേയം. നിലവിലെ മോഡലിലെ തിരശ്ചീന സ്ലാറ്റുകൾക്ക് പകരമായി ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








