e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും മറ്റുമായി ഇന്ന് ഒട്ടുമിക്ക രാജ്യങ്ങൾ എല്ലാം തങ്ങളുടെ ഇവി നയങ്ങൾ മെച്ചപ്പെടുത്തുകയും ഇലക്ട്രിക് വാഹനങ്ങൾക്കായി മികച്ച പിന്തുണയും നൽകുന്നു.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങൾ ശക്തി പ്രാപിക്കുമ്പോൾ, കാറിന്റെ ജീവിത ചക്രത്തിന്റെ അവസാനത്തിൽ ഇവി ബാറ്ററികൾ നീക്കംചെയ്യുന്നത് ഉടൻ തന്നെ ഒരു പാരിസ്ഥിതിക ആശങ്കയായി മാറും എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവി ബാറ്ററികൾ, അവയിൽ മിക്കതും ലിഥിയം-അയൺ തരത്തിലുള്ളവയാണ്, അപകടകരമായ വസ്തുക്കളും പൊട്ടിത്തെറിക്കാനുള്ള കുപ്രസിദ്ധമായ പ്രവണതയും ഇതിന് ഉണ്ട്.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

ബാറ്ററി ഡിസ്പോസൽ പ്രശ്നം പരിഹരിക്കുന്നതിന്, പുനരുപയോഗം വളരെ പ്രായോഗികമായ ഒരു ഓപ്ഷനാണ്. ജർമ്മൻ-ഇന്ത്യൻ സ്റ്റാർട്ടപ്പായ നൂനമ്മുമായി സഹകരിച്ച് ഔഡി, ഇലക്ട്രിക് റിക്ഷകൾ പോലെയുള്ള ലളിതവും ചെറുതുമായ വാഹനങ്ങൾക്ക് ഊർജം പകരാൻ ഇലക്ട്രിക് കാർ ബാറ്ററികളുടെ സെക്കന്റ് ലൈഫ് യൂസിന്റെ കേസ് പരീക്ഷിക്കുകയാണ്.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

ഇ-ട്രോൺ ബാറ്ററികൾക്കുള്ള സെക്കൻഡ് ലൈഫ് ഉപയോഗങ്ങൾ

ബെർലിനിലും ബംഗളൂരുവിലും ആസ്ഥാനമുള്ളതും ഔഡി എൻവയോൺമെന്റൽ ഫൗണ്ടേഷന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്നതുമായ നുനം, പൈലറ്റ് പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം ആദ്യം ഇലക്ട്രിക് റിക്ഷകളുടെ മൂന്ന് പ്രോട്ടോടൈപ്പുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരും.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

നൂനമ്മും ഔഡിയും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ പ്രോട്ടോടൈപ്പുകൾ ഔഡി ഇ-ട്രോൺ ടെസ്റ്റ് ഫ്ലീറ്റിലെ വാഹനങ്ങളിൽ നിന്ന് എടുത്ത ബാറ്ററികളാൽ പ്രവർത്തിക്കും. സെക്കൻഡ് ലൈഫ് പവർ സ്റ്റോറേജ് സിസ്റ്റമായി ആപ്ലിക്കേഷൻ കണ്ടെത്താൻ കഴിയുമോ എന്നറിയാൻ ഇവികളിൽ നിന്നുള്ള ഹൈ വോൾട്ടേജ് ബാറ്ററി മൊഡ്യൂളുകളുടെ ഉപയോഗത്തിന്റെ കേസ് പര്യവേക്ഷണം ചെയ്യുക എന്നതാണ് ഉദ്ദേശ്യം.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

കാറിന്റെ ആയുസ്സ് വരെ നിലനിൽക്കാനാണ് കാർ ബാറ്ററികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഒരു വാഹനത്തിൽ അവയുടെ പ്രാരംഭ ഉപയോഗത്തിനു ശേഷവും, ബാറ്ററികൾക്ക് വീണ്ടും ധാരാളം കപ്പാസിറ്റിയുണ്ട് എന്ന് നൂനം സഹസ്ഥാപകനായ പ്രൊദീപ് ചാറ്റർജി പറയുന്നു.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

കുറഞ്ഞ റേഞ്ചും പവർ ആവശ്യകതകളുമുള്ള വാഹനങ്ങൾക്ക്, മൊത്തത്തിലുള്ള ഭാരവും കുറവായായതിനാൽ അവ വളരെ പ്രതീക്ഷ നൽകുന്നതാണ്. ഇത്തരത്തിൽ ഡിമാൻഡിന് അനുസരിച്ച് ബാറ്ററികൾക്ക് ഇപ്പോഴും എത്രത്തോളം പവർ നൽകാൻ കഴിയുമെന്ന് കണ്ടെത്താൻ തങ്ങൾ ശ്രമിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

വാണിജ്യ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ കൊണ്ടുവരുന്ന മൂന്ന് പ്രോട്ടോടൈപ്പുകൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും ലഭ്യമാക്കും.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

സുസ്ഥിരമായ ചാർജിംഗ്

ഇന്ത്യയിലെ ഇലക്‌ട്രിക് റിക്ഷകൾ സാധാരണയായി ലെഡ്-ആസിഡ് ബാറ്ററികൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, അവയ്ക്ക് വളരെ ഷോർട്ട് സർവ്വീസ് ലൈഫാണുള്ളത്, അതോടൊപ്പം അവ പലപ്പോഴും ശരിയായ രീതിയിൽ ഡിസ്പോസ് ചെയ്യപ്പെടുന്നില്ല. കൂടാതെ, ഈ ബാറ്ററികൾ കൂടുതലും ചാർജ്ജ് ചെയ്യുന്നത് ഫോസിൽ-ഫ്യുവൽ അധിഷ്ഠിത എനർജി സോഴ്സുകൾ വഴിയാണ്, അത്തരത്തിൽ ചിന്തിച്ചാൽ അവയുടെ പരിസ്ഥിതി സൗഹൃദ യോഗ്യത കുറയുന്നു.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

എന്നിരുന്നാലും, നുനമ്മിന് തങ്ങളുടെ ഇലക്ട്രിക് റിക്ഷകൾക്ക് സുസ്ഥിരമായ ചാർജിംഗ് സംവിധാനം വാഗ്ദാനം ചെയ്യും. പ്രാദേശിക പാർട്ട്ണർമാരായ നൂനം റൂഫിൽ സോളാർ പാനലുകൾ സ്ഥാപിച്ച് സോളാർ ചാർജിംഗ് സംവിധാനം സൃഷ്ടിക്കാൻ പ്രവർത്തിക്കും. ഇ-ട്രോൺ ബാറ്ററികൾ പകൽ സമയത്ത് ചാർജ് ചെയ്യാം, അതോടൊപ്പം അവ ഒരു ബഫർ സ്റ്റോറേജ് യൂണിറ്റായി പ്രവർത്തിക്കുന്നു, കൂടാതെ പകൽ മുഴുവൻ ഇലക്ട്രിക് റിക്ഷകൾക്ക് പവർ നൽകാനും ഇത് ഉപയോഗിക്കാം. ചാർജിംഗ് സ്റ്റേഷനും കമ്പനി ആന്തരികമായി വികസിപ്പിക്കും.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

ഈ പൈലറ്റ് പ്രോജക്‌റ്റിൽ നുനം ശേഖരിക്കുന്ന വിവരങ്ങൾ സമാനമായ മറ്റ് പ്രോജക്‌ടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ സർക്കുലർ ബാറ്ററിയിൽ ലഭ്യമാക്കും.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

കൂടാതെ, ബാറ്ററികൾ ഇലക്ട്രിക് റിക്ഷകളിൽ ഉപയോഗിക്കുന്നതിന് അനുയോജ്യമല്ലാതായതിന് ശേഷവും, എൽഇഡി ലൈറ്റിംഗ് പോലുള്ള സ്റ്റേഷനറി ആപ്ലിക്കേഷനുകൾ പവർ ചെയ്യുന്നതിനായി നുനം തേർഡ് ലൈഫ് യൂസ് കേസുകൾ കൂടുതൽ പര്യവേക്ഷണം ചെയ്യും. റീസൈക്കിൾ ചെയ്യുന്നതിന് മുമ്പ് ഓരോ ബാറ്ററിയിൽ നിന്നും സാധ്യമായതെല്ലാം പുറത്തെടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്ന് ചാറ്റർജി പറയുന്നു.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

സെക്കൻഡറി ആപ്ലിക്കേഷനുകളിൽ ഇലക്ട്രിക് വാഹന ബാറ്ററികളുടെ പുനരുപയോഗം എന്നത് പുതിയ കാര്യമല്ല. ഉദാഹരണത്തിന്, നിസാൻ തങ്ങളുടെ ഫാക്ടറികളിലെ തൊഴിലാളികൾക്ക് പാർട്‌സ് വിതരണം ചെയ്യുന്ന ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങൾക്ക് പവർ നൽകുന്നതിന് ബ്രാൻഡിന്റെ തന്നെ ലീഫ് ഇവിയിൽ നിന്നുള്ള ബാറ്ററികൾ ഉപയോഗിക്കുന്നു.

e-tron ബാറ്ററികൾക്ക് സെക്കൻഡ് ലൈഫ്; e-റിക്ഷകളിൽ പരീക്ഷണവുമായി Audi-Nunam സഖ്യം

ഇന്ത്യയിൽ, പ്രത്യേകിച്ചും, അത്തരം ആപ്ലിക്കേഷന്റെ വിശാലമായ സ്കോപ്പ് ഉണ്ട്. ഒന്ന്, ഇലക്ട്രിക് ത്രീ-വീലറുകൾ രാജ്യത്തുടനീളം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, അതിനാൽ സെക്കൻഡ് ലൈഫ് യൂസ് കേസുകൾക്ക് എളുപ്പത്തിൽ ലഭ്യമായ വിപണിയാണിത്. കൂടാതെ, ഇത്തരം ബാറ്ററികൾ ഹോം ഇൻവെർട്ടറുകൾക്ക് പവർ ചെയ്യാനും ഉപയോഗിക്കാം, പ്രത്യേകിച്ച് ഇടയ്ക്കിടെ പവർ കട്ട് ഉള്ള സ്ഥലങ്ങളിൽ. അത് ബാറ്ററികളുടെ ആയുസ്സ് വർധിപ്പിക്കുക മാത്രമല്ല, റിസോഴ്സുകളുടെ കൂടുതൽ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, June 18, 2022, 12:34 [IST]
English summary
Audi etron batteries planning to be reused for powering e rikshaws in india
കൂടുതല്‍... #ഔഡി #audi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X