ബാബു ആന്റണിയുടെ നിരത്തിലെ പഞ്ചുകള്‍

By Santheep

ഉപ്പുകണ്ടം ബ്രദേഴ്‌സും ചന്തയുമെല്ലാം തിയറ്ററില്‍ കണ്ട് കോള്‍മയിരു കൊണ്ട ഒരു കാലം 80കളില്‍ ജനിച്ചുവീണ എല്ലാവര്‍ക്കുമുണ്ടായിരിക്കും. ബാബു ആന്റണിയുടെ പഞ്ചുകളൊന്നും ഡയലോഗുകള്‍ കൊണ്ടായിരുന്നില്ല. പറയാനുള്ളതെല്ലാം അദ്ദേഹം ചുരുട്ടിയ മുഷ്ടികള്‍ കൊണ്ട് പറഞ്ഞു. പിന്നെ കുറെക്കാലത്തേക്ക് മലയാളസിനിമയില്‍ ബാബു ആന്റണി ഒന്നും പറഞ്ഞില്ല. നീണ്ട നിശ്ശബ്ദതയുടെ ഇടവേള പിന്നിട്ട്, കാലത്തിന്റെ പഞ്ചുകള്‍ അധികമൊന്നുമേല്‍ക്കാത്ത മുഖവും ശരീരവുമായി ബാബു ആന്റണി തിരിച്ചുവന്നിരിക്കുകയാണ്.

മലയാളസിനിമയില്‍ ആറടിയുടെ അന്തസ്സുമായി നിവര്‍ന്നു നില്‍ക്കുന്ന ബാബു ആന്റണിയുടെ കാറുകളെപ്പറ്റി ഇപ്പോഴല്ലാതെ മറ്റെപ്പോഴാണ് നമ്മള്‍ സംസാരിക്കേണ്ടത്? കൂടെ വന്നാല്‍, ബാബുവിന്റെ ഓഡി കാറുകളോടുള്ള ഇഷ്ടത്തെ നേരിട്ടറിയാം.

കരാട്ടെ ആന്റണിയുടെ കാറുകള്‍

മൂന്ന് ഓഡി കാറുകള്‍ ബാബു ആന്റണിയുടെ പക്കലുണ്ടെന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. ഇവയില്‍ ഓഡി എ4, ഓഡി ക്യു3 എന്നീ കാറുകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. ഒരു ഓഡി ക്യു5 കൂടി അദ്ദേഹത്തിന്റെ പക്കലുണ്ടെന്നത് ഒരു നിഗൂഢമായ മിത്തായി നിലനില്‍ക്കുന്നു.

ഓഡി ക്യു3

ഓഡി ക്യു3

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 24.91 ലക്ഷത്തില്‍ തുടങ്ങി 36.59 ലക്ഷത്തില്‍ അവസാനിക്കുന്ന നിലയിലാണ് ബാബു ആന്റണിയുടെ ഓഡി ക്യൂ3 കോംപാക്ട് എസ്‌യുവിയുടെ വിലനിലവാരം. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും വിലക്കുറവുള്ള ഓഡി എസ്‌യുവിയാണിത് എന്നുമറിയുക.

ഓഡി ക്യു3

ഓഡി ക്യു3

എസ് എഡിഷന്‍ മോഡലടക്കം അഞ്ച് വേരിയന്റുകള്‍ ഓഡി ക്യു3 എസ് യുവിക്കുണ്ട്. ഇവയില്‍ ക്യു3 എസ് എഡിഷന്‍ മാത്രമാണ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് വരുന്നത്.

ഓഡി ക്യൂ5 (ചിത്രത്തിൽ യൂസഫ് അറയ്ക്കൽ ബാബു ആന്റണിയെ മോഡലാക്കി വരച്ച ക്രിസ്തു)

ഓഡി ക്യൂ5 (ചിത്രത്തിൽ യൂസഫ് അറയ്ക്കൽ ബാബു ആന്റണിയെ മോഡലാക്കി വരച്ച ക്രിസ്തു)

ബാബു ആന്റണിയുടെ പക്കലുള്ള മറ്റൊരു വാഹനം ഓഡി ക്യു5 എസ്‌യുവിയാണ്.

ഓഡി ക്യൂ5

ഓഡി ക്യൂ5

46.63 ലക്ഷത്തില്‍ തുടങ്ങി 62.74 ലക്ഷത്തില്‍ അവസാനിക്കുന്നു ഓഡി ക്യു5ന്റെ വിലകള്‍. നിരവധി ബോളിവുഡ് താരങ്ങളുടെ പക്കല്‍ ഈ കാറുണ്ട്. മ്മടെ ചാക്കോച്ചന്റെ പക്കലുള്ളത് ഇതേ കാറാണോ എന്നൊരു സന്ദേഹമുണ്ട്.

ഓഡി ക്യു5

ഓഡി ക്യു5

പെട്രോള്‍ ഡീസല്‍ എന്‍ജിനുകളടക്കം എട്ട് വേരിയന്റുകലില്‍ ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണിന്ന്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചാണ് വാഹനം വിപണിയിലെത്തുന്നത്.

ഓഡി എ4

ഓഡി എ4

ഓഡിയുടെ ഒരു എ4 സെഡാന്‍ പതിപ്പും ബാബു ആന്റണിയുടെ പക്കലുണ്ട്.

ഓഡി എ4

ഓഡി എ4

23.80 ലക്ഷത്തില്‍ തുടങ്ങി 57.31 ലക്ഷത്തില്‍ അവസാനിക്കുന്നു എ4 സെഡാന്റെ വിലകള്‍. മൂന്ന് പെട്രോള്‍ എന്‍ജിന്‍ മോഡലുകളും ഏഴ് ഡീസല്‍ എന്‍ജിന്‍ മോഡലുകളും എ4നുണ്ട്.

More from DriveSpark

Article Published On: Tuesday, March 18, 2014, 9:19 [IST]
English summary
Here you can see the cars owned by Malayalam actor Babu Antony.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X