ഓഡി ഏറ്റവും മികച്ച തൊഴില്‍ദാതാവ്!

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ മേഖലയില്‍ തൊഴില്‍സമരങ്ങള്‍ പെരുകുകയാണ്. മതിയായ വേതനമില്ലാത്തതിന്റെ പേരില്‍ മാരുതി സുസൂക്കിയില്‍ നടന്നുവന്നിരുന്ന സമരങ്ങള്‍ക്ക് താല്‍ക്കാലികവിരാമം വന്നിട്ടുണ്ട്. സ്വദേശിയും വിദേശിയുമായ നിരവധി കമ്പനികളില്‍ തൊഴില്‍പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ വരുന്ന തികച്ചും വ്യത്യസ്തമായ ഒരു വാര്‍ത്ത ഓഡിയെക്കുറിച്ചുള്ളതാണ്. 2014ലെ ഏറ്റവും മികച്ച തൊഴില്‍ദാതാവ് എന്ന ബഹുമതി ഫോക്കസ് നടത്തിയ ഒരു സര്‍വേ ഓഡിക്ക് പതിച്ചുനല്‍കിയിരിക്കുന്നു. രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് എയര്‍ബസ്സാണ്.

ജര്‍മനിയിലെ വന്‍ കമ്പനികള്‍ക്കിടയിലും ജര്‍മന്‍ ഓട്ടോമോട്ടീവ് വ്യവസായമേഖലയിലും ഏറ്റവും മികച്ച തൊഴില്‍ദാതാവ് ഓഡിയാണെന്നാണ് പഠനം പറയുന്നത്. ഓട്ടോമൊബൈൽ മേഖലയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്ത് ബിഎംഡബ്ല്യു ഇടംപിടിച്ചിരിക്കുന്നു. ഓഡിയുടെ ഈ നേട്ടം മികച്ച ശമ്പളം നല്‍കിയതുകൊണ്ടുമാത്രം സംഭവിച്ചതല്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

വിദഗ്ധരായ തൊഴിലാളികളുടെ ഒരു സമ്മേളനസ്ഥലമായ ഓഡി സ്ഥാപനങ്ങളില്‍ തൊഴില്‍ സാഹചര്യങ്ങളും മറ്റും ഏറ്റവും മികവുറ്റതാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നു. വളരെ വഴക്കമുള്ള ക്രമീകരണങ്ങളാണ് തൊഴിലിടത്തില്‍ ഓഡി ഒരുക്കിയിരിക്കുന്നതെന്നാണ് പഠനം പറയുന്നത്. ഇത് ജര്‍മനിയിലെ കാര്യം. ഇന്ത്യയില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളും പഠനങ്ങളുമൊന്നും ഇതുവരെ കണ്ടിട്ടില്ല. എന്തായാലും ഓഡി പുറത്തിറക്കിയ ഒരു പ്രമോഷണല്‍ വീഡിയോ ഒന്നു കണ്ടുകളയാം.
<center><iframe width="100%" height="450" src="//www.youtube.com/embed/lkNrQdfJiLY" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Wednesday, January 29, 2014, 18:17 [IST]
English summary
Audi took double victory in the FOCUS study, ranking first in the overall ranking and amongst the large companies of the German automotive industry.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X