Audi-യുടെ ഫോര്‍മുല 1 അരങ്ങേറ്റം 2026-ല്‍; പങ്കാളിയായി Sauber

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയും ഫോര്‍മുല വണ്‍ കാറോട്ട ട്രാക്കിലേക്ക്. സൗബയുമായി പങ്കാളിത്തം പ്രഖ്യാപിച്ച ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് 2026 സീസണില്‍ ഒരു എഞ്ചിന്‍ നിര്‍മ്മാതാവായി എഫ് വണ്‍ അരങ്ങേറ്റം കുറിക്കും.

Audi-യുടെ ഫോര്‍മുല 1 അരങ്ങേറ്റം 2026-ല്‍; പങ്കാളിയായി Sauber

സ്വിസ് ടീമായ സൗബ ഔഡിയുടെ ഫാക്ടറി റേസിംഗ് ടീമായി മത്സരിക്കും. 2026 സീസണില്‍ എഞ്ചിന്‍ വിതരണക്കാരായി എഫ്1-ലേക്കുള്ള പ്രവേശനം ഈ വര്‍ഷം ഓഗസ്റ്റില്‍ ഔഡി പ്രഖ്യാപിച്ചിരുന്നു. സൗബ ഗ്രൂപ്പില്‍ ഓഹരികള്‍ സ്വന്തമാക്കാനും ഔഡി ഇപ്പോള്‍ പദ്ധതിയിടുന്നുണ്ട്.

Audi-യുടെ ഫോര്‍മുല 1 അരങ്ങേറ്റം 2026-ല്‍; പങ്കാളിയായി Sauber

ജര്‍മ്മനിയിലെ ന്യൂബര്‍ഗ് ആന്‍ ഡെര്‍ ഡോനൗവിലുള്ള മോട്ടോര്‍സ്പോര്‍ട്ട് കോമ്പറ്റന്‍സ് സെന്ററില്‍ പുതിയ ഫാക്ടറി റേസിംഗ് ടീമിനായി ഔഡി എഞ്ചിനുകള്‍ നിര്‍മ്മിക്കും. സ്വിറ്റ്സര്‍ലന്‍ഡിലെ ഹിന്‍വിലിലുള്ള ബേസില്‍ സൗബ റേസ് കാര്‍ നിര്‍മ്മിക്കുകയും ചെയ്യും. റേസ് ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉത്തരവാദിത്തം സൗബക്കായിരിക്കും.

Audi-യുടെ ഫോര്‍മുല 1 അരങ്ങേറ്റം 2026-ല്‍; പങ്കാളിയായി Sauber

റേസിംഗ് സീരീസ് 2026-ല്‍ പ്രാബല്യത്തില്‍ വരുന്ന അതിന്റെ പുതിയ എഞ്ചിന്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് എഫ്1-ലേക്ക് പ്രവേശിക്കാനുള്ള ഔഡിയുടെ തീരുമാനം സ്ഥിരീകരിച്ചത്. ജര്‍മ്മന്‍ കമ്പനിയുടെ എഞ്ചിന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. ഇതിനകം തന്നെ 120 പേര്‍ ഈ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Audi-യുടെ ഫോര്‍മുല 1 അരങ്ങേറ്റം 2026-ല്‍; പങ്കാളിയായി Sauber

ഉദ്യോഗസ്ഥര്‍, കെട്ടിടങ്ങള്‍, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ന്യൂബര്‍ഗ് ഫാക്ടറിയുടെ വിപുലീകരണം 2023-ല്‍ നടക്കുമെന്ന് ഔഡി പ്രതീക്ഷിക്കുന്നു. 2026-ലെ നിയന്ത്രണങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഔഡിയുടെ എഫ്1 എഞ്ചിന്റെ ആദ്യ പരീക്ഷണങ്ങള്‍ 2025-ല്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Audi-യുടെ ഫോര്‍മുല 1 അരങ്ങേറ്റം 2026-ല്‍; പങ്കാളിയായി Sauber

എഫ്1 കാറുകളിലെ എഞ്ചിന്‍ 1.6 ലിറ്റര്‍ V6 ഹൈബ്രിഡ് യൂണിറ്റായി തുടരുമ്പോള്‍, എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ സങ്കീര്‍ണ്ണമായ MGU-H സിസ്റ്റം ഉപേക്ഷിക്കും. 2026 മുതല്‍ ഹൈബ്രിഡ് എഞ്ചിനുകള്‍ ഇലക്ട്രിക് മോട്ടോറില്‍ നിന്ന് നിലവിലുള്ള സജ്ജീകരണത്തേക്കാള്‍ കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കും. ഏകദേശം 536 bhp (400kW) ടര്‍ബോ V6 എഞ്ചിന്‍ പോലെ തന്നെ ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉത്പാദിപ്പിക്കുമെന്ന് ഔഡി അവകാശപ്പെടുന്നു.

Audi-യുടെ ഫോര്‍മുല 1 അരങ്ങേറ്റം 2026-ല്‍; പങ്കാളിയായി Sauber

2026 V6 എഞ്ചിനുകള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ന്യൂട്രല്‍ ആയ സുസ്ഥിര സിന്തറ്റിക് ഇന്ധനത്തിലും പ്രവര്‍ത്തിക്കും. 2030-ഓടെ ഫോര്‍മുല വണ്‍ കാര്‍ബണ്‍ ന്യൂട്രലാക്കണമെന്നത് റേസിംഗ് സീരീസിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

Audi-യുടെ ഫോര്‍മുല 1 അരങ്ങേറ്റം 2026-ല്‍; പങ്കാളിയായി Sauber

'ഞങ്ങളുടെ അഭിലാഷമായ ഫോര്‍മുല 1 പ്രോജക്റ്റിനായി ഇത്രയും പരിചയസമ്പന്നത്തും കഴിവുമുള്ള പങ്കാളിയെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അത്യാധുനിക സൗകര്യങ്ങളും മുന്‍കാല സഹകരണങ്ങളില്‍ നിന്നുള്ള പരിചയസമ്പന്നരായ ടീമും ഒരുമിച്ച് ഞങ്ങള്‍ ശക്തമായ ഒരു ടീമിനെ രൂപീകരിക്കുമെന്ന് ബോധ്യമുണ്ട്' സൗബയുമായുള്ള പങ്കാളിത്തത്തെ കുറിച്ച് ഔഡി ടെക്‌നിക്കല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് അംഗം ഒലിവര്‍ ഹോഫ്മാന്‍ പറഞ്ഞു.

Audi-യുടെ ഫോര്‍മുല 1 അരങ്ങേറ്റം 2026-ല്‍; പങ്കാളിയായി Sauber

'സൗബ ഗ്രൂപ്പിന്റെ ഏറ്റവും മികച്ച പങ്കാളിയാണ് ഔഡി. രണ്ട് കമ്പനികളും ഒരേ മൂല്യങ്ങളും കാഴ്ചപ്പാടുകളും പങ്കിടുന്നുവെന്നത് വ്യക്തമാണ്. ഞങ്ങളുടെ പൊതുവായ നേട്ടത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ശക്തവും വിജയകരവുമായ പങ്കാളിത്തത്തോടെയുള്ള ലക്ഷ്യങ്ങള്‍' സൗബ ഹോള്‍ഡിംഗ് ചെയര്‍മാനായ ഫിന്‍ റൗസിഗ് പറഞ്ഞു.

Audi-യുടെ ഫോര്‍മുല 1 അരങ്ങേറ്റം 2026-ല്‍; പങ്കാളിയായി Sauber

ആല്‍ഫ റോമിയോയുമായുള്ള സൗബയുടെ നിലവിലെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ 2023 അവസാനത്തോടെ അവസാനിക്കും. 2026-ല്‍ ഓഡി വര്‍ക്ക് ടീമായി മാറുന്നതിന് മുമ്പ് 2024-ലും 2025-ലും സൗബ ഫെരാരി പവര്‍പ്ലാന്റുകള്‍ ഉപയോഗിക്കേണ്ടി വരും. ഓഡിയുടെ സഹ സ്ഥാപനമായ ഫോക്‌സ്‌വാഗണിന്റെ പോര്‍ഷെ ഇപ്പോഴും സ്വന്തം ഫോര്‍മുല 1 സംരംഭത്തിനായി ഒരു പങ്കാളിയെ തേടുകയാണ്.

Article Published On: Wednesday, October 26, 2022, 19:12 [IST]
English summary
Audi announced partnership with sauber f1 debut in 2026 season as engine manufacturer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X